ലോകകപ്പിന് ശേഷം വിരമിക്കല്‍ സൂചന നല്‍കി തിബൗട്ട് കോര്‍ട്ടോയിസ്
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ സൂചന നൽകി ബെൽജിയം ദേശീയ ടീമിന്റെയും റയൽ മാഡ്രിഡിന്റെയും ഗോൾകീപ്പർ തിബൗട്ട് കോര്‍ട്ടോയിസ്. യുഎസിലെ സീറ്റിലിൽ ഈജിപ്തിനെതിരെ നടക്കുന്ന ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായാണ് താരം തന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ചത്. “ഈ ടൂർണമെന്റിന് ശേഷം ദേശീയ ടീമിൽ തുടരാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. ക്ലബ് തലത്തിൽ കുറച്ച് വർഷങ്ങൾ കൂടി കളിക്കണമെന്നുണ്ട്. അതിനായി ശരീരത്തെ കൂടുതൽ സംരക്ഷിക്കേണ്ടതുണ്ട്,” കോര്‍ട്ടോയിസ് പറഞ്ഞു. ഇതെന്റെ അവസാനത്തെ ലോകകപ്പ് ആയേക്കാം എന്നതിനാലാണ് എന്റെ […]
Read more

