മണിപ്പൂരിൽ സംഘർഷം രൂക്ഷം: പ്രതിഷേധക്കാർ കർഫ്യൂ പ്രഖ്യാപിച്ചു
മണിപ്പൂർ : മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുകയാണ് . മണിപ്പൂരിലെ പല ഭാഗങ്ങളിലും സംഘർഷാവസ്ഥ പൊട്ടിപുറപ്പെടുന്നുണ്ട് . അതിനാൽ തന്നെ മണിപ്പൂരിന്റെ ചില പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു . മെയ്തി സംഘടനയായ അരംബായ് ടെങ്കോളിലെ ഒരു നേതാവിനെയും മറ്റ് ചില അംഗങ്ങളെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണ് സംഘർഷങ്ങൾ പുറപ്പെട്ടത്. സംഘർഷങ്ങളുടെ ഭാഗമായി പ്രതിഷേധക്കാർ റോഡുകളുടെ നടുവിൽ ടയറുകളും പഴയ ഫർണിച്ചറുകളും കത്തിക്കുകയും ഇംഫാലിൽ ചിലർ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. […]
Read more