Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Transwomen

ട്രാന്‍സ് വുമണ്‍ അമേയ പ്രസാദിന് പോത്തന്‍കോട് മത്സരിക്കാം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ് വുമണ്‍ അമേയ പ്രസാദിന് വനിതാ സംവരണ സീറ്റില്‍ മല്‍സരിക്കാമെന്ന് സ്ഥിരീകരണം. രേഖകള്‍ പ്രകാരം വനിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേയയുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചത്. ട്രാന്‍സ് വുമണായ അമേയയുടെ വോട്ടര്‍പട്ടികയില്‍ ട്രാന്‍സ്‌ജെന്റര്‍ എന്ന് രേഖപ്പെടുത്തിയതാണ് ആശങ്കയുണ്ടാക്കിയത്. ഇതിനെതിരെ അമേയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വരണാധികാരിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. നിലവില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. അമേയയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും വരണാധികാരി വ്യക്തമാക്കി.
Read more

വനിതാസംവരണ സീറ്റില്‍ ട്രാന്‍സ് വുമണ്‍ അരുണിമയ്ക്ക് മത്സരിക്കാം: പത്രിക സ്വീകരിച്ചു

ആലപ്പുഴ: ട്രാന്‍സ് വുമണ്‍ അരുണിമയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണ സീറ്റില്‍ മത്സരിക്കാം. വയലാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് അരുണിമ ജനവിധി തേടുക. സൂഷ്മ പരിശോധനയില്‍ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്യു ജനറല്‍ സെക്രട്ടറിയുമാണ് അരുണിമ എം കുറുപ്പ്.
Read more

കാഷിഷ് റെയിൻബോ വാരിയർ അവാർഡ് എ. രേവതിക്ക്

തിരുവനന്തപുരം: സൗത്ത് ഏഷ്യയിലെ വലിയ എൽ.ജി. ബി.ടി . ക്യു + ഫിലിം ഫെസ്റ്റിവലായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന ചടങ്ങിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാൻസ് വുമൺ രേവതിയെ കാഷിഷ് റെയിൻബോ വാരിയർ അവാർഡ് സമ്മാനിച്ചു. മാധ്യമപ്രവർത്തകനും ഹംസഫർ ട്രസ്റ്റ് സ്ഥാപകരിൽ ഒരാളുമായ അശോക് റോ കവിയിൽ നിന്ന് രേവതി അവാർഡ് ഏറ്റുവാങ്ങി. ഡോക്യുമെൻ്ററി ഫീച്ചർ വിഭാഗത്തിൽ രേവതിയുടെ ജീവിതത്തെ ആസ്പദമാക്കി പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ ഞാൻ രേവതി ‘ ഇന്ത്യൻ […]
Read more

Recent News

Advertisement
WhiteswanTV Footer