Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: tvk

നിയമസഭയിൽ സ്റ്റാലിനെയും ഉദയനിധിയെയും കടന്നാക്രമിച്ച് വിജയ്

ചെന്നൈ: നിയമസഭയിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും മന്ത്രി ഉദയനിധി സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്. കൊളത്തൂർ മണ്ഡലത്തിലെ സ്റ്റാലിന്റെ തോൽവി പരാമർശിച്ച് അദ്ദേഹം പരിഹാസം ഉന്നയിക്കുകയും മുൻ സർക്കാർ അഴിമതിയിൽ മുങ്ങിയിരുന്നുവെന്നും ആരോപിക്കുകയും ചെയ്തു. പൊതുപണം കൊള്ളയടിക്കുന്നവരെ വെറുതെ വിടില്ലെന്നും വിജയ് സഭയിൽ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിജയ് തന്റെ സിനിമാ ശൈലിയിലുള്ള രീതിയിൽ പ്രസംഗം തുടർന്നു. “ഒരു കുട്ടിക്കഥ പറയട്ടെ” എന്ന് പറഞ്ഞ് ഒരു കഥയിലൂടെ സ്റ്റാലിനെയും ഉദയനിധിയെയും പേരെടുത്ത് പറയാതെ പരിഹസിച്ചതായും റിപ്പോർട്ടുണ്ട്. സംസ്ഥാനത്തിന്റെ […]
Read more

മുല്ലപ്പെരിയാറിൽ തമിഴ്നാട് നിലപാട് കേരള വിരുദ്ധം; പ്രതിഷേധവുമായി ജനസംരക്ഷണ സമിതി

ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന തമിഴ്നാട് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ നിലപാട് കേരള വിരുദ്ധവും ഫെഡറൽ വ്യവസ്ഥയോടുള്ള വെല്ലുവിളിയും ആണെന്നും കേരള സർക്കാർ ശക്തമായ നിലപാട് എടുക്കണമെന്നും മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി ജനറൽ ബോഡി യോഗം. കേരളത്തിന്റെ സ്ഥലത്ത് സുരക്ഷക്കായി ഡാം പണിയാൻ അനുവദിക്കില്ലെന്ന തമിഴ്നാട് നിലപാട് അപലപനീയമാണ്. ഈ വെല്ലുവിളി കേരള സർക്കാർ തള്ളിക്കളയണമെന്നും സമിതി ആവശ്യപ്പെട്ടു. “പുതിയ അണക്കെട്ട് കേരളത്തിന്റെ രക്ഷ” എന്ന ആവശ്യം ഉന്നയിച്ച് കേരളത്തിലെ എം.എൽ.എ.മാർ,പാർലമെന്റ് അംഗങ്ങൾ എന്നിവർക്ക് നിവേദനം നൽകുവാനും […]
Read more

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്നാട് സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നിലപാട് ആവർത്തിച്ച് തമിഴ്നാട് സർക്കാർ. കേരളത്തിന്റെ പുതിയ ഡാം ആവശ്യത്തെ ശക്തമായി എതിർക്കുമെന്നും തമിഴ്നാട് സർക്കാർ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. തമിഴ്നാട് നിയമസഭയുടെ പുതിയ സമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് ആരംഭിച്ചത്. ആദ്യ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഇത്തവണ വന്ദേമാതരം ആലപിച്ചില്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിൽ പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ സംഭാവനകളും പരാമർശിച്ചു. അതേസമയം, മുല്ലപ്പെരിയാർ […]
Read more

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

മംഗളൂരു: തമിഴ്നാട് മുഖ്യമന്ത്രി വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. മുഖ്യമന്ത്രി സ്ഥാനമേറ്റതിന് ശേഷം ഇത് അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണ്. ക്ഷേത്രത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിമാരും മുമ്പ് ഇവിടെ ദർശനത്തിനെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ വിജയ് ക്ഷേത്രസന്നിധിയിൽ എത്തി. തമിഴ്നാട് പോലീസിന്റെയും കർണാടക പോലീസിന്റെയും സുരക്ഷാ വലയത്തിലാണ് അദ്ദേഹത്തിന്റെ യാത്ര ക്രമീകരിച്ചിരുന്നത്. നേരത്തെ പലതവണ വിജയ് ക്ഷേത്രത്തിൽ എത്തിയിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രി എന്ന നിലയിൽ സന്ദർശിക്കുന്നതിനാൽ പ്രത്യേകം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുകയാണ്. ക്ഷേത്രത്തിലെത്തിയ […]
Read more

ഇനി വെട്രി ന്യൂസ്; വിജയ്‌യുടെ TVK വാര്‍ത്താ ചാനല്‍ ആരംഭിക്കുന്നു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പാർട്ടിയായ ടിവികെ ഒരു പുതിയ വാർത്താ ചാനൽ ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ. ‘വെട്രി ന്യൂസ്’ എന്ന പേരിലുള്ള ചാനൽ ജൂൺ 22ന്, വിജയ്‌യുടെ ജന്മദിനത്തോടൊപ്പം പ്രവർത്തനം ആരംഭിക്കുമെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നത്. വിജയ്‌യുടെ ജന്മദിനത്തിനൊപ്പം ചാനലും ആരംഭിക്കുന്നത് ആരാധകര്‍ക്ക് ഇരട്ടി ആഘോഷത്തിന് വഴിവയ്ക്കുമെന്നാണ് ബിബിട്രാക്കര്‍മാനിക്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് അവകാശപ്പെടുന്നത്. തമിഴ്‌നാട്ടില്‍ മാത്രമല്ല രാജ്യവ്യാപകമായി തന്നെ കാണികളെ ലക്ഷ്യമിട്ടാണ് ചാനല്‍ തുടങ്ങുന്നതെന്നും ഇവരുടെ പോസ്റ്റില്‍ പറയുന്നുണ്ട്. ന്യൂസ് എഡിറ്റർ, […]
Read more

ട്രിച്ചിയിൽ മത്സരിക്കാൻ രാഘവ ലോറൻസ് മത്സരിച്ചെക്കും; ജൂൺ 11ന് തീരുമാനം

ചെന്നൈ: തമിഴ് സിനിമാ രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി വിജയ് രാജിവച്ച ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ലോറൻസ് ജനവിധി തേടാനിടയുള്ളതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഈ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതിനിടെ രാഘവ ലോറൻസ് സമൂഹമാധ്യമമായ എക്‌സിലൂടെ പ്രതികരിച്ചു. നിലവിൽ ‘ബെൻസ്’ സിനിമയുടെ ചിത്രീകരണ തിരക്കിലാണെന്നും, ജൂൺ 11ന് രാവിലെ 9.30ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ തന്റെ ജീവിതത്തിലെ […]
Read more

സർക്കാർ നിലനിൽക്കുന്ന ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണയിൽ: സ്റ്റാലിൻ

ചെന്നൈ: മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുളള ടി.വി.കെ. സർക്കാരിനെ അധികാരത്തിൽനിന്നു താഴെയിറക്കാൻ പ്രതിജ്ഞയെടുക്കണമെന്ന് ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ഡിഎംകെ നേതൃത്വം നൽകിയ സഖ്യത്തിലൂടെ നിയമസഭാ സീറ്റുകൾനേടിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപവത്കരിച്ചത്. അതുകൊണ്ടുതന്നെ സർക്കാരിനെ താഴെയിറക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഡിഎംകെയുടെ സഖ്യകക്ഷികളുടെ പിന്തുണകൊണ്ടാണ് ടിവികെ സർക്കാർ നിലനിൽക്കുന്നതു തന്നെ. ഡിഎംകെ അധികാരത്തിലെത്തണമെന്ന് ആഗ്രഹിച്ച പാർട്ടികളാണ് അവ. ടിവികെയെ പിന്തുണയ്ക്കുന്നതിനുമുമ്പ് അവർ താനുമായി കൂടിയാലോചന നടത്തിയിരുന്നു. തീരുമാനമെടുക്കാൻ ജനാധിപത്യപരമായ അവകാശമുണ്ടെന്ന് […]
Read more

എഐഎഡിഎംകെയിൽ കൊഴിഞ്ഞുപോക്ക്; തമിഴ്നാട് രാഷ്ട്രീയത്തിൽ ശക്തനായി വിജയ്

ചെന്നൈ: ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ അണ്ണാ ഡിഎംകെയിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. നാല് മുൻ മന്ത്രിമാർ എഐഎഡിഎംകെയിൽനിന്ന് രാജിവെച്ചു. ഇവർ ടിവികെയ്ക്കൊപ്പം ചേർന്നു. നേരത്തെ നാല് അണ്ണാ ഡിഎംകെ എംഎൽഎമാർ പാർട്ടിയിൽനിന്ന് രാജിവെച്ച് ടിവികെയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളും ടിവികെയ്ക്കൊപ്പം ചേർന്നത്. എം.സി. സമ്പത്ത്, കടമ്പൂർ സി. രാജു, പുതുമലൈ രാധാകൃഷ്ണൻ, എൻ.ആർ. ശിവപതി എന്നിവരാണ് ടിവികെയ്ക്കൊപ്പം ചേർന്ന എഐഎഡിഎംകെ നേതാക്കൾ. അണ്ണാ ഡിഎംകെയിൽ എടപ്പാടി പളനിസാമിയുമായി ഇടഞ്ഞുനിൽക്കുന്ന ടി.വി. ഷൺമുഖം, എസ്.പി. വേലുമണി വിഭാഗത്തിൽനിന്നുള്ള കൂടുതൽപേർ […]
Read more

രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഏക സീറ്റ് കോൺഗ്രസിന് വിട്ടുനൽകി ടിവികെ

ചെന്നൈ: രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഏക സീറ്റ് കോൺഗ്രസിന് നൽകി ടിവികെ. ടിവികെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രവീൺ ചക്രവർത്തിയാണ് സ്ഥാനാർഥിയാവുക എന്നാണ് വിവരം. ഞായറാഴ്ചയാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മുൻ എഐഎഡിഎംകെ എംപി സി.വി. ഷൺമുഖം രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 18-നാണ് വോട്ടെടുപ്പ്. ടിവികെയ്ക്ക് സ്വന്തമായി ഈ സീറ്റ് നേടാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും, സഖ്യധർമത്തിന്റെ ഭാഗമായാണ് കോൺഗ്രസിന് പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് […]
Read more

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് ടിവികെ ഭാരവാഹികൾ അറസ്റ്റിൽ

​​​ചെന്നൈ: തൂത്തുക്കുടിയിൽ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ രണ്ട് ടിവികെ ഭാരവാഹികൾ അറസ്റ്റിൽ. യൂത്ത് വിംഗ് ശ്രീവൈകുണ്ഡം ഓർഗനൈസർ ബാലമുരുകൻ (35),ടിവികെ ഭാരവാഹി ജയപാൽ (28) എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ഹോട്ടലിലെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. മേയ് 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിക്ക് നല്ലൊരു ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ ഇവരെ കാറിൽ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് യുവതിയെ രാമനാഥപുരത്തെ ഏർവാടിയിലെ ഒരു ഹോട്ടലിൽ എത്തിച്ച് പാനീയത്തിൽ മയക്കുമരുന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix