Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: technology

വാട്‌സാപ്പില്‍ ഇനി മുതല്‍ പരസ്യങ്ങളും

വാട്‌സാപ്പില്‍ ഇനി മുതല്‍ പരസ്യങ്ങളും പ്രദര്‍ശിപ്പിക്കും. വാട്‌സാപ്പില്‍ നിന്ന് വരുമാന മാര്‍ഗം കണ്ടെത്താനുള്ള മെറ്റയുടെ എറെ കാലമായുള്ള ശ്രമങ്ങളുടെ ഫലമാണ് പുതിയ അപ്‌ഡേറ്റ്. വാട്‌സാപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലാണ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ആദ്യമായാണ് വാട്‌സാപ്പില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. വാട്‌സാപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലുള്ള സ്റ്റാറ്റസ് ഫീച്ചര്‍ വഴിയാണ് സ്‌പോണ്‍സേര്‍ഡ് കണ്ടന്റ് എന്ന പേരില്‍ പരസ്യങ്ങള്‍ കാണിക്കുക. വാട്‌സാപ്പിന്റെ പ്രവര്‍ത്തന രീതിയിലുള്ള സുപ്രധാന മാറ്റങ്ങളിലൊന്നാണിത്. തിങ്കളാഴ്ചയാണ് മെറ്റ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍, പ്രൊമോട്ടഡ് ചാനല്‍സ്, സ്റ്റാറ്റസിലെ പരസ്യങ്ങള്‍ എന്നിങ്ങനെ […]
Read more

ഗൂഗിൾ ക്ലൗഡ് പണിമുടക്കി; വിവിധ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താറുമാറായി

ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കികൊണ്ടായിരുന്നു ഗൂഗിൾ ക്ലൗഡ് സർവീസ് തകരാറിലായത്. സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിൾ മീറ്റും, ചാറ്റ് ജിപിടിയും അടക്കമുള്ള അനേകം ഇന്‍റര്‍നെറ്റ് സേവനങ്ങളാണ് ആഗോളതലത്തില്‍ തടസ്സപ്പെട്ടത്. ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രി തന്നെ പരിഹരിച്ചതായി ഗൂഗിൾ അറിയിച്ചു. ഇന്നലെ രാത്രിയാണ് സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിളും അടക്കമുള്ള ഇന്‍റര്‍നെറ്റ് സേവനങ്ങളില്‍ ഉപഭോക്താക്കള്‍ തടസം നേരിട്ടത്. വിവിധ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് നിരവധി ഉപഭോക്താക്കള്‍ പരാതിയുമായി ഡൗണ്‍ഡിറ്റക്റ്ററില്‍ രംഗത്തെത്തിയിരുന്നു. ആമസോണ്‍ വെബ് സര്‍വീസും ലഭ്യമല്ലെന്ന് ചില ഉപഭോക്താക്കള്‍ […]
Read more

പ്രീപെയ്‌ഡിലേക്കും പോസ്റ്റ്‌പെയ്‌ഡിലേക്കും ഇനി സിംകാർഡുകൾ എളുപ്പം മാറ്റം

നിങ്ങളുടെ മൊബൈൽ കണക്ഷൻ സിം പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കോ പോസ്റ്റ്‌പെയ്‌ഡിൽ നിന്നും പ്രീപെയ്‌ഡിലേക്കോ മാറ്റണോ? എങ്കിൽ,ഒരു എളുപ്പ വഴിയുണ്ട്. രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ വരിക്കാരുടെ സിം കാർഡുകളുമായി ബന്ധപ്പെട്ട ഒരു പ്രധാന നിയമം ഇപ്പോൾ മാറിയിരിക്കുകയാണ്. പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് മൊബൈൽ കണക്ഷനുകൾക്കിടയിൽ മാറുന്ന പ്രക്രിയ ഒടിപി അടിസ്ഥാനമാക്കി ടെലികോം വകുപ്പ് (DOT) ലളിതമാക്കി. ഇപ്പോൾ ഉപയോക്താക്കൾക്ക് 30 ദിവസത്തിന് ശേഷം പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കോ പോസ്റ്റ്‌പെയ്‌ഡില്‍ നിന്നും പ്രീപെയ്‌ഡിലേക്കോ മാറാൻ കഴിയും. മുമ്പ് ഒരാൾക്ക് അങ്ങനെ ചെയ്യാൻ […]
Read more

ഷവോമി മിക്സ് ഫ്ലിപ്പ് 2 സ്മാര്‍ട്ട്‌ഫോണ്‍ ഉടൻ പുറത്ത്; 50 മെഗാപിക്സൽ ഡ്യുവൽ ക്യാമറ

ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ മിക്സ് ഫ്ലിപ്പ് 2 ഉടൻ പുറത്തിറങ്ങും. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഷവോമി മിക്സ് ഫ്ലിപ്പിന്‍റെ പിന്‍ഗാമിയായിരിക്കും ഈ ഫോണ്‍. ഷവോമിയുടെ ഒരു മുതിർന്ന എക്സിക്യൂട്ടീവ് വരാനിരിക്കുന്ന ക്ലാംഷെൽ ഫോൾഡബിളിന്‍റെ ലോഞ്ചിനെക്കുറിച്ച് സൂചന നൽകി. റെഡ്മി കെ 80 അൾട്രയ്ക്കും റെഡ്മിയുടെ ഗെയിമിംഗ് ടാബ്‌ലെറ്റിനും ഒപ്പം ഹാൻഡ്‌സെറ്റ് എത്തുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെയ്ബോയിലെ ഒരു പോസ്റ്റിൽ ഷവോമിയുടെ മാർക്കറ്റിംഗ് ജനറൽ മാനേജർ സിക്കി വെയ് കമ്പനിയുടെ പ്രസിഡന്‍റ് ലു വെയ്ബിംഗ് അടുത്തിടെ […]
Read more

ടെസ്‍ലയുടെ റോബോട്ട് പദ്ധതിയുടെ തലവനായി ഇന്ത്യക്കാരൻ

ന്യൂയോർക്ക്: ഇലോൺ മസ്കിന്റെ വൈദ്യുതകാർ നിർമാണ കമ്പനിയായ ടെസ്‍ലയുടെ ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലപ്പത്ത് ഇന്ത്യൻവംശജനായ അശോക് എള്ളുസ്വാമി. കമ്പനിയുടെ ഒപ്റ്റിമൽ ആൻഡ് ഓട്ടോ പൈലറ്റ് എൻജിനിയറിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച മിലാൻ കൊവാക് രാജിവെച്ചതോടെയാണ് പുതിയ നിയമനം. നിലവിൽ ടെസ്‍ലയുടെ ഓട്ടോപൈലറ്റ് വിഭാഗത്തിന്റെ മേധാവിയാണ് എള്ളുസ്വാമി. 2022-ലാണ് കൊവാക് ഡയറക്ടർ സ്ഥാനത്തെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തുമെത്തിയിരുന്നു. Content: Indian to head Tesla’s robot project
Read more

പുത്തന്‍ ഫീച്ചറുമായി ജെമിനി എഐ

ഗൂഗിൾ ഡ്രൈവിലെ വീഡിയോകൾ വിശകലനം ചെയ്യാനും സംഗ്രഹിക്കാനും കഴിവുള്ള പുതിയ ഫീച്ചര്‍ ഗൂഗിളിന്‍റെ AI സംവിധാനമായ ജെമിനിയിൽ അവതരിപ്പിച്ചു. ജെമിനി ഇതിനകം ഡോക്യുമെന്‍റുകൾ, PDF-കൾ, പവർപോയിന്‍റ് അവതരണങ്ങൾ എന്നിവ വിശകലനം ചെയ്യാൻ ശേഷിയുള്ളതാണ്. ഇപ്പോൾ, വർക്ക് മീറ്റിംഗുകൾ ഉൾപ്പെടെയുള്ള വീഡിയോകൾ കണ്ട് പ്രധാന വിവരങ്ങൾ ശേഖരിക്കാനും സംഗ്രഹങ്ങൾ നൽകാനും ജെമിനിക്ക് കഴിയും. ജെമിനിക്കായി ഗൂഗിൾ നിരവധി പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ, ഡ്രൈവിലെ വീഡിയോകൾ വിശകലനം ചെയ്യാനുള്ള ഈ പുതിയ സവിശേഷത കൂടി അവതരിപ്പിച്ചതായി ഗൂഗിൾ […]
Read more

ഫോട്ടോഷോപ്പിന്റെ ബീറ്റാ ആപ്പ് പുറത്തിറങ്ങി

അഡോബി ഫോട്ടോഷോപ്പിന്റെ ഐഫോണ്‍ ആപ്പ് പുറത്തിറങ്ങി മാസങ്ങള്‍ക്ക് ശേഷം, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഫോട്ടോഷോപ്പിന്റെ ബീറ്റാ ആപ്പ് അവതരിപ്പിച്ചു. എഐ അധിഷ്ഠിത ടൂളുകളും അഡോബി സ്റ്റോക്കിലെ ഉള്ളടക്കങ്ങള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഈ ആപ്പില്‍ ലഭ്യമാണ്. ഡെസ്‌ക്ടോപ്പ് വേര്‍ഷനിലെ നിരവധി ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് ആപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും മാറ്റങ്ങള്‍ വരുത്താനും ഈ ആപ്പ് ഉപയോഗിക്കാം. ബീറ്റാ പരീക്ഷണ ഘട്ടത്തില്‍ പല ഫീച്ചറുകളും സൗജന്യമായി ലഭിക്കും. 2025 ഫെബ്രുവരിയില്‍ ഐഫോണ്‍ ആപ്പ് പുറത്തിറങ്ങിയതിന് ശേഷം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ […]
Read more

അടിമുടി മാറ്റത്തിനൊരുങ്ങി ആപ്പിൾ; ഡിസൈൻ മുതൽ ഐഒഎസ് വരെ

ആപ്പിളിന്റെ ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിന് ജൂൺ 9 തിങ്കളാഴ്ച തുടക്കാമാകുകയാണ്. നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഡബ്ല്യൂഡബ്ല്യൂഡിസി എന്നറിയപ്പടെുന്ന കോണ്‍ഫറന്‍സില്‍ ആപ്പിളിന്റെ വിവിധ ഉപകരണങ്ങള്‍ക്ക് ശക്തിപകരുന്ന ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ക്ഒഎസ്, വിഷന്‍ ഓഎസ്, ടിവിഒഎസ്, വാച്ച് ഒഎസ് എന്നിവയില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്നറിയാം. അതിൽ പ്രധാനമായി കേൾക്കുന്ന ഒന്നാണ് പേരിലെ മാറ്റം. ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് വ്യത്യസ്ത വേര്‍ഷന്‍ നമ്പറുകള്‍ നല്‍കുന്ന രീതിയില്‍ ആപ്പിള്‍ മാറ്റം കൊണ്ടുവരുമെന്നാണ് വിവരം. പകരം ഒരോ വർഷവും പുറത്തിറക്കുന്ന […]
Read more

ഐഫോണും, ഗാലക്‌സിയും എതിരാളി; സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് വണ്‍പ്ലസ് 13എസ്

വണ്‍പ്ലസിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ വണ്‍പ്ലസ് 13എസ് സ്മാര്‍ട്‌ഫോണ്‍ വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്വാല്‍കോമിന്റെ ഏറ്റവും ശക്തിയേറിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. വണ്‍പ്ലസിന്റെ തന്നെ വണ്‍പ്ലസ് 13, 13 ആര്‍ മോഡലുകളില്‍ ഇതേ ചിപ്പ്‌സെറ്റാണ്. ഐഫോണ്‍ 16ഇ, ഗാലക്‌സി എസ്25 എഡ്ജ് എന്നിവയോട് വിപണിയില്‍ മത്സരിക്കാനാണ് വണ്‍പ്ലസ് 13 എസ് എത്തിയിരിക്കുന്നത്. 6.32 ഇഞ്ച് 1.5 കെ എല്‍ടിപിഒ അമോലെഡ് സ്‌ക്രീന്‍ ആണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയ്ക്ക് എച്ച്ബിഎം മോഡില്‍ […]
Read more

ഐഫോൺ 15; 256 ജിബിക്ക് വൻ വിലക്കുറവ്

തിരുവനന്തപുരം: സ്‍മാർട്ട്‌ഫോണുകളുടെ കാര്യത്തിൽ, ഐഫോണുകൾ എപ്പോഴും മുൻപന്തിയിലാണ്. പല ആൻഡ്രോയ്‌ഡ് ഡിവൈസുകളേക്കാളും വില കൂടുതലാണ് ഐഫോണുകൾക്ക്. അതുകൊണ്ടുതന്നെ വിലയിൽ വൻ ഇടിവ് സംഭവിക്കുന്നതുവരെ മിക്ക ആളുകളും കാത്തിരിക്കാറുണ്ട്. ഇപ്പോൾ നിങ്ങൾ ഒരു ഐഫോൺ വാങ്ങാൻ പ്ലാനിടുകയാണെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്. വലിയ വിലക്കിഴിവിൽ ഐഫോൺ 15 വാങ്ങാനുള്ള ഒരു മികച്ച അവസരം നിങ്ങൾക്ക് ലഭിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ഐഫോൺ 15-ന്‍റെ വില വീണ്ടും കുറഞ്ഞു. നിങ്ങൾ ഇപ്പോൾ ഒരു ഐഫോൺ 15 വാങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് വലിയ […]
Read more
Advertisement
WhiteswanTV Footer