മനോജ് കെ. ജയന്റെയും ഉർവശിയുടേയും മകൾ സിനിമയിലേക്ക്; ‘സുന്ദരിയായവൾ സ്റ്റെല്ല’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
കൊച്ചി: മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയെന്ന തേജലക്ഷ്മി സിനിമയിലേക്ക്. ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന സിനിമയിലൂടെയാണ് തേജലക്ഷ്മിയുടെ കടന്നുവരവ്. സർജാനോ ഖാലിദ് നായകനാകുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ ബിനു പീറ്റർ ആണ്. ഇക്ക പ്രോഡക്ഷൻസിന്‍റെ ബാനറിൽ മുഹമ്മദ് സാലിയാണ് നിർമാണം. സമൂഹമാധ്യമങ്ങളിലൂടെ കുഞ്ഞാറ്റ പ്രേക്ഷകർക്ക് സുപരിചിതയാണ്. കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വിഡിയോകളും ജനപ്രീതിയുള്ളവയാണ്. യു.കെയിൽ ഉപരി പഠനം കഴിഞ്ഞ കുഞ്ഞാറ്റ കുറച്ചുനാളുകളായി അഭിനയ രംഗത്തേക്ക് കടന്നു വരുമെന്ന അഭ്യൂഹങ്ങൾ ചലച്ചിത്ര രംഗത്ത് നിലനിന്നിരുന്നു. […]
Read more