Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Thrissur pooram 2026

തൃശ്ശൂർ പൂരത്തിന് പ്രൗഡമായ പരിസമാപ്തി; അടുത്ത തൃശ്ശൂർ പൂരം ഏപ്രില്‍ 17ന്

തൃശ്ശൂർ: ശക്തന്റെ തട്ടകത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ 230-ാമത് തൃശ്ശൂർ പൂരം സമാപിച്ചു. പകൽപ്പൂരത്തിന്റെ മേളങ്ങൾ പൂർത്തിയാക്കിയ ശേഷം പാറമേക്കാവ് ദേവസ്വവും തിരുവമ്പാടി ദേവസ്വവും പടിഞ്ഞാറെ നടയിൽ എത്തി ഉപചാരം ചൊല്ലി പിരിഞ്ഞു. അടുത്ത വർഷം ഏപ്രിൽ 17-നാണ് പൂരം. പകൽപ്പൂര ദിനത്തിൽ ദേശങ്ങളുടെ പങ്കാളിത്തത്തോടെ ആഘോഷങ്ങൾ നടന്നു. രാവിലെ പാറമേക്കാവിൽ നിന്ന് ഭഗവതി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളി. എറണാകുളം ശിവകുമാർ തിടമ്പേറ്റി, കിഴക്കൂട്ട് അനിയൻമാരാർ മേളപ്രമാണിയായി. തുടർന്ന് തിരുവമ്പാടിയിൽ നിന്ന് ഭഗവതി എഴുന്നള്ളി. ചന്ദ്രശേഖരന്റെ തിടമ്പിലേറിയായിരുന്നു […]
Read more

കത്തുന്ന സൂര്യൻ സാക്ഷി, പൂരം കാണാൻ ജനസാ​ഗരം; കുടമാറ്റം അൽപ്പ സമയത്തിനകം

തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ചിലത് വെട്ടിക്കുറച്ചെങ്കിലും മേളപ്പെരുക്കത്തിലും കാണികളുടെ എണ്ണത്തിലും ആവേശത്തിലും ഒട്ടും പിന്നോട്ടില്ലാതെ പൂരനഗരി. പൂരപ്രേമികളിൽ ആവേശം നിറച്ച് ഇലഞ്ഞിത്തറമേളം അവസാനിച്ചെങ്കിലും നാടും നഗരവും ഇപ്പോഴും ആവേശത്തിലാണ്. കത്തുന്ന സൂര്യനെ പോലും അവ​ഗണിച്ചാണ് ആയിരങ്ങൾ പൂരന​ഗരിയിൽ തടിച്ചുകൂടിയത്. അൽപ്പസമയത്തിനകം തെക്കോട്ടിറക്കത്തിന് ശേഷം കുടമാറ്റം ആരംഭിക്കും. 11 മണിക്ക് ശേഷമാണ് തിരുവമ്പാടിയുടെ മഠത്തിൽ തുടങ്ങിയത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാരംഭിച്ച ഇലഞ്ഞിത്തറമേളം അൽപ്പസമയത്തിന് മുൻപാണ് അവസാനിച്ചത്. വെടിക്കെട്ട് പൂർണമായും ഒഴിവാക്കി, പ്രതീകാത്മകമായ കതിന […]
Read more

ആചാരപ്പെരുമയിൽ ഘടകപൂരങ്ങൾ; ആവേശക്കടലായി തൃശ്ശൂർ

തൃശ്ശൂർ: ആചാരങ്ങളും ജനങ്ങളുടെ ആവേശവും ഒന്നിച്ചുചേരുന്ന തൃശ്ശൂർ പൂരം ഘടകപൂരങ്ങളുടെ വരവോടെ തുടങ്ങി. സുരക്ഷാ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും നഗരമൊട്ടാകെ ആഘോഷത്തിന്റെ ഉണർവ്വാണ് അനുഭവപ്പെടുന്നത്. കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നതോടെയാണ് ഘടകപൂരങ്ങൾക്ക് തുടക്കമായത്. ഐതിഹ്യപ്രകാരം വെയിലും മഞ്ഞും തൊടാതെ ശാസ്താവ് എത്തണമെന്നതിനാൽ അതിരാവിലെ തന്നെ എഴുന്നള്ളിപ്പ് ആരംഭിച്ചു. ഒരാനയിൽ ആരംഭിച്ച യാത്ര, പിന്നീട് അഞ്ചാനയും ഏഴാനയും ചേർന്ന് സ്വരാജ് റൗണ്ടിലൂടെ വടക്കുന്നാഥ സന്നിധിയിലേക്ക് എത്തി. വടക്കുന്നാഥനെ വണങ്ങാതെ തെക്കേ ഗോപുരം വഴി പ്രവേശിക്കുന്ന ഏക പൂരം എന്ന […]
Read more

പൂരപ്രേമികള്‍ക്കായി സ്‌പെഷ്യല്‍ മെമു; ഓടുന്നത് കൊല്ലം-തൃശൂര്‍ റൂട്ടില്‍

തൃശൂര്‍: തൃശ്ശൂര്‍ പൂരം പ്രമാണിച്ച് കൊല്ലം – തൃശ്ശൂര്‍ റൂട്ടില്‍ പ്രത്യേക മെമു സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ. പൂരത്തിന് എത്തുന്ന കനത്ത ജനത്തിരക്കും പൂരപ്രേമികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനുമായി പൂര ദിനമായ ഏപ്രില്‍ 26 ഞായറാഴ്ചയാണ് സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 12 കോച്ചുകളുള്ള മെമു റാക്കുകളാണ് ഇതിന് ഒരുക്കുന്നത്. കെല്ലത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള മെമു (06187) നാളെ രാവിലെ 08.20ന് കൊല്ലം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് തൃശ്ശൂരിലെത്തും. കായംകുളം, ചെങ്ങന്നൂര്‍, കോട്ടയം, […]
Read more

തൃശ്ശൂർ പൂരം വിളംബരച്ചടങ്ങുകൾ ആരംഭിച്ചു; പൂരവാതിൽ തുറക്കുന്നു

തൃശ്ശൂർ: ലോകപ്രശസ്തമായ തൃശ്ശൂർ പൂരത്തിന്റെ വിളംബരച്ചടങ്ങുകൾ ആരംഭിച്ചു. പൂരത്തിന്റെ തലേ ദിവസം നടക്കുന്ന പരമ്പരാഗത ചടങ്ങുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കുറ്റൂർ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി വന്ന് തെക്കേഗോപുരം വഴി പുറത്തിറങ്ങുന്നതാണ് പ്രധാന ചടങ്ങ്. ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. രാവിലെ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ് ആരംഭിച്ച് മണികണ്ഠനാലിലൂടെ ശ്രീമൂലസ്ഥാനത്ത് എത്തി. അവിടെ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം നടന്നു. തുടർന്ന് വടക്കുന്നാഥ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് തെക്കേഗോപുര വാതിൽ […]
Read more

പാറമേക്കാവിന്റെ വെടിക്കോപ്പുകളും നിര്‍വീര്യമാക്കിയേക്കും; ബാക്കിയുള്ളവ ലേലം ചെയ്യും

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കോപ്പ് നിര്‍മാണശാലയിലുണ്ടായ വന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിനു വെടിക്കെട്ട് വേണ്ടെന്ന് തീരുമാനമെടുത്തതോടെ പാറമേക്കാവ് ദേവസ്വത്തിനായി നിര്‍മിച്ച വെടിക്കോപ്പുകളും നിര്‍വീര്യമാക്കാന്‍ നീക്കം. പാലക്കാട് മുതലമട വെള്ളാരംകടവിലാണ് പാറമേക്കാവിന്റെ വെടിക്കോപ്പ് നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഇവിടത്തെ വെടിക്കോപ്പുകള്‍ പൊലീസിന്റെ ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘങ്ങളുടെ നിരീക്ഷണത്തില്‍ നിര്‍വീര്യമാക്കും. വെടിക്കോപ്പുകള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളും ഇവിടെയുണ്ടായിരുന്നു. ഇത് ലൈസന്‍സി സ്ഥാപനങ്ങള്‍ക്ക് ലേലം ചെയ്ത് നല്‍കിയേക്കും. തിരുവമ്പാടിയുടെ വെടിക്കോപ്പ് നിര്‍മാണശാലയുടെ അറ്റത്തു തകരാതെനിന്ന ഷെഡില്‍ നിന്ന് കിട്ടിയ 300 […]
Read more

വെടിക്കെട്ട് ഇല്ലാതെ തൃശൂര്‍ പൂരം നടത്തും, കുടമാറ്റവും മറ്റ് ചടങ്ങുകളും ഉണ്ടാകും; ഉന്നതതല യോഗത്തില്‍ തീരുമാനം

തൃശൂര്‍: ഇത്തവണ തൃശ്ശൂര്‍ പൂരം നടക്കും, വെടിക്കെട്ട് ഒഴിവാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിമാരും കളക്ടറും ദേവസ്വം പ്രതിനിധികളും ഉള്‍പ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം. വെടിക്കെട്ട് മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. കുടമാറ്റവും ഇലഞ്ഞിത്തറ മേളവും മഠത്തില്‍ വരവും ഉള്‍പ്പെടെയുള്ള മറ്റ് ചടങ്ങുകളെല്ലാം നടക്കും. അമിതമായ ആഘോഷങ്ങള്‍ ഒഴിവാക്കും. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയര്‍ന്നത്. എന്നാല്‍ മാസങ്ങളോളം നീണ്ട തയ്യാറെടുപ്പുകള്‍ നടന്നതിനാല്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനോട് ദേവസ്വങ്ങളും മുഖംതിരിച്ചിരുന്നു.
Read more

ആഘോഷങ്ങള്‍ ഒഴിവാക്കിയേക്കും; തൃശൂര്‍ പൂരം നടത്തിപ്പില്‍ തീരുമാനം ഇന്ന്

തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പില്‍ അന്തിമ തീരുമാനമെടുക്കാനുള്ള നിര്‍ണായക യോഗം ഇന്ന്. രാവിലെ 10.30ന് തൃശൂര്‍ കലക്ടറേറ്റില്‍ ചേരുന്ന ഉന്നതതലയോഗത്തില്‍ മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും പങ്കെടുക്കും. വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്തണമെന്നാണ് പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്ര പ്രതിനിധികള്‍ പറയുന്നത്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ. ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തില്‍ ഇരു ക്ഷേത്രങ്ങളുടെയും തീരുമാനം ജില്ലാ ഭരണകൂടത്തെയും മന്ത്രിമാരെയും അറിയിക്കും. മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളുമായതിനാല്‍ […]
Read more
Advertisement
WhiteswanTV Footer