Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvananthapuram

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. സിറ്റി ട്രാഫിക് കൺട്രോളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇന്ന് ഉച്ചയോടെയായിരുന്നു വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയിൽ സന്ദേശം ലഭിച്ചത്. നഗരത്തിലെ ബോംബ് ഭീഷണിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇ മെയിൽ സന്ദേശങ്ങളുടെ ഉറവിടം അന്വേഷിച്ചുവരികയാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ നൽകാൻ മൈക്രോസോഫ്റ്റ്നോട് ആവശ്യപ്പെടും. റെയിൽവേ സ്റ്റേഷനുകളിലും ലോഡ്ജുകളിലും പരിശോധന കർശനമാക്കും.
Read more

തിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; ഭ‍ർത്താവിന് ജീവപര്യന്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 28കാരനായ യുവാവിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. ജീവപര്യന്തത്തിനോപ്പം പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ യുവതിയുടെ ഭർത്താവ് കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വത്തിന് വേണ്ടി 52-കാരിയായ ഭാര്യ ശാഖയുടെ ശരീരത്തിൽ ബലം പ്രയോ​ഗിച്ച് ഇലക്ട്രിക് വയറിലൂടെ വലതു കൈത്തണ്ടയിലും മൂക്കിലും കറന്‍റ് കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു. അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നെന്ന് […]
Read more

വീട് കുത്തിത്തുറന്ന് മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു

തിരുവനന്തപുരം: കാട്ടാക്കടയിൽ വീട് കുത്തിത്തുറന്ന് മോഷണം നടന്നതായി പരാതി. പെരുംകുളം മുതയില്‍ എസ്.ബി. സുനില്‍കുമാറിന്റെ വീട്ടിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. ഏഴു പവന്‍ സ്വര്‍ണവും 60,000 രൂപയും കള്ളന്‍ കൊണ്ട് പോയതായാണ് പരാതി. രണ്ട് മുറികളിലായി ഉണ്ടായിരുന്ന മേശകളില്‍ നിന്നാണ് സ്വര്‍ണവും പണവും നഷ്ടപെട്ടത്. വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റായ സുനില്‍കുമാര്‍ വൈകുന്നേരം ആറുമണിക്ക് കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള സ്ഥാപനത്തില്‍ പോയി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തു […]
Read more

ഇന്നും നാളെയും തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. കരമനയിലെ ട്രാന്‍സ്മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നത് ഉള്‍പ്പെടെയുള്ള അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുന്നത്. സ്വകാര്യ ടാങ്കറുകള്‍ വഴി ജലലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി കോര്‍പറേഷന്‍ അറിയിച്ചു. ജല അതോറിറ്റിയുടെ അരുവിക്കര പ്ലാന്‍റില്‍ നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന പൈപ്പിലെ വാൽവ് മാറ്റുന്നതും, തിരുവനന്തപുരം –നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ കാരണമാണ് ജലവിതരണം മുടങ്ങുന്നത്. ജലക്ഷാമം […]
Read more

പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി (56) യാണ് മരണപ്പെട്ടത്. ശനിയാഴ്ച വിരമിക്കാനിരിക്കെയാണ് സംഭവം. ഭാര്യയും രണ്ട് മക്കളുമുണ്ട്. അതേസമയം റാഫിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. പൊലിസ് സൊസൈറ്റിയിൽ നിന്നും എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേ​ഹം കുടുംബത്തിന് വിട്ടുനൽകും.
Read more

തിരുവനന്തപുരത്ത് കിടപ്പ് രോഗിയായ അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ ബലാത്സംഗം ചെയ്തതായി പരാതി. 72-കാരിയായ അമ്മയെ 45 വയസുള്ള മകനാണ് ബലാത്സംഗം ചെയ്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പൊലീസില്‍ അറിയിച്ചത്. കിടപ്പ് രോഗിയായിരുന്നു അമ്മ. വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു സംഭവം. നാട്ടുകാര്‍ പിടികൂടിയതിനാല്‍ പ്രതിയ്ക്കും പരിക്കേറ്റിട്ടുണ്ട്.അമ്മയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; 2 പേർക്ക് പരുക്ക്

ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മടങ്ങിയ സ്ത്രീകളും കുട്ടികളും സഞ്ചരിച്ച ഓട്ടോ കാറുമായി കൂട്ടിയിടിച്ച് അപകടം. ഓട്ടോ യാത്രക്കാരായ രണ്ടു സ്ത്രീകൾക്ക് ഗുരുതര പരുക്കേറ്റു. തട്ടത്തുമല സ്വദേശികളായ ഗിരിജ കുമാരി (55) സൂര്യ (28) എന്നിവർക്കാണ് പരുക്കേറ്റത്. എം സി റോഡിൽ കിളിമാനൂരിലാണ് അപകടം നടന്നത്. പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Read more

ആറ്റുകാൽ പൊങ്കാല: 12, 13 തീയതികളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി അനന്തപുരി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊങ്കാലയ്ക്കായി നിരവധി ഭക്തരാണ് ക്ഷേത്ര സന്നിധിയിലേക്കെത്തുന്നത്. പതിമൂന്നാം തീയതി ഭക്തർ ആറ്റുകാലമ്മക്ക് പൊങ്കാല സമർപ്പിക്കും. പൊങ്കാലയോട് അനുബന്ധിച്ച് നാളെ മുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും. നാളെ ഉച്ച മുതൽ 13 ന് രാത്രി 8 വരെയാണ് ഗതാഗത നിയന്ത്രണം. പൊങ്കാലയോട് അനുബന്ധിച്ച് ശുദ്ധജലവിതരണം, ഗതാഗതം, മെഡിക്കൽ സംവിധാനങ്ങൾ, ഫയർഫോഴ്സ് എന്നിവ സജ്ജീകരിച്ചതായും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. പതിമൂന്നിന് രാവിലെ 9.45 ന് ശുദ്ധ […]
Read more

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കളളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുളളതിനാല്‍ ജാഗ്രത നിര്‍ദ്ദേശം പുറത്തിറക്കി. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
Read more

ഇനി എല്ലാ അടിയന്തര സേവനങ്ങൾക്കും ഒറ്റ നമ്പർ: 112 വഴി പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് സേവനം

തിരുവനന്തപുരം: ഇനിമുതൽ ഏത് അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭ്യമാണെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത്. 112 ലേയ്ക്ക് കേരളത്തിൽ എവിടെ നിന്ന് വിളിച്ചാലും തിരുവനന്തപുരത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix