സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ മരം വീണു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
തിരുവനന്തപുരം: ആര്യനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ മരം ഒടിഞ്ഞു വീണു. കഴിഞ്ഞ ദിവസം രാവിലെ 11മണിക്കാണ് മരം ഒടിഞ്ഞു വീണത്. മരം വീണപ്പോള്‍ എല്ലാ കുട്ടികളും ക്ലാസ് മുറിയില്‍ ആയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശൗചാലയത്തിനു സമീപത്ത് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുകളിലൂടെയാണു മരം വീണത്. മരത്തിന്റെ ശിഖരങ്ങള്‍ കുട്ടികള്‍ ഉണ്ടായിരുന്ന ക്ലാസ് മുറി കെട്ടിടത്തിന് മുകളിലൂടെ വീണതിനാല്‍ കുട്ടികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. സ്‌കൂള്‍ ഓഡിറ്റോറിയത്തിന് സമീപം നിന്ന മരമാണ് ഒടിഞ്ഞു വീണത്. […]
Read more