Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Trinamool Congress

പി വി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം

ന്യൂഡൽഹി: പാർട്ടി വിട്ട പി.വി. അൻവറിനെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് അൻവറെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറി വി. ശിവദാസൻ ആരോപിച്ചു. അൻവറിനുള്ള പാർട്ടി പിന്തുണ പിൻവലിച്ചതായും അദ്ദേഹം അറിയിച്ചു. കേരളത്തിൽ തൃണമൂൽ കോൺഗ്രസിനെ വളർത്തുമെന്ന് പറഞ്ഞ് അൻവർ പാർട്ടിയിലെത്തിയിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ യാഥാർത്ഥ്യമല്ലെന്ന് പരിശോധിച്ചപ്പോൾ വ്യക്തമായതായി ശിവദാസൻ പറഞ്ഞു. നാട്ടിൽ അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ആരും അറിയുന്നില്ല, എന്നും അദ്ദേഹം വിമർശിച്ചു. അൻവറിനെ പാർട്ടിയിൽ ഉൾപ്പെടുത്തണമെന്ന് […]
Read more

മഹുവ മൊയ്ത്ര എംപി വിവാഹിതയായി; വരൻ മുൻ എംപി

ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായതായി. ബിജെഡി മുൻ എംപി പിനാകി മിശ്രയാണ് വരൻ. ജർമ്മനിയിലാണ് വിവാഹം നടന്നതെന്നാണ് ദ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹുവ മൊയ്ത്ര ജർമ്മനിയിൽ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രവും ദ ടെലിഗ്രാഫ് പുറത്ത് വിട്ടിട്ടുണ്ട്. പുരിയിൽ നിന്നുള്ള ലോക്സഭാ എംപിയായിരുന്ന പിനാകി മിശ്ര. മഹുവ മൊയ്ത്ര മുൻപ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാർസ് ബ്രോർസനെ വിവാഹം കഴിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടി. പിന്നീട് ഏകദേശം […]
Read more

അൻവറിന്റെ ഒരു പത്രിക തള്ളി; സ്വതന്ത്രനായി മത്സരിക്കാം

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്‍റെ ഒരു പത്രിക തള്ളി. അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിക്കാം. ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണമായിരുന്നു. അത് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്. Content:One of Anwar’s nomination papers rejected; he can contest as an independent
Read more

പി വി അൻവറിനെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം

നിലമ്പൂരിൽ പി വി അൻവർ സ്ഥാനാർത്ഥിയാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. അതേസമയം നാളെ രാവിലെ 9 മണിക്ക് വീണ്ടും പി വി അൻവർ മാധ്യമങ്ങളെ കാണും. തന്റെ പ്രവർത്തനം മലയോര ജനതയ്ക്ക് വേണ്ടിയാണെന്നും ജനങ്ങൾ അത് മനസ്സിലാക്കുമെന്നും പി വി അൻവർ പറഞ്ഞിരുന്നു. Content: Trinamool Congress national leadership officially announces PV Anwar for the position
Read more

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജി പൂജ്യം നേടുമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ

കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്ക് പൂജ്യം വോട്ടുകൾ ലഭിക്കുമെന്നും സംസ്ഥാനത്തെ ജനങ്ങൾ നീതി പാലിക്കുമെന്നും ബിജെപി ഇൻഫർമേഷൻ ടെക്നോളജി സെൽ മേധാവിയും പാർട്ടിയുടെ പശ്ചിമ ബംഗാളിലെ പ്രത്യേക നിരീക്ഷകനുമായ അമിത് മാളവ്യ പറഞ്ഞു. “2026 ൽ ബംഗാൾ മധുരപലഹാരങ്ങൾ വിളമ്പില്ല – നീതി നടപ്പാക്കും. ‘പിസി ചാബ്ബിഷെ പബേ ഗൊല്ല’ – 2026 ൽ മമതയ്ക്ക് പൂജ്യം ലഭിക്കും!”, സോഷ്യൽ […]
Read more

മമതയുമായി കൂടിക്കാഴ്ച്ച; പിവി അൻവർ ഇന്ന് ബംഗാളിലെത്തും

തിരുവനന്തപുരം: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും പി വി അൻവർവ ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ദേശീയ നേതൃത്വമായുള്ള കൂടിക്കാഴ്ച്ച നടത്താനായി അൻവർ രണ്ട് ദിവസം കൊൽക്കത്തയിൽ തുടരും. തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുമായും കൂടിക്കാഴ്ച്ച നടത്തും. തൃണമൂൽ കോൺഗ്രസിന്റെ യുഡിഎഫ്‌ പ്രവേശനം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, സംഘടന വിപുലീകരണം ഉൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ചയായേക്കാം. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രചാരണത്തിനായി തൃണമൂലിന്റെ ദേശീയ നേതാക്കളെ എത്തിക്കാനുള്ള ശ്രമത്തിലാണ് പിവി അൻവർ.
Read more

സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. എന്‍ഡിഎ മുന്നണിയുടെ ഭാഗമായ സജിയുടെ ഈ നീക്കം ബിജെപിക്ക് വലിയ തിരിച്ചടിയാണ്. തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനാണ് സജി മഞ്ഞക്കടമ്പില്‍ ശ്രമിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അദ്ധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്നു സജി. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സജി കേരള കോണ്‍ഗ്രസ് വിട്ടത്. സജിയെ പോലുള്ള ക്രൈസ്തവ വിഭാഗത്തിലുള്ള നേതാക്കള്‍ എന്‍ഡിഎയുടെ ഭാഗമാവുന്നത് സംസ്ഥാനത്തെ […]
Read more

നാളെ രാവിലെ 9.30ന് വളരെ പ്രധാനപ്പെട്ട ഒരു വിഷയം അറിയിക്കുമെന്ന് പി വി അൻവർ

തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ നിലമ്പൂർ എംഎൽഎ പി വി അൻവർ ഫെയ്‌സ്ബുക്ക്‌ കുറിപ്പുമായെത്തി. നാളെ രാവിലെ 9.30ന് പ്രസ്സ് മീറ്റ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കാനുണ്ടെന്നും പി വി അൻവർ തന്റെ കുറിപ്പിൽ വ്യക്തമാക്കി. നേരത്തെ, അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതാണെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചെന്നും തൃണമൂൽ അറിയിച്ചു. പാർട്ടിയിൽ ചേർന്ന് മുൻപ് അൻവർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി […]
Read more

തൃണമൂൽ കോൺഗ്രസിലൂടെ അൻവറിന്റെ ലക്ഷ്യം ‘സിപിഎമ്മിന്റെ പതനം’

മാസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ സർപ്രൈസുകൾക്കപ്പുറത്തേക്ക് പി വി അൻവർ എംഎൽഎ ഒടുവിൽ തന്റെ രാഷ്ട്രീയ അഭയം കണ്ടെത്തിയിരിക്കുന്നു. യുഡിഎഫിലേക്ക് അൻവർ പ്രവേശിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ഇടയിലാണ് അൻവർ തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകുന്നത്. അൻവറിന്റെ തൃണമൂൽ കോൺഗ്രസ് പ്രവേശനം ഒന്നിലേറെ ലക്ഷ്യങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ്. ബംഗാളിനെ അടക്കിവാഴുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഇന്ത്യ മുന്നണിയുടെ മുഖമാണ്. ഒരുപക്ഷേ കോൺഗ്രസിന് പോലും അപ്പുറത്തേക്ക് മമതയിലേക്ക് ഇന്ത്യ മുന്നണി കൊണ്ടുവന്ന് എത്തിക്കുവാൻ ശ്രമിക്കുന്നവരും ഏറെയാണ്. പശ്ചിമബംഗാൾ പോലൊരു സംസ്ഥാനത്ത് അധികാരത്തിന്റെ […]
Read more

ഇന്ത്യാ സഖ്യത്തെ മമത നയിക്കട്ടെയെന്ന് ലാലു പ്രസാദ്, കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

ഡല്‍ഹി: ഇന്ത്യാ സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ പിന്തുണച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും. നേതൃപദവി മമതയ്ക്ക് നല്‍കണമെന്നും തങ്ങള്‍ പിന്തുണയ്ക്കുമെന്നും ലാലു വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമാജ്‌വാദി പാര്‍ട്ടിയും മമതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മമത നയിച്ചാല്‍ അത് ഇന്ത്യാ സഖ്യത്തിന് ശക്തിപകരുമെന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടി വക്താവ് ഉദയ്‌വീര്‍ സിംഗ് പ്രതികരിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ നിലവിലെ നേതൃത്വത്തില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയ മമത […]
Read more

Recent News

Advertisement
WhiteswanTV Footer