എം ടിയുടെ ദുഃഖാചരണത്തിനിടെ പരിശീലന പരിപാടി: റിപ്പോര്‍ട്ട് തേടി മന്ത്രി ചിഞ്ചു റാണി
തിരുവനന്തപുരം: എം ടി വാസുദേവന്‍ നായരുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ദുഃഖാചരണത്തെ കണക്കിലെടുക്കാതെ പരിപാടി സംഘടിപ്പിച്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി മന്ത്രി ചിഞ്ചു റാണി. ജില്ലയിലെ ഫാം തൊഴിലാളികള്‍ക്കാണ് പേരൂര്‍ക്കടയില്‍ പരിശീലനം സംഘടിപ്പിച്ചത്. പരിശീലന പരിപാടിയില്‍ ഉദ്ഘാടകയായ മന്ത്രി പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. പരിപാടി മാറ്റി വയ്ക്കാന്‍ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നുവെങ്കിലും നിര്‍ദേശം ഉദ്യോഗസ്ഥര്‍ കണക്കിലെടുത്തില്ല. വകുപ്പ് ഡയറക്ടറിന്റെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. അഡീഷണല്‍ ഡയറക്ടറുള്‍പ്പെടെ ഉന്നത ഉദ്യേഗസ്ഥര്‍ പരിപാടിയില്‍ […]
Read more

