Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tirupati

തിരുപ്പതി ലഡ്ഡു വിൽപനയിൽ പുതിയ റെക്കോർഡ്; ഒരു മാസത്തിൽ വിറ്റത് 1.21 കോടിയിലധികം

തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു വിൽപനയിൽ പുതിയ റെക്കോർഡ്. 2026 മെയ് മാസത്തിൽ 1.21 കോടിയിലധികം ലഡ്ഡുകളാണ് വിറ്റഴിഞ്ഞത്. ക്ഷേത്ര ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ ലഡ്ഡു വിൽപനയാണിത്. തിരുപ്പതി തിരുമല ദേവസ്ഥാനം (ടിടിഡി) പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മെയ് മാസത്തിൽ 1,21,35,528 ലഡ്ഡുകളാണ് ഭക്തർ വാങ്ങിയത്. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപനയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2024 മെയ് മാസത്തിൽ 1.01 കോടി ലഡ്ഡുവും 2025 മെയ് […]
Read more

തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവർക്ക് ആന്ധ്രാ സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്രാ സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ആന്ധ്രപ്രദേശ് റവന്യൂ മന്ത്രി അനഗനി സത്യ പ്രസാദ് പറഞ്ഞു. മന്ത്രിമാരുടെ സംഘം റൂയ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ക്ഷേത്രത്തിലുണ്ടായത് അങ്ങേയറ്റം ദൗർഭാ​ഗ്യകരമായ സംഭവമാണെന്നും സുരക്ഷാ പിഴവുകളുണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ കർശന നടപടി സ്വീകരിക്കുമെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ […]
Read more

തിക്കിലും തിരക്കിലുംപ്പെട്ട് ആളുകൾ മരിച്ച സംഭവം; ചന്ദ്രബാബു നായിഡു തിരുപ്പതി ക്ഷേത്രം സന്ദർശിക്കും

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഇന്ന് ക്ഷേത്രം സന്ദർശിക്കും. ക്ഷേത്രത്തിലുണ്ടായത് അങ്ങേയറ്റം ദൗർഭാ​ഗ്യകരമായ സംഭവമാണെന്നും സുരക്ഷാ പിഴവുകളുണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളെയും ആശുപത്രിയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിക്കും. തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ ആറ് പേർ മരണപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു . തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് ഇന്നലെ വൈകിട്ടോടെയാണ് ദുരന്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ റൂയ […]
Read more
Advertisement
WhiteswanTV Footer