Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thrinamool congress

ജഹാംഗീറിനോട് പറഞ്ഞേക്ക്’; തൃണമൂൽ സ്ഥാനാർഥിക്ക് മുന്നറിയിപ്പുമായി അജയ് പാൽ ശർമ്മ

കൊൽക്കത്ത: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ ഉയർന്ന പരാതിയെ തുടർന്ന് രാഷ്ട്രീയ വിവാദം ശക്തമായി. തൃണമൂൽ കോൺഗ്രസ് നേതാവായ ജഹാംഗിർ ഖാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നായിരുന്നു പ്രദേശവാസികളുടെ പരാതി. ഫാൽട്ട മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് ആരോപണം ഉയർന്നത്. പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ അജയ് പാൽ ശർമ്മ വിഷയത്തിൽ ഇടപെട്ടു. അദ്ദേഹം പ്രദേശത്തെത്തി അന്വേഷണം നടത്തി, ജഹാംഗിറിന്റെ വീട്ടിലും പോയി മുന്നറിയിപ്പ് നൽകി. വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പരാതികൾ തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് […]
Read more

ബംഗാൾ തെരഞ്ഞെടുപ്പ്; നിരവധി ഇടങ്ങളിൽ നിന്ന് നാടൻ ബോംബുകള്‍ കണ്ടെത്തി

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബുധനാഴ്ച നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 142 മണ്ഡലങ്ങളിലേക്കാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് ഇത്തവണ പ്രധാനമായും വോട്ടെടുപ്പ് നടക്കുന്നത്. എന്നാൽ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ നേട്ടം ലഭിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരിശോധനകൾക്കിടെ നിരവധി സ്ഥലങ്ങളിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിൽ ഒരു […]
Read more

കോൺ​ഗ്രസ് പ്രവർത്തകനെ ഭാര്യക്കും മകനും മുന്നിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി

കൊൽക്കത്ത: പശ്ചിമബംഗാളിലെ അസൻസോളിൽ കോൺഗ്രസ് പ്രവർത്തകൻ ദേബ്ദീപ് ചാറ്റർജി (43) കൊല്ലപ്പെട്ടതായി ആരോപണം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഭാര്യയും 10 വയസ്സുള്ള മകനും മുന്നിലിരിക്കെ ദേബ്ദീപ് ആക്രമിക്കപ്പെട്ടതായി കുടുംബം പറയുന്നു. ജന്മദിന പാർട്ടിയിൽ പങ്കെടുത്ത് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ കാർ ഇടിച്ചതാണ് തർക്കത്തിന് തുടക്കമായത്. തുടർന്ന് ദേബ്ദീപ് കാറിൽ നിന്ന് ഇറങ്ങി ക്ഷമ ചോദിച്ചെങ്കിലും യുവാക്കളുമായി വാക്കേറ്റം ഉണ്ടായി. പിന്നീട് […]
Read more

ബിജെപി സീൽ വിവാദം; മഹുവാ മൊയ്ത്രക്ക് കേരള പൊലീസിന്റെ നോട്ടീസ്

ന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്രക്ക് കേരള പൊലീസിന്റെ നോട്ടീസ്. പോസ്റ്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പോസ്റ്റ് ഉടനടി നീക്കം ചെയ്തില്ലെങ്കിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ​എന്നാൽ പൊലീസിന്റെ ഈ നടപടിയെ പരിഹസിച്ചുകൊണ്ടാണ് മഹുവ രംഗത്തെത്തിയത്. തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകർക്കുമെന്നതാണ് നോട്ടീസിലെ ഏറ്റവും ‘മികച്ച […]
Read more

മലപ്പുറത്ത് തൃണമൂൽ – യുഡിഎഫ് സഖ്യം

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ കൂടെനിര്‍ത്താൻ ഒരുങ്ങി മലപ്പുറത്തെ യുഡിഎഫ്. കരുളായി പഞ്ചായത്തിലാണ് യുഡിഎഫ്-തൃണമൂല്‍ സഖ്യമായി മത്സരിക്കുന്നത്. യുഡിഎഫ് പിന്തുണയോടെ രണ്ട് വാര്‍ഡുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. യുഡിഎഫ് പഞ്ചായത്ത് നേതൃത്വമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കരുളായി പഞ്ചായത്തിലെ 10, 14 വാര്‍ഡുകളിലാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് മുന്നണി പ്രവേശന ചര്‍ച്ചകള്‍ നീളുന്നതിനിടെയാണ് കരുളായിയില്‍ ഒരുമിച്ച് ജനവിധി തേടുന്നത്. നേരത്തെ യുഡിഎഫിന് ഭീഷണിയാകും വിധം മത്സരിക്കരുതെന്ന് നിര്‍ദേശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പുതിയ സര്‍ക്കുലര്‍ […]
Read more
Advertisement
WhiteswanTV Footer