ക്ലീന്‍ ഷേവ്, ഫുള്‍ ടൈം മാസ്‌ക്, ദുരൂഹത; സിറിയക്കിനെ കുടുക്കിയത് ഹോം സ്‌റ്റേ ഉടമയുടെ സംശയം
കൊച്ചി: അങ്കമാലിയില്‍ കോളജ് വിദ്യാര്‍ഥിനി ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഡോ. സിറിയക് പി ജോര്‍ജിനെ പിടികൂടാന്‍ സഹായകമായത് ഹോംസ്റ്റേ ഉടമയുടെ സംശയങ്ങള്‍. വാഗമണ്ണിലെ കണ്ണംകുളം മാസ്‌കോ ഫാക്ടറിക്ക് സമീപത്തുള്ള ഹോംസ്റ്റേയില്‍ ഒളിച്ചു താമസിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ബുധനാഴ്ച രാത്രി ഹോംസ്റ്റേയില്‍ എത്തിയിട്ടും ഇയാള്‍ പുറത്തേയ്ക്ക് അധികം ഇറങ്ങിയില്ല. വന്നപ്പോള്‍ മുതല്‍ മാസ്‌ക് ധരിച്ചിരുന്നു. രാത്രിയില്‍ മുറിയില്‍ ലൈറ്റും ഇട്ടില്ല. ഇതോടെ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ട് ഒളിച്ച് താമസിക്കാന്‍ വന്നതാണോയെന്ന ഹോംസ്റ്റേ […]
Read more