സ്വരാജ് നിലമ്പൂര്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥി; മന്ത്രി പി രാജീവ്
കൊച്ചി : എം സ്വരാജ് നിലമ്പൂര്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണെന്ന് വ്യാവസായിക മന്ത്രി പി രാജീവ് . എല്‍ ഡി എഫിന് പിന്തുണ സ്വരാജിനായി വര്‍ധിക്കുന്നുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഏറ്റവും പ്രാപ്തനായ സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാനായതില്‍ അഭിമാനമെന്നും അദ്ദേഹം വ്യക്തമാക്കി.പി വി അന്‍വര്‍ ആരായിരുന്നുവെന്ന് സ്വയം ആലോചിക്കാന്‍ പറ്റിയ സന്ദര്‍ഭമാണിത്. അന്‍വര്‍ കറവേപ്പില ആയോയെന്ന് എല്ലാവരും വിലയിരുത്തട്ടെയെന്നും മന്ത്രി പി രാജീവ് കൊച്ചിയിൽ പറഞ്ഞു.
Read more