വടക്കൻ കേരളത്തിൽ തെയ്യക്കാലത്തിന് തുടക്കം; വിശ്വാസവും പാരമ്പര്യവും ഉണർത്തി തുലാപ്പത്ത്
കണ്ണൂർ: വടക്കൻ കേരളത്തിന്റെ മണ്ണും മനസ്സും ഉണർത്തി വീണ്ടുമൊരു തുലാപ്പത്ത്. കാവുകളിൽ ചെണ്ടയുടെയും ചേങ്ങിലയുടെയും താളം മുഴങ്ങിത്തുടങ്ങിയതോടെ കോലത്തുനാട്ടിൽ കളിയാട്ടക്കാലത്തിനും തുടക്കമായി. തളിപ്പറമ്പ് കൊളച്ചേരി ചാത്തമ്പള്ളിക്കാവിൽ വിഷകണ്ഠൻ തെയ്യത്തിന്റെ പുറപ്പാടോടെയാണ് ഇത്തവണത്തെ തെയ്യക്കാലത്തിന് തുടക്കമായത്. വടക്കൻ കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിലും വിശ്വാസങ്ങളിലും ആഴത്തിൽ വേരൂന്നിയ തെയ്യം അനുഷ്ഠാനങ്ങളുടെ പ്രധാന കാലമാണ് കളിയാട്ടക്കാലം. കോരപ്പുഴയ്ക്കും ചന്ദ്രഗിരിപ്പുഴയ്ക്കും ഇടയിലുള്ള കോലത്തുനാട്ടിലെ കാവുകൾ വരും ദിവസങ്ങളിൽ തെയ്യങ്ങളുടെ താളത്തിലും തോറ്റംപാട്ടുകളിലും മുഖരിതമാകും. ചതിയിലും അനീതിയിലും ജീവൻ നഷ്ടപ്പെട്ട മനുഷ്യരുടെ ഓർമകളും നാടിന്റെ […]
Read more