നിങ്ങളുടെ നാവ് പറയും ഇത്രയും രോഗങ്ങള്‍; ഈ മാറ്റങ്ങള്‍ അറിയണം
ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ ആദ്യം തന്നെ നാവ് നീട്ടാന്‍ പറയുന്നതെന്ന് അറിയാമോ? നാവിലെ മാറ്റങ്ങള്‍ നോക്കി ഒരുപാട് രോഗങ്ങള്‍ കണ്ടെത്താനാകും എന്നതിനാലാണത്. ആ മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം. കടുംചുവപ്പ് നിറം അസാധാരണമായി ചുവപ്പോ വീര്‍ത്തതോ ആയി കാണപ്പെടുന്ന നാവ് പോഷകാഹാരക്കുറവിന്റെ സൂചനയായിരിക്കാം. ഈ ലക്ഷണത്തെ വിറ്റാമിന്‍ ബി 12 അല്ലെങ്കില്‍ ഫോളിക് ആസിഡിന്റെ കുറവായി കണക്കാക്കുന്നു. ഇതോടൊപ്പം ക്ഷീണം, ബലഹീനത,കൈകളില്‍ മരവിപ്പ് എന്നീ ലക്ഷണങ്ങളും ഉണ്ടാവാം. നാവിലെ വെളുത്ത പാട് നാവില്‍ കട്ടിയുള്ള വെളുത്ത പാടുകള്‍ കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. […]
Read more