Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanamthapuram

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഭക്ഷണശാലയില്‍ മോഷണം; പ്രതി പിടിയില്‍

തിരുവനന്തപുരം:സെന്‍ട്രല്‍ ജയിലിലെ ഭക്ഷണശാലയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. പോത്തന്‍കോട് സ്വദേശി മുഹമ്മദ് അബ്ദുല്‍ ഹാദിയാണ് പിടിയിലായത്. ഇയാള്‍ കഫ്റ്റീരിയല്‍ നേരത്തെ ജോലി നോക്കിയിരുന്നു. മോഷണക്കേസില്‍ പ്രതിയായിരുന്ന ഇയാള്‍ ഈയിടെയാണ് ജയില്‍ മോചിതനായത്. ഒരാഴ്ച മുന്‍പായിരുന്നു ജയിലിലെ ഭക്ഷണ ശാലയില്‍ നിന്ന് നാലര ലക്ഷത്തോളം രൂപ മോഷണം പോയത്. അതീവ സുരക്ഷ മേഖലയിലായിരുന്നു മോഷണം നടന്നിരുന്നത്. ജയിലുമായി ബന്ധപ്പെട്ടവരാണ് മോഷണം നടത്തിയതെന്ന നിഗമനത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് […]
Read more

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം അടുത്തിരിക്കെ അടിക്കടി വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: കേരളാ പോലീസിനെ പ്രതിസന്ധിയിലാക്കി വ്യാജ ബോംബ് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് ഏതാണ് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അടിക്കടിയുണ്ടാകുന്ന വ്യാജ ബോംബ്ഭീഷണികൾ ഗൗരവത്തിലെടുത്ത് വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പോലീസ്. എന്നാൽ സന്ദേശങ്ങൾ വരുന്ന ഇ മെയിൽ ഉറവിടങ്ങൾ കണ്ടെത്താൻ കഴിയാത്തതിൽ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തിലും ഇത്തരത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വന്നതോടെ പോലീസ് വിഷയം […]
Read more

കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിതുരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫാണ് മരിച്ചത്. വിതുര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. പരിക്കേറ്റ നായിഫിന്റെ സുഹൃത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read more

തിരുവനന്തപുരത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ (32) യെ ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കി. പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടും പരാതിയില്‍ പോലീസിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്ന് പ്രവീണയുടെ സഹോദരൻ പ്രവീൺ ആരോപിച്ചു. സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി എന്നും ഇതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരും ആണെന്നും സഹോദരന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ബൈക്കില്‍ […]
Read more

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പോക്സോ കേസ്; സംഭവം മറച്ചുവെച്ച പ്രിൻസിപ്പലിനെതിരേയും നടപടി

തിരുവനന്തപുരം: പതിനൊന്ന് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുത്തു. വട്ടിയൂർക്കാവ് സ്വദേശി അരുൺ മോഹൻ (32) എതിരെയാണ് കേസെടുത്തത്. മണക്കാട് സ്‌കൂളിലെ വിദ്യാർത്ഥിനിയെ നിരന്തരമായി പീഡിപ്പിച്ച കാര്യം കൂട്ടുകാരോടും ആയയോടും വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അവർ വിവരം പ്രിൻസിപ്പലിനെ അറിയിച്ചു, എന്നാൽ പ്രിൻസിപ്പൽ ഇത് രഹസ്യമാക്കി പൊലീസിൽ പരാതി നൽകാൻ തയാറായില്ലെന്നാണ് കണ്ടെത്തൽ. അധ്യാപകനെ റിമാൻഡ് ചെയ്തതു. കുറ്റകൃത്യം മറച്ചുവെച്ചതിന് സ്‌കൂൾ പ്രിൻസിപ്പലിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു. പ്രിൻസിപ്പലിനെ […]
Read more

ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍ കണ്ടെത്തി: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍ കണ്ടെത്തി . കഴക്കൂട്ടത്ത് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ കര്‍ണാടക സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. അവിവാഹിതയായ ഇവര്‍ അടുത്തിടെയാണ് കഴക്കൂട്ടത്ത് ജോലിക്കെത്തിയത്.യുവതിയെ താമസസ്ഥലത്താണ് പ്രസവിച്ച നിലയില്‍ കണ്ടെത്തിയത്. സുഖമില്ലാത്തതിനാല്‍ ഇന്നലെ യുവതി ജോലിക്ക് നില്‍ക്കാതെ മടങ്ങി.തുടർന്ന് സഹപ്രവര്‍ത്തകര്‍ മുറിയിലെത്തിയപ്പോഴാണ് യുവതിയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടത്. അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തു.
Read more
Advertisement
WhiteswanTV Footer