Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TragicAccident

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്നുവീണ് 19കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം. പരുമ്പല്ലൂർ സ്വദേശി അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിൽ പ്രവർത്തിച്ചിരുന്ന തുറന്ന ലിഫ്റ്റ് തകർന്നുവീണാണ് അപകടമുണ്ടായത്. വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അക്ഷയ് കൃഷ്ണനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്ഷയ് വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix