സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Tech

ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട് റെക്കോർഡ് ബുക്കിൽ: 106 കിലോമീറ്റർ ദൂരം ഒറ്റ നടത്തത്തിൽ!

ഷാങ്ഹായ്: മനുഷ്യന്റെ രൂപത്തിലുള്ള റോബോട്ടുകൾ (Humanoid Robots) സാങ്കേതികവിദ്യാ ലോകത്തെ വിസ്മയിപ്പിക്കുന്നത് തുടരുകയാണ്. ഏറ്റവും പുതിയ വാർത്ത ചൈനയിൽ നിന്നാണ്. അവിടെ നിർമ്മിച്ച ഒരു ഹ്യൂമനോയിഡ് റോബോട്ട്, മനുഷ്യസഹായമില്ലാതെ ഏറ്റവും കൂടുതൽ ദൂരം കാൽനടയായി സഞ്ചരിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് (Guinness World Record) സ്വന്തമാക്കി ചരിത്രം കുറിച്ചു. ത്രീ ഡേ ട്രെക്ക്: സുഷൗവിൽ നിന്ന് ഷാങ്ഹായിലേക്ക് റെക്കോർഡ് നേടിയ റോബോട്ടിന്റെ പേര് അഗിബോട്ട് എ2 (AgiBot A2) എന്നാണ്. ഷാങ്ഹായ് ആസ്ഥാനമായുള്ള അഗിബോട്ട് എന്ന കമ്പനിയാണ് […]
Read more

ഫോണ്‍പേ പ്രാഥമിക ഓഹരി വില്പനയ്ക്ക് മുന്നോടിയായി അപേക്ഷ സമര്‍പ്പിച്ചു

പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ പ്രാഥമിക ഓഹരി വില്പനയ്ക്ക് മുന്നോടിയായി അപേക്ഷ സമര്‍പ്പിച്ചു. റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 12,000 കോടി രൂപയുടെ ഐ.പി.ഒയ്ക്കാണ് ഫോണ്‍പേ തയാറെടുക്കുന്നത്. ഈ വര്‍ഷം നടക്കുന്ന വലിയ ഐപിഒകളിലൊന്നാകുമിത്. ഓഫര്‍ ഫോര്‍ സെയിലിലൂടെ വാള്‍മാര്‍ട്ട്, ടൈഗര്‍ ഗ്ലോബല്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കും. മൂന്നു നിക്ഷേപകരും ചേര്‍ന്ന് 10 ശതമാനത്തോളം ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് വിവരം. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, സിറ്റി, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെപി മോര്‍ഗന്‍ എന്നിവരാകും […]
Read more

ആപ്പിളിനെ പിന്തള്ളി ഷവോമി; വിയറബിൾസ് സെയിൽസിൽ ഒന്നാമത്

സ്മാർട്ട് വിയറബിൾസിൽ ആപ്പിളിൻ്റെ അപ്രമാദിത്വം തകർത്ത് ഷവോമി. 2025 ആദ്യ ക്വാർട്ടറിൽ ആപ്പിളിനെ മറികടന്ന് ഷവോമിയാണ് ആഗോളാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. 44 ശതമാനം വാർഷികവളർച്ചയാണ് ഷവോമിയ്ക്ക് ഉണ്ടായത്. ആപ്പിൾ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. കനാലിസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വാവെയ്, സാംസങ്, ഗാർമിൻ എന്നീ കമ്പനികൾ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്. ആദ്യ ക്വാർട്ടറിലെ ആകെ ഷിപ്മെൻ്റുകൾ 46.6 മില്ല്യൺ ആണ്. കഴിഞ്ഞ തവണത്തെ കണക്കിൽ നിന്ന് 13 ശതമാനമാണ് വർധന. ബേസിക് വിയറബിൾസിലാണ് ഏറ്റവും ഉയർന്ന […]
Read more

ലൊക്കേഷന്‍ ട്രാക്ക് ചെയ്തു; ഗൂഗിളിന് 11,740 കോടി പിഴ

വാഷിങ്ടണ്‍: ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഗൂഗിളിന് തിരിച്ചടി.അമേരിക്കയിലെ ടെക്സാസ് സംസ്ഥാനം നല്‍കിയ പരാതിയിയിലാണ് ഗൂഗിള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരിക. ഏകദേശം 1.375 ബില്യണ്‍ ഡോളര്‍ (11,740 കോടി രൂപ) ഗൂഗിളിന് പിഴ അടയ്ക്കേണ്ടതായി വരും. ഗൂഗിളും ടെക്സസ് സംസ്ഥാനവും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തിന്് ഒടുവിലാണിത്. ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ ലൊക്കേഷന്‍ ഡാറ്റയും മുഖം തിരിച്ചറിയല്‍ വിവരങ്ങളും ട്രാക്ക് ചെയ്യുന്നെന്നും സംഭരിക്കുന്നെന്നും ആരോപിച്ച് 2022-ലാണ് ടെക്സസ് അറ്റോര്‍ണി ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്തതേ്. […]
Read more

വെറും 20 രൂപ മതി, ഇങ്ങനെ ചെയ്താൽ സിം പ്രവർത്തനരഹിതമാകില്ല…!

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ആശ്വാസ വാർത്തയുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. അക്കൗണ്ടിൽ മിനിമം ബാലൻസ് ആയ 20 രൂപ നിലനിർത്തി സിം ഉപയോക്താക്കൾക്ക് സിം സജീവമായി നിർത്താൻ സാധിക്കും. നേരത്തേ സിം സജീവമായി നിലനിർത്തുന്നതിനായി ഒരു നിശ്ചിത തുകയ്ക്ക്(ഏകദേശം 199 രൂപ) ഉപയോക്താക്കൾ സിം റീച്ചാർജ് ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ പുതിയ നിയമം അത്തരത്തിൽ തുടർച്ചയായി റീച്ചാർജ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ലെന്ന് വ്യക്തമാക്കുന്നു. നിലവിൽ സിം കാർഡ് 90 ദിവസത്തേക്ക് കോൾ, മെസേജ്, ഡേറ്റ, മറ്റു ആവശ്യങ്ങൾ […]
Read more

ഐഎസ്ആര്‍ഒ വിന്റെ സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ

ഐഎസ്ആര്‍ഒവിന്റെ സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ നടക്കും. 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച സ്‌പാഡെക്സ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം വ്യാഴാഴ്‌ച രാവിലെ 8 മണിക്ക് സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ആരംഭിക്കും. ഐഎസ്ആര്‍ഒവിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ നാളെ രാവിലെ എട്ട് മണി മുതല്‍ ബഹിരാകാശ ഡോക്കിംഗ് തത്സമയം സംപ്രേഷണം ചെയ്യും. പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും
Read more

ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകള്‍ക്ക് ആപ്പ്

ചരക്ക് സേവന നികുതി അടയ്ക്കാതെ തട്ടിപ്പ് നടത്തുന്ന ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകളുടെ പ്രവര്‍ത്തനം തടയാൻ ചരക്ക് സേവന നികുതി വകുപ്പ്. ഇത്തരം ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ ചുമതല നൽകി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്‍റലിജന്‍സ് ആസ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥനാണ് ചുമതല നല്‍കിയത്. നികുതി അടയ്ക്കാത്ത വെബ്സൈറ്റുകളും ആപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69 എ പ്രകാരം ബ്ലോക്ക് ചെയ്യും. ഏതെങ്കിലും ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പോ വെബ്സൈറ്റോ ചരക്ക് സേവന നികുതി അടച്ചില്ലെങ്കില്‍ […]
Read more

സ്പഡെക്‌സ് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ: ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനുള്ള സ്പേഡെക്സ് ദൗത്യത്തിന് ഇരട്ട ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിച്ച് പിഎസ്എൽവി. ജനുവരി ഏഴിന് ഇരട്ട ഉപഗ്രഹങ്ങൾ ഒത്തുചേരുന്ന ഡോക്കിംഗ് പരീക്ഷണം നടക്കും. സ്പേഡെക്സ് ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നൽ കിട്ടി തുടങ്ങിയിട്ടുണ്ടെന്ന് ഐഎസ്ആർഒ അറിയിച്ചു. POEM പദ്ധതിയുടെ ഭാഗമായി 24 ചെറു പരീക്ഷണങ്ങളും ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് മാലിന്യങ്ങൾ പിടിച്ചെടുക്കാൻ കെൽപ്പുള്ള യന്ത്രക്കൈയും, വാൾക്കിംഗ് റോബോട്ടിക് ആർമും തുടങ്ങി നിരവധി പേലോഡുകൾ ആണ് അയച്ചിരിക്കുന്നത്. 2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയിലെ […]
Read more

30 വര്‍ഷം കൊണ്ട് AI മനുഷ്യരാശിയെ തുടച്ചുനീക്കും: ജെഫ്രി ഹിന്റണ്‍

വാഷിങ്ടണ്‍: അടുത്ത 30 വര്‍ഷം കൊണ്ട് നിര്‍മിതബുദ്ധി (AI) മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിതാവും കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനുമായ ജെഫ്രി ഹിന്റണ്‍. ഭൗതികശാസ്ത്ര നൊബേല്‍ ജേതാവുകൂടിയായ വ്യക്തിയാണ് ബ്രിട്ടീഷ്-കനേഡിയന്‍ ശാസ്ത്രജ്ഞന്‍ ജെഫ്രി. എ.ഐ യുടെ മാറ്റത്തിന്റെ വേഗം പ്രതീക്ഷച്ചതിനെക്കാള്‍ വേഗത്തിലാണ്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ എ.ഐ മനുഷ്യരെ വംശനാശത്തിലേക്കു നയിക്കാന്‍ 10 മുതല്‍ 20 ശതമാനംവരെ സാധ്യതയുണ്ട്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ മനുഷ്യനെക്കാള്‍ ബുദ്ധിയുള്ള എ.ഐ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഹിന്റണ്‍ പറഞ്ഞു.
Read more

Recent News

Advertisement