മൂന്നാറിനെ വിറപ്പിച്ച് കടുവ; പശുവിനെ കൊന്നു, വിനോദ സഞ്ചാരികൾക്കും മുന്നറിയിപ്പ്
ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയിറങ്ങിയതായി റിപ്പോർട്ട്. പശുവിനെ ആക്രമിച്ചു കൊന്നു. നെറ്റിത്തൊഴു സ്വദേശി ഗണപതിയുടെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന സെലന്റ്‍വാലി റോഡിൽ ഗൂഡാർവിള എസ്റ്റേറ്റിന് സമീപമാണ് കടുവയിറങ്ങിയത്. ചൊവ്വാഴ്ച അതുവഴി പോയ വിനോദസഞ്ചാരികളാണ് കടുവയെ കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. തുടർന്ന് ദൃശ്യങ്ങൾ വനംവകുപ്പിനും കൈമാറി. പ്രദേശത്ത് കണ്ടത് കടുവ തന്നെയാണെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാഗ്രതാ നിർദേശം നൽകി. പശുവിന്റെ […]
Read more







