ഓർമ്മയിൽ എന്നും ആ സുവർണ്ണ സ്വരം; സ്വർണലത വിടപറഞ്ഞിട്ട് 15 വർഷം
ശബ്ദത്തിൽ മായാജാലം തീർക്കുന്ന ചിലരുണ്ട്. ഒരിക്കൽ കേട്ടാൽ വെടിച്ചില്ല് പോലെ ഹൃദയത്തിലേക്ക് തുളഞ്ഞുകയറി പിന്നീട് അവിടെനിന്നിറങ്ങാൻ കൂട്ടാക്കാത്ത തരത്തിലുള്ള സ്വരത്തിനുടമകൾ. അക്കൂട്ടത്തിൽ സംഗീതലോകത്ത് വേറിട്ടുനിന്ന മാസ്മരിക ശബ്ദത്തിന് ഉടമയായിരുന്നു ഗായിക സ്വർണലത. സമാനതകളില്ലാത്ത ആലാപന ശൈലിയും ഉച്ചാരണ പാടവവും കൊണ്ട്, ഓരോ സംഗീത പ്രേമിയും, ഇത് തങ്ങളുടെ സ്വന്തം നാട്ടുകാരിയാണെന്ന് തന്നെ വിശ്വസിച്ചിരുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് സ്വർണലത ജനിച്ചത്. കുടുംബം അധികം വൈകാതെ തന്നെ കര്‍ണാടകയിലേക്ക് താമസമാറുകയായിരുന്നു. സംഗീതത്തോടായിരുന്നു ചെറുപ്പംമുതലേ സ്വര്‍ണലതയ്ക്ക് ഏറ്റവും പ്രിയം. തൻറെ […]
Read more