Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thomas isac

ധവളപത്രം രേഖകൾ വിശകലനം ചെയ്തത് എഐ ഉപയോ​ഗിച്ച്; ഗുരുതര ആരോപണവുമായി തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രം തയ്യാറാക്കിയ രീതിക്കെതിരെ മുൻ ധനമന്ത്രി തോമസ് ഐസക് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. രേഖയുടെ വിശകലനത്തിനും തയ്യാറാക്കലിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്ഫോമുകൾ വ്യാപകമായി ഉപയോഗിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ധനകാര്യ വകുപ്പിലെ രഹസ്യ രേഖകൾ പൊതു ഇടത്തിൽ എത്തിയതിനെക്കുറിച്ച് വിശദീകരണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയുടെ രഹസ്യ സമ്മേളനവുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നത് ഗൗരവമുള്ള വിഷയമാണെന്നും, ഇതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലപാട് വ്യക്തമാക്കണമെന്നും തോമസ് ഐസക് പറഞ്ഞു. ധവളപത്രത്തിൽ […]
Read more

നടന്മാരെ സ്ഥാനാർഥിയാക്കുന്നതിനെതിരെ വിമർശനവുമായി തോമസ് ഐസക്

കൊച്ചി: പാലക്കാട് സിപിഐഎം-ബിജെപി രഹസ്യ ധാരണയെന്ന കെ.സി. വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയുമായി തോമസ് ഐസക്. പാലക്കാട്‌ ഡീൽ കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് അദ്ദേഹം പറഞ്ഞു. കോ-ലീ-ബി സഖ്യം എത്രയോ കാലമായുള്ള ചരിത്രമാണ്. കള്ളൻമാർ മുൻപേ ഓടി കള്ളൻ കള്ളൻ എന്ന് വിളിച്ചുപറയുകയാണ്. പാലക്കാട് യുഡിഎഫിനെ പിൻതാങ്ങണമെന്നാണോ പറയുന്നതെന്നും അതിന് വേറെ പണി നോക്കണമെന്നും തോമസ് ഐസക് പറഞ്ഞു. കോമാളി വേഷം കെട്ടുന്ന നടന്മാരെ സ്ഥാനാർഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോയെന്നും തോമസ് ഐസക്കിന്റെ വിമർശനം. […]
Read more
Advertisement
WhiteswanTV Footer