Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: trolling ban

പുഴയിലും ട്രോളിങ് നിരോധനം ഉണ്ടോ? ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതൽ ട്രോളിങ് നിരോധനമാണ്. മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്. പുഴകളിൽ നിന്ന് ഉൾപ്പെടെ അനധികൃതമായി മീൻ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി. പ്രജനനത്തിനായി നദികളിൽ നിന്ന് അരുവികളിലേക്കും പാടങ്ങളിലേക്കും എത്തുന്ന മത്സ്യങ്ങളെ പിടിക്കരുതെന്നാണ് നിർദേശം. പ്രജനന കാലത്ത് പിടിക്കുന്ന മത്സ്യങ്ങളിൽ ധാരാളം മുട്ട കാണാറുണ്ടെന്നും ഇത് മത്സ്യ സമ്പത്ത് കുറയുന്നതിന് കാരണമാകുമെന്നുമാണ് അധികൃതർ പറയുന്നത്. മതിയായ വളർച്ചയെത്താത്ത ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ട്. ജലാശയങ്ങളിൽ വലകെട്ടിയും അല്ലാതെയും […]
Read more

സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒമ്പത് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം. കടലിലെ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് ഈ കാലയളവിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. വിലക്ക് ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷയുണ്ടാകും. ഈ സമയത്ത് മുട്ടയിടാറായ മത്സ്യങ്ങൾ തീരക്കടലിൽ കൂടുതലായി കാണപ്പെടാറുണ്ട്. വൻതോതിൽ യന്ത്രവൽകൃത മത്സ്യബന്ധനം നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ വ്യാപകമായി വലയിലാവുകയും പുതിയ തലമുറ മത്സ്യക്കുഞ്ഞുങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഇതോടെ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയാൻ കാരണമാകും. ഈ സാഹചര്യം […]
Read more

ട്രോളിങ്‌ നിരോധനത്തിന്‌ ഇനി 12 നാൾ

ആഴക്കടൽ മീൻപിടിത്തം 51 ദിവസം തടഞ്ഞുകൊണ്ടുള്ള ട്രോളിങ് നിരോധനത്തിന് ഇനി 12 നാൾ. ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെയാണ് ട്രോളിങ് നിരോധനം.എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ ട്രോളിംഗ് ബോട്ടിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് മന്ത്രി […]
Read more
Advertisement
WhiteswanTV Footer