Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tamilnaadu

വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 52കാരിയായ കാമുകിയെ കൊലപ്പെടുത്തി 21കാരൻ

ശിവഗംഗ: തമിഴ്‌നാട്ടിലെ ശിവഗംഗയിൽ 52-കാരിയായ സഹപ്രവർത്തകയെ വിവാഹം കഴിക്കാനുള്ള വിമുഖതയെത്തുടർന്ന് 21-കാരൻ കൊലപ്പെടുത്തി മൃതദേഹം ക്വാറിയിൽ തള്ളി. സൊട്ടതട്ടി സ്വദേശിനിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മധുര സ്വദേശിയായ ശരവണകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. എന്നാൽ തന്നെ വിവാഹം കഴിക്കണമെന്ന് സരസ്വതി നിരന്തരം സമ്മർദ്ദം ചെലുത്തിയതാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ​കഴിഞ്ഞ ഫെബ്രുവരി 11 മുതലാണ് സരസ്വതിയെ കാണാതായത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ സരസ്വതിയെ കാണാനില്ലെന്ന് […]
Read more

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല; പേര് പിന്നീട്

ചെന്നൈ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കും. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടി കൊടി പുറത്തിറക്കി. സിഎൻ അണ്ണാദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങളുമുണ്ട്. ശശികല ഉൾപ്പെടുന്ന തേവർ സമുദായത്തിന്റെ ശക്തികേന്ദ്രമായ രാമനാഥപുരത്ത് ജയലളിത ജന്മവാർഷിക സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. തന്നെ പുറത്താക്കിയ എഡിഎംകെയ്ക്ക് ബദലായിട്ടാണ് ശശികലയുടെ പുതിയ നീക്കം. ദ്രാവിഡ രാഷ്ട്രീയത്തിൽ ഊന്നിയാകും പാർട്ടിയുടെ പ്രവർത്തനമെന്ന് ശശികല വ്യക്തമാക്കി.
Read more

ബസ് യാത്രക്കിടയിൽ മാല മോഷണം, മോഷ്ടിച്ചത് 5 പവൻറെ മാല: പഞ്ചായത്ത് പ്രസിഡന്റ്‌ പിടിയിൽ

ചെന്നൈ : ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റിനെ ചെന്നൈ കോയമ്പേട് പൊലീസ് അറസ്‌റ്റ് ചെയ്തു. തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയാണു പിടിയിലായത്. കാഞ്ചീപുരത്തു നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്കു പോകവേ നേർക്കുണ്ടം സ്വദേശി വരലക്ഷിയുടെ 5 പവൻ തൂക്കമുള്ള മാലയാണു ഭാരതി തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഭാരതിയാണു മാല മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി. കോയമ്പേട് ബസ് […]
Read more

പരീക്ഷാഹാളിൽ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ

തമിഴ്‍നാട് : പരീക്ഷ ഹാളിൽ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അറസ്റ്റ് ചെയ്തത് പോലീസ്. തമിഴ്നാട് തിരുപ്പൂര്‍ അമ്മപാളയത്തെ രാമകൃഷ്ണവിദ്യാലയത്തിലെ അധ്യാപകൻ സമ്പത്ത്കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . പ്ലസ് 2 പരീക്ഷയെഴുതിയ ആറ് പെണ്‍കുട്ടികളോടാണ് ഇയാൾ മോശമായി പെരുമാറിയത്. വിവിധ സ്കൂളുകളിൽ നിന്നുള്ള ആറ് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും പരീക്ഷ എഴുതിയിരുന്നു. പരിശോധന നടത്താൻ എന്ന വ്യാജേന ഇയാൾ പെണ്കുട്ടികളുടെ ശരീരത്തിൽ സ്പർശിച്ചു എന്നതാണ് പരാതി. പരീക്ഷ കഴിഞ്ഞ കുട്ടികൾ ഈ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു , […]
Read more

ഏപ്രില്‍ 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലെത്തും

തമിഴ്‌നാട് : പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാന മന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലേക്ക്. ഏപ്രിൽ 6ന് ആകും പ്രധാനമന്ത്രി തമിഴ്‌നാട്ടിലേക്ക് എത്തുക. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഗവര്‍ണര്‍ ആര്‍എന്‍ രവി, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അന്നേദിവസം തന്നെ നരേന്ദ്ര മോദി രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നും വിവരമുണ്ട്. രാമേശ്വരത്തെയും പാമ്പൻ ദ്വീപിനെയും ബന്ധിപ്പിക്കുന്നതാണ് പാമ്പൻ പാലം . കപ്പലുകൾ കടന്നുപോകാന്‍ സാധിക്കുന്ന തരത്തില്‍ ഹൈഡ്രോളിക് ലിഫ്റ്റിംഗിലൂടെ പാലത്തെ […]
Read more

പുത്തനായി പാമ്പൻ പാലം; വെർട്ടിക്കൽ ലിഫ്റ്റിംഗ് സെക്ഷനും, പുതിയ പാലം ഗതാഗതത്തിന് സജ്ജം

രാമേശ്വരം: പുതിയ പാമ്പൻ പാലം ഗതാഗതത്തിന് സജ്ജമാണെന്ന് റെയിൽ വികാസ് നിഗം ലിമിറ്റഡ്. ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്നതായി ആർവിഎൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീനിവാസൻ പറഞ്ഞു. പഴയ പാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിൽ 2020-ലാണ് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 2024 സെപ്റ്റംബറോടെ പണി പൂർത്തിയായിരുന്നു. പഴയപാലം പിന്നീട് പൊളിച്ചുമാറ്റും. പഴയ പാമ്പൻ പാലത്തിന് സമാന്തരമായി 2.07 കിലോമീറ്റർ (1.29 മൈൽ) നീളത്തിലും 72 മീറ്റർ (236 അടി) വെർട്ടിക്കൽ ലിഫ്റ്റിംഗ് സെക്ഷനും ഉൾപ്പെടുന്നതാണ് പുതിയ […]
Read more

ഉപസംവരണത്തിലൂടെ വികസനം നേടിയ അരുന്തതിയാർ സമുദായം!!

കെ.എം.സലിം കുമാർ ഡോ : തോൽ. തിരുമാളവൻ അരുന്തതിയാർ ഉപവിഭാഗത്തിലെ അംഗമാണ്. പ്രധാനമായും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ VCK യുടെ ശ്രമഫലമായിട്ടാണ് DMK സർക്കാർ പ്രസ്തുത സമുദായത്തിന് 3% ഉപസംവരണം അനുവദിച്ചത്!! തമിഴ്നാട്ടിലെ പറയരുടെ ചരിത്രത്തിൽ തങ്ക ലിപിയിൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്ര വസ്തുതയാണിത്! തമിഴ്നാട്ടിലെ പട്ടികജാതിയും, പറയ സമുദായത്തിലെ ഉപവിഭാഗവും ആണ് അരുന്തതിയാർ സമുദായം. വെല്ലൂർ, തിരുവണ്ണാമല, വില്ലുപുരം ഗൂഡല്ലൂർ, കാഞ്ചിപുരം ജില്ലകളിലാണ് അധിവസിക്കുന്നത്. ചെരുപ്പ് നിർമ്മാണം, ചെരുപ്പ് നന്നാക്കൽ, തുകൽ ബെൽറ്റ് നിർമ്മാണം, തുകൽ ബാഗ് […]
Read more

സംസ്ഥാനത്തേയ്ക്ക് പച്ചക്കറി വരവ് കുറഞ്ഞു;വില കുത്തനെ ഉയരുന്നു

പാലക്കാട്:സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയരുന്നു.തമിഴ്നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞതാണ് വില ഉയരാനുളള കാരണം.തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു. മഴ കുറവായതിനാല്‍ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടി. ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ല പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില […]
Read more

Recent News

Advertisement
WhiteswanTV Footer