Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thamarassery churam

താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്; കെഎസ്ആർടിസി ദീർഘദൂര ബസുകൾ ഏറെ വൈകി, വലഞ്ഞ് യാത്രക്കാർ

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് മൂലം ദീർഘദൂര യാത്രക്കാർ ദുരിതത്തിലായി. കോഴിക്കോട് കെഎസ്ആർസി ബസ് സ്റ്റാൻഡിൽ തിരൂർ-ചമ്രവട്ടം വഴി പൊന്നാനി, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന ബസ്സുകളും എടപ്പാൾ വഴി തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ദീർഘദൂര ബസുകളുമാണ് മണിക്കൂറുകൾ വൈകി ഓടുന്നത്. ഇന്നലെ രാത്രി 8:30 ഓടെ കോഴിക്കോട് എത്തേണ്ട നിരവധി ബസുകൾ 11 മണിയായിട്ടും സ്റ്റാൻഡിൽ എത്തിയിട്ടില്ല. നൂറുകണക്കിന് യാത്രക്കാരാണ് ബസ് കിട്ടാതെ സ്റ്റാൻഡിൽ ഇരിക്കാൻ പോലും ഇടമില്ലാതെ ദുരിതത്തിലായത്. റിസർവേഷൻ […]
Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട്: അവധിക്കാലം പ്രമാണിച്ച് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പകൽ സമയം പൂർണമായും നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലൂടെ പകൽ സമയത്ത് മൾട്ടി ആക്സിൽ ചരക്ക് വാഹനങ്ങൾ ഒരു കാരണവശാലും കടത്തിവിടില്ല എന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. ക്രിസ്തുമസ് പുതുവത്സര അവധികൾ ആയതിനാൽ യാത്രക്കാരുടെ തിരക്കാണ് ചുരത്തിൽ അനുഭവപെടുന്നത്. പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ വാഹനം നിർത്തുന്നതും അനധികൃത പാർക്കിംഗ് എന്നിവയും കർശനമായി നിരോധിച്ചിട്ടുമുണ്ട്, ഇനി മറിച്ചൊരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണം തുടരുമെന്നും താമരശ്ശേരി […]
Read more

താമരശേരി ചുരത്തിൽ ഭാരവണ്ടികൾ നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കണ്ടെയ്നറുകളുടെയും അമിതഭാരം കയറ്റിയ വാഹനങ്ങളുടെയും നിയന്ത്രണമില്ലാത്ത സഞ്ചാരം കാരണം താമരശേരി ചുരത്തിലൂടെ യാത്ര ദുരിതപൂർണമായ സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ല കലക്ടർമാർ അടിയന്തരമായി ഇടപെട്ട്ശാശ്വതപരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ചുരത്തിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കമീഷൻ നിർദേശിച്ചു.ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന് രൂപം നൽകണം. ചുരത്തിൽ ആവശ്യാനുസരണം ശുചിമുറി സൗകര്യങ്ങൾ ഉറപ്പാക്കണം. വാഹനങ്ങൾ കേടായാൽ തകരാർ അടിയന്തരമായി പരിഹരിക്കുന്നതിനുംവാഹനങ്ങൾ റോഡിൽ നിന്നു നീക്കം […]
Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഏഴാം വളവിലാണ് ഇന്നലെ രാതി ചരക്ക് ലോറി പഞ്ചർ ആയി കുടുങ്ങിയത്. ലോറി മാറ്റിയിട്ടുണ്ടെങ്കിലും നല്ല രീതിയിലുള്ള വാഹനത്തിരക്ക് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്.
Read more

‘ചുരത്തിൽ ക്രെയിനും വർക്ക്‌ഷോപ്പും വേണം’: താമരശ്ശേരി ചുരം ഗതാഗതക്കുരുക്കിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര ദുരിതപൂർണമായ സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലാകളക്ടർമാർ അടിയന്തരമായി ഇടപെട്ട് ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ചൊവ്വാഴ്ച ഏഴാം വളവിൽ കണ്ടെയ്‌നർ ലോറി കേടായതിനെത്തുടർന്ന് ചുരത്തിലുണ്ടായ ഗതാഗതക്കുരുക്കിനെക്കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.2024 ഏപ്രിൽ 24-ന് കമ്മിഷൻ ചുരത്തിലെ ഗതാഗതക്രമീകരണങ്ങൾ സംബന്ധിച്ച് വിശദമായ ഉത്തരവ് വയനാട്, കോഴിക്കോട് ജില്ലാകളക്ടർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികൾ […]
Read more

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഇന്ന് (05.12.2025) മുതൽ 4 ദിവസത്തേക്ക് മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം. മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. ബസുകൾക്ക് നിയന്ത്രണം ബാധകമല്ലന്ന് ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്. ചുരത്തിൽ നടക്കുന്ന മരംമുറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. പൊതുഗതാഗതം ഒഴികെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മറ്റെല്ലാ വാഹനങ്ങളും കുറ്റ്യാടി ചുരം വഴി പോകേണ്ടതാണ്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന […]
Read more

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിൽ വീണ്ടും ലോറി കുടുങ്ങിയതിനെ തുടർന്നാണ് ചുരത്തിൽ ​ഗതാ​ഗതക്കുരുക്ക് ഉണ്ടായത്. യന്ത്രത്തകരാറിനെ തുടർന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ‌ കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളിൽ ലോറികൾ കുടുങ്ങിയിരുന്നു. ഒരാഴ്ച്ചക്കിടെ മൂന്നാംതവണയാണ് ലോറി കുടുങ്ങി ​ഗതാ​ഗതക്കുരുക്കുണ്ടായത്. നിലവിൽ ലോറി സ്ഥലത്ത് നിന്ന് മാറ്റാൻ കഴിഞ്ഞിട്ടില്ല. ചുരം സംരക്ഷണ സമിതി അം​ഗങ്ങളും ഹൈവേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു ഭാ​ഗത്ത് കൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. […]
Read more

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; കോഴിക്കോട് ജില്ലാ കളക്ടര്‍സ്ഥിതിഗതികള്‍ വിലയിരുത്തി

കോഴിക്കോട്: മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് കളക്ടര്‍ പ്രതികരിച്ചത്. നേരത്തെ കളക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അറിയുണ്ടായിരുന്നെന്നും സബികളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു, ഒരു സിസ്റ്റം ആയാണ് പ്രവര്‍ത്തിക്കുന്നത് എന്നും കളക്ടര്‍ ആധുനീക ഉപകരണങ്ങള്‍ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂര്‍ണമായി തുറക്കൂ. പരിശോധനയ്ക്ക് ശേഷം മാത്രമേ […]
Read more

താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിയുന്നു; പാറയും മണ്ണും നീക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞത്. നേരിയ തോതിലാണ് മണ്ണിടിഞ്ഞതെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് ഇത് വെല്ലുവിളിയായി മാറുകയാണ്. വീണ്ടും ഇടിഞ്ഞതോടെ ചുരം ഗതാഗത യോഗ്യമാക്കുന്നത് ഇനിയും വൈകുമെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകുകയാണ്. ചുരത്തില്‍ മണ്ണിടിഞ്ഞ ഭാഗത്ത് കനത്ത കോട മഞ്ഞാണുള്ളത്. ഇപ്പോഴും ചുരത്തിലൂടെ പോകുന്നതിനായി ലക്കിടി ഭാഗത്തടക്കം […]
Read more

Recent News

Advertisement
WhiteswanTV Footer