Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvananthapuram

കെഎസ്ആർടിസി ടെർമിനലിൽ ബസ് കയറാൻ എത്തിയ സ്ത്രീക്ക്; ദാരുണാന്ത്യം

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ ബസ് കയറാൻ എത്തിയ സ്ത്രീക്ക് ദാരുണാന്ത്യം. കരമന ഐക്കരവിളാകം നബീസത്ത് (47) ആണു മരിച്ചത്. ഇന്നലെ രാവിലെ 11.30ന് കുലശേഖരത്തേക്കു പോകാനായി ബസ് ടെർമിനലിൽ എത്തിയ നബീസത്ത് ബസ് നിർത്തുന്നിടത്തുകൂടെ നടന്നു പോകുമ്പോഴായിരുന്നു അപകടം. കാട്ടാക്കട ഡിപ്പോയിലെ ബസ് നിർത്തിയിടാനായി അശ്രദ്ധമായി ഓടിച്ചു കയറ്റുകയും ബസിനും ടെർമിനലിലെ തൂണിനും ഇടയിൽ നബീസത്ത് ഞെരുങ്ങുകയുമായിരുന്നു. യാത്രക്കാർ നിലവിളിച്ചതോടെയാണ് ഡ്രൈവറും കണ്ടക്ടറും ഇതു ശ്രദ്ധിക്കുന്നത്. നബീസത്തിനെ ആംബുലൻസിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നബീസത്തിന്റെ […]
Read more

കേന്ദ്രം അന്തിമാനുമതി നൽകി; കേരളത്തിന് 29,529 കോടി കടമെടുക്കാം

തിരുവനന്തപുരം: കേരളത്തിന് പൊതുവിപണിയിൽനിന്ന് കടമെടുക്കുന്നതിന് കേന്ദ്രം അന്തിമാനുമതി നൽകി. ഈ വർഷം ഡിസംബർവരെ 29,529 കോടി കടമെടുക്കാൻ കഴിയും. കഴിഞ്ഞമാസം 5000 കോടി എടുക്കാൻ താത്കാലികാനുമതി നൽകിയിരുന്നു. ഇതുകൂടി ചേർത്താണ് 29,529 കോടി അനുവദിച്ചത്. കഴിഞ്ഞവർഷം ഇതേസമയം അനുവദിച്ചത് 21,253 കോടിയായിരുന്നു. ഇത്തവണ 8276 കോടി കൂടുതൽ. ബാങ്കുവഴി കടപ്പത്രങ്ങളിലൂടെ വായ്പയെടുക്കുന്നതാണ് പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പ്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ മൂന്നുശതമാനമാണ് ഒരുവർഷം ആകെ കടമെടുക്കാവുന്നത്. കേരളത്തിന്റെ വായ്പപ്പരിധി 39,876 കോടിയായാണ് നിശ്ചയിച്ചത്. ഇതിൽ പിഎഫ് ഉൾപ്പെടെയുള്ള പബ്ലിക് […]
Read more

ഉപഗ്രഹചിത്രങ്ങള്‍ ലോകത്തിനുമുന്നില്‍; പാകിസ്താന്റെ ‘നുണപ്രതിരോധം’ തകര്‍ത്ത് മലയാളി കമ്പനി

തിരുവനന്തപുരം: ഓപറേഷന്‍ സിന്ദൂറില്‍ പാകിസ്താന്‍പക്ഷത്ത് നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പംതന്നെ പ്രധാനമായിരുന്നു അവരുടെ നുണക്കഥകള്‍ തകര്‍ക്കുക എന്നത്. അതിനു സഹായിച്ച ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പുറത്തുവിട്ട സ്പേസ്ടെക് കമ്പനികളിലൊന്ന് മലയാളിയുടേതാണ്. നെയ്യാറ്റിൻകര സ്വദേശി ക്രിസ് നായർ നേതൃത്വം നൽകുന്ന കവാ (Kawa) സ്പേസ് ആണ് ഇന്ത്യൻ ആക്രമണങ്ങളുടെ വ്യാപ്തി തെളിയിച്ച ഉപഗ്രഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. ഇന്ത്യന്‍ ആക്രമണം നേരിട്ട പാക് കേന്ദ്രങ്ങളുടെ ഉപഗ്രഹചിത്രങ്ങള്‍ പല പ്രമുഖ ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമുകളും പുറത്തുവിട്ടെങ്കിലും പ്രതിരോധവിദഗ്ധര്‍ ഉള്‍പ്പെടെ അധികംപേരും […]
Read more

ദുബായില്‍ മലയാളി യുവതിയുടെ കൊലപാതകം; ആണ്‍സുഹൃത്ത് പിടിയില്‍

ദുബായ്: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട കേസിൽ ആൺസുഹൃത്ത് പിടിയിൽ. അബൂദബിയിലെ ആശൂപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലയത് എന്നാണ് സൂചന. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് പ്രതി പിടിയിലായത്. ജയകുമാറിന്റെയും ഗില്‍ഡയുടെയും മകളാണ് മരിച്ച ആനിമോള്‍ ഗില്‍ഡ. കരാമയില്‍ ഈമാസം ആദ്യമായിരുന്നു സംഭവം. സാമൂഹികമാധ്യമത്തിലൂടെയാണ് ആനിമോളും ഈ യുവാവും പരിചയത്തിലായതെന്നും […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍; രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക്. നവംബര്‍- ഡിസംബര്‍ മാസങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. വാര്‍ഡ് വിഭജനം അന്തിമമായതിന് ശേഷം തിയതി തീരുമാനിക്കും. ഡിസംബര്‍ മൂന്നാമത്തെ ആഴ്ച ഭരണസമിതി നിലവില്‍ വരും. 1,510 വാര്‍ഡുകളാണ് അടുത്ത തെരഞ്ഞെടുപ്പിൽ പുതുതായി ഉണ്ടാവുക. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1,199 തദ്ദേശ സ്ഥാപനങ്ങളാണ് വോട്ടെടുപ്പിലേക്ക് കടക്കുന്നത്. ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മൂന്ന് മുന്നണികളും നീക്കം ആരംഭിച്ചിട്ടുണ്ട്.
Read more

വട്ടിയൂർക്കാവിൽ രാജീവ് ചന്ദ്രശേഖർ, കെ മുരളീധരൻ, വി കെ പ്രശാന്ത് നേർക്കുനേർ…!

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടാൻ പോകുന്ന മണ്ഡലമായിരിക്കും തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്. ഈ സീറ്റ് മൂന്ന് മുന്നണികളുടെയും നിർണായക സീറ്റായി മാറും. ഇവിടെ മത്സരിക്കാൻ പോകുന്നത് മുന്ന് മുന്നണികളിലെയും വമ്പന്മാർ തന്നെ ആകുമെന്ന സൂചനയാണ് നമുക്ക് ലഭിക്കുന്നത്. ബിജെപിയിൽ നിന്ന് നിലവിലെ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ മത്സരിക്കാനാണ് ഏറ്റവും സാധ്യതയുള്ളത്. യുഡിഎഫിൽ മുൻ വട്ടിയൂർക്കാവ് എംഎൽഎ യും മുൻ കെപിസിസി പ്രസിഡൻ്റുമായ കെ മുരളീധരൻ ഉറപ്പായും ഇവിടെ നിന്ന് മത്സരിക്കുമെന്നാണ് അറിയുന്നത്. ഏറെക്കുറെ […]
Read more

ഞങ്ങള്‍ സദസ്സിലും രാജീവ് ചന്ദ്രശേഖര്‍ വേദിയിലുമെന്ന് റിയാസ്; നിങ്ങളുടെ മുന്നണിയുടെ കണ്‍വീനറല്ലേയെന്ന് രാഹുൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങ് സംബന്ധിച്ച് സാമൂഹികമാധ്യമപോസ്റ്റുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ഉദ്ഘാടന വേദിയില്‍ ഇരിപ്പിടം ലഭിച്ചതിനെ പരിഹസിച്ചുകൊണ്ടായിരുന്നു റിയാസിന്റെ പോസ്റ്റ്. റിയാസടക്കമുള്ള സംസ്ഥാനത്തെ ചില മന്ത്രിമാര്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദനും സദസ്സിലാണ് ഇരിപ്പിടം ലഭിച്ചത്. മന്ത്രി കെ.എന്‍.ബാലഗോപാല്‍, എം.വി.ഗോവിന്ദന്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫി ചിത്രമാണ് റിയാസ് പങ്കുവെച്ചത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.എന്‍.വാസവന്‍, ജി.ആര്‍.അനില്‍, സജി ചെറിയാന്‍ എന്നിവര്‍ വേദിയിലുണ്ട്. […]
Read more

സൗഹൃദ ആപ്പ് വഴി പരിചയം: വനിതാ ഡോക്ടറെ കബളിപ്പിച്ച് പീഡനം, പോലീസുകാരൻ പിടിയില്‍

തിരുവനന്തപുരം: സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട് വനിതാ ഡോക്ടറെ കബളിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയായ വിജയ് യശോധരൻ(36) ആണ് തമ്പാനൂർ പോലീസിന്റെ പിടിയിലായത്. ഇന്ത്യ റിസർവ് ബറ്റാലിയനിൽ പോലീസുകാരനായ ഇയാൾ സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെയാണ് പീഡിപ്പിച്ചത്. തമ്പാനൂർ സിഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Read more

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. സിറ്റി ട്രാഫിക് കൺട്രോളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇന്ന് ഉച്ചയോടെയായിരുന്നു വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയിൽ സന്ദേശം ലഭിച്ചത്. നഗരത്തിലെ ബോംബ് ഭീഷണിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇ മെയിൽ സന്ദേശങ്ങളുടെ ഉറവിടം അന്വേഷിച്ചുവരികയാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ നൽകാൻ മൈക്രോസോഫ്റ്റ്നോട് ആവശ്യപ്പെടും. റെയിൽവേ സ്റ്റേഷനുകളിലും ലോഡ്ജുകളിലും പരിശോധന കർശനമാക്കും.
Read more

തിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; ഭ‍ർത്താവിന് ജീവപര്യന്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 28കാരനായ യുവാവിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. ജീവപര്യന്തത്തിനോപ്പം പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ യുവതിയുടെ ഭർത്താവ് കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വത്തിന് വേണ്ടി 52-കാരിയായ ഭാര്യ ശാഖയുടെ ശരീരത്തിൽ ബലം പ്രയോ​ഗിച്ച് ഇലക്ട്രിക് വയറിലൂടെ വലതു കൈത്തണ്ടയിലും മൂക്കിലും കറന്‍റ് കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു. അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix