Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tvk

വിജയ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ ഒപ്പം നിന്നവ‍ർക്ക് നന്ദി പറഞ്ഞു സ്റ്റാലിൻ

ചെന്നൈ: വിജയ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ ആദ്യ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കോൺഗ്രസിനെ വിമർശിച്ചും ഒപ്പം നിന്ന പാർട്ടികൾക്ക് നന്ദി പറഞ്ഞുമാണ് സ്റ്റാലിന്റെ പ്രതികരണം. ഡിഎംകെ സഖ്യത്തിൽ ജയിച്ചിട്ടും നന്ദി പറയാൻ കോൺഗ്രസുകാർ എത്തിയിരുന്നില്ല. തീരുമാനത്തിന് പിന്നാലെ അതേ ദിവസം ഡിഎംകെ ഇന്ത്യ സഖ്യം വിടുകയും ചെയ്തു. ടിവികെയ്ക്ക് പിന്തുണ നൽകുമ്പോഴും ഡിഎംകെ സഖ്യത്തിൽ തുടരുമെന്ന് പറഞ്ഞവർക്കും സ്റ്റാലിൻ നന്ദി അറിയിച്ചു.
Read more

‘ജനനായകന്’ ഗവർണർ സമയം അനുവദിച്ചു, ലോക്ഭവനിൽ കൂടിക്കാഴ്ചക്കായി വിജയ്

ചെന്നൈ: ഫല പ്രഖ്യാപനം കഴിഞ്ഞു നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം യാഥാർത്ഥ്യമാകുന്നു. 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയ വിജയ്, ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ആദ്യം മുതലേ എം എൽ എമാരുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തിൽ ഉടക്കിട്ടിരുന്ന ഗവർണർ, ആദ്യം കൂടിക്കാഴ്ചക്ക് സമയം നൽകിയിരുന്നില്ല. 120 എം എൽ എമാരുടെയും പിന്തുണ കത്ത് ലഭിച്ചതിന് പിന്നാലെ ലോക്ഭവൻ റൂട്ടിലേക്ക് തിരിച്ച വിജയ്, പാതി വഴിയിൽ യൂ ടേൺ എടുത്ത് മടങ്ങിയതോടെയാണ് […]
Read more

ടിവികെ സർക്കാർ രൂപീകരണം വൈകിയതിൽ മനംനൊന്ത് സ്വയം തീകൊളുത്തി ആരാധകൻ

ചെന്നൈ: ടിവികെ സർക്കാർ രൂപീകരണം വൈകുന്നതിൽ മനംനൊന്ത് ടിവികെ പ്രവർത്തകൻ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തിരുനൽവേലി ജില്ലയിലെ ചെട്ടിക്കുളം സ്വദേശി ഇനക്കിയപ്പൻ എന്ന 47-കാരനാണ് സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇദ്ദേഹത്തിന് 30 ശതമാനം പൊള്ളലേറ്റു. ഇദ്ദേഹത്തെ ആശാരിപള്ളത്തെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ടിവികെയുള്ള വള്ളിയൂർ യൂണിയൻ വളൻ്റിയേർസ് വിങിൻ്റെ ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇസക്കിയപ്പൻ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ […]
Read more

തമിഴ്‌നാട്ടില്‍ നാടകീയ നീക്കങ്ങള്‍; കോണ്‍ഗ്രസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റി

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, നാടകീയ നീക്കങ്ങളുമായി കോൺ​ഗ്രസ്. കുതിരക്കച്ചവടം ഭയന്ന് അഞ്ച് കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റി. മേലൂർ എംഎൽഎയും തെലങ്കാനയുടെ മുൻ എഐസിസി ചുമതലക്കാരനുമായ പി. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച ഹൈദരാബാദിലെത്തിയത്. തമിഴനാട്ടിൽ വിജയുടെ ടിവികെയ്ക്ക് കോൺ​ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടിവികെ സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ പി. വിശ്വനാഥന് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. മറ്റ് പാർട്ടികൾ തങ്ങളുടെ എംഎൽഎമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം തങ്ങളുടെ ജനപ്രതിനിധികളെ ഹൈദരാബാദിലെ […]
Read more

വിജയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ VCK; TVK വ്യാജരേഖയുണ്ടാക്കിയെന്ന് പരാതിനൽകി ദിനകരൻ

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുന്ന സൂചനയുമായി രാഷ്ട്രീയ നീക്കങ്ങൾ. എംഎൽഎമാരുടെ എണ്ണം തികയ്ക്കാനുള്ള ടിവികെയുടെ ശ്രമങ്ങൾക്ക് വഴിത്തിരിവായി, രണ്ട് എംഎൽഎമാരുള്ള വിസികെയും പിന്തുണ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് സർക്കാർ രൂപവത്കരണത്തിന് ആവശ്യമായ അംഗബലം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ശനിയാഴ്ച നടക്കുന്ന വാർത്താസമ്മേളനത്തിൽ വിസികെ അധ്യക്ഷൻ തോൾ തിരുമാവളവൻ പിന്തുണ പ്രഖ്യാപിക്കുമെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ വിജയ് വിജയിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ ടിവികെയ്ക്ക് 108 […]
Read more

പിന്തുണയുമായി ഇടതുപാർട്ടികൾ; 118 എന്ന മാന്ത്രിക സംഖ്യ തൊട്ട് ടിവികെ

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം അനിശ്ചിതത്വത്തിലിരിക്കെ നടനും രാഷ്ട്രീയ നേതാവുമായ എംഎ ബേബി പ്രതികരണവുമായി രംഗത്തെത്തി. നടൻ വിജയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സംസ്ഥാന പാർട്ടി നേതൃത്വം ഉചിതമായ തീരുമാനമെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എം.എ. ബേബി ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യകക്ഷികളായ സിപിഐയും വിസികെയും ഉൾപ്പെടെയുള്ള പാർട്ടികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ നിലപാടെന്ന് അദ്ദേഹം അറിയിച്ചു. തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഈ പ്രതികരണം. സിപിഐ, സിപിഎം, വിസികെ […]
Read more

വിജയ്‌യുടെ തമിഴക വെട്രി കഴകം കേരളത്തിലേക്കും: ആദ്യ യൂണിറ്റ് വയനാട്ടിലെ വെങ്ങപ്പള്ളിയിൽ പ്രവർത്തനമാരംഭിക്കുന്നു

കൽപറ്റ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കൈവരിച്ച ഉജ്ജ്വല വിജയത്തിന് പിന്നാലെ, ദളപതി വിജയ് അധ്യക്ഷനായ ‘തമിഴക വെട്രി കഴകം’ (ടിവികെ) കേരളത്തിലേക്കും തങ്ങളുടെ സംഘടനാ സാന്നിധ്യം വ്യാപിപ്പിക്കുന്നു. അയൽസംസ്ഥാനമായ തമിഴ്നാടിനോട് ചേർന്നുനിൽക്കുന്ന വയനാട് ജില്ലയിലെ വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ കേരളത്തിലെ ആദ്യത്തെ യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾക്ക് തുടക്കമായിരിക്കുന്നത്. കൽപറ്റ നഗരത്തിനടുത്തുള്ള വെങ്ങപ്പള്ളിയിലെ ഒരു കൂട്ടം ഉന്മേഷഭരിതരായ യുവാക്കളാണ് വിജയ്‌യുടെ രാഷ്ട്രീയ നയങ്ങളിൽ ആകൃഷ്ടരായി പാർട്ടിയെ കേരളത്തിലേക്ക് ആനയിക്കാൻ മുൻകൈ എടുത്തിരിക്കുന്നത്. സംഘടനയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘മൈ ടിവികെ’ […]
Read more

അങ്ങനെ സംഭവിച്ചാൽ 107 എംഎൽഎമാരും രാജിവെക്കും: ടിവികെ

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ കടുപ്പമാകുന്നു. ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടിവികെയുടെ എല്ലാ എംഎൽഎമാരും രാജിവെക്കുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി. സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച ടിവികെയെ ആവശ്യമായ എംഎൽഎമാരുടെ പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ക്ഷണിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ നിർണായക ചർച്ചകൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെയാണ് ടിവികെയുടെ ശക്തമായ പ്രതികരണം. 234 അംഗ നിയമസഭയിൽ ടിവികെയ്ക്ക് 108 എംഎൽഎമാരുടെ പിന്തുണയുണ്ട്. നടൻ വിജയ് […]
Read more

വിജയ്ക്ക് പിന്തുണയുമായി ഡിഎംകെ ഉൾപ്പെടെയുള്ളവർ; ​ഗവർണറുടേത് അം​ഗീകരിക്കാനാകാത്ത നടപടി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ വിജയ്ക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയിയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കാത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഡിഎംകെ, എംഎൻഎം, വിദുതലൈ ചിരുതൈകൾ കക്ഷി, സിപിഐ അടക്കമുള്ള പാർട്ടികൾ ഗവർണറുടെ നടപടി ജനവിധിയോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ചു. ആദ്യമായി മത്സരിച്ച തിരഞ്ഞെടുപ്പിൽ വിജയിയുടെ ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി […]
Read more

പിറന്നാൾ കേക്ക് മുറിക്കാൻ വാൾ; നിയുക്ത ടിവികെ എംഎൽഎക്കെതിരെ പരാതി

ചെന്നൈ: തമിഴ്നാട്ടിൽ നിയുക്ത ടിവികെ എംഎൽഎ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ വൈറലായികൊണ്ടിരിക്കുകയാണ്. റോയപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജയ് ദാമു ആണ് പിറന്നാൾ കേക്ക് വാൾ കൊണ്ട് മുറിച്ചത്. ഇതിന് പിന്നാലെ പുലിയൻതോപ്പ് സ്വദേശി ജിജി ശിവ പൊലീസ് കമ്മീഷണറുടെ ഓഫീസിനും ഡിജിപിയുടെ ഓഫീസിനും പരാതി നൽകിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തെറ്റായ സന്ദേശമാണെന്നും, പൊതുജനങ്ങളിൽ ഭയമുണ്ടാക്കുമെന്നും സമാധാനാന്തരീക്ഷം തകർക്കപ്പെടുമെന്നുമാണ് പരാതിക്കാരൻ പറയുന്നത്. ആളുകൾ നോക്കിനിൽക്കെയാണ് വിജയ് ദാമു വാൾ ഉപയോഗിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer