Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tvk

നിയമസഭയിൽ വിശ്വാസ വോട്ട് നേടി ടിവികെ സർക്കാർ

ചെന്നൈ: നിയമസഭാ വിശ്വാസവോട്ടെടുപ്പിൽ ടിവികെ സർക്കാർ ഭൂരിപക്ഷം നേടി. വോട്ടെടുപ്പിൽ 144 അംഗങ്ങൾ സർക്കാരിനെ പിന്തുണച്ചു, 22 പേർ എതിർത്തു. ഡിഎംകെ, ബിജെപി, പിഎംകെ എന്നിവ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ച് എംഎൽഎമാർ അഭിപ്രായം രേഖപ്പെടുത്താതെ വിട്ടുനിന്നതായും റിപ്പോർട്ടുണ്ട്. ഇതോടെ ടിവികെ സർക്കാർ സഭയിൽ വിശ്വാസവോട്ട് നേടി. വിജയ് നയിക്കുന്ന ടിവികെ സർക്കാരിന് നിലവിൽ 120 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. പിന്നാലെ എഐഎഡിഎംകെയിലെ വിമത വിഭാഗമായ സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള എം.എൽ.എമാരും പിന്തുണ പ്രഖ്യാപിച്ചതോടെ […]
Read more

ടിവികെക്ക് 145 എംഎൽഎമാരുടെ പുതിയ പിന്തുണ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ ഒരു വിഭാഗം രംഗത്ത്. പാർട്ടിയിലെ 24 എംഎൽഎമാർ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് നേതാവ് സി.വി. ഷണ്മുഖം അറിയിച്ചു. ടിടിവി ദിനകരന്റെ പാർട്ടിയായ എഎംഎംകെയിലെ ഏക എംഎൽഎ എസ്. കാമരാജും നിയമസഭയിൽ ടിവികെയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്ന അംഗങ്ങളുടെ എണ്ണം 145 ആയി. അതിനാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നത് വിജയ്ക്ക് എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. എഐഎഡിഎംകെയിൽ ഇപ്പോൾ ഇപിഎസ് പക്ഷത്ത് 23 എംഎൽഎമാരും വിമതവിഭാഗത്തിൽ 24 […]
Read more

നിയമസഭാം​ഗമായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്‍യും ഉദയനിധി സ്റ്റാലിനും

ചെന്നൈ: തമിഴ്നാട് നിയമസഭാംഗമായി നടനും ടിവികെ നേതാവുമായ വിജയ് സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കർ കറുപ്പയ്യ ആണ് വിജയിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. വിജയ് ഉൾപ്പെടെ ടിവികെയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 99 അംഗങ്ങളാണ് ഇന്ന് ആദ്യമായി നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം ഉദയനിധി സ്റ്റാലിൻയും നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും തിരഞ്ഞെടുപ്പ് നാളെ നടക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ നിർദേശിച്ചിട്ടുണ്ട്. എം.കെ. സ്റ്റാലിൻ ഉൾപ്പെടെ നിരവധി മുതിർന്ന ഡിഎംകെ നേതാക്കൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ […]
Read more

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിൽ വിവാദം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാടിന്റെ സംസ്ഥാന ഗീതമായ “തമിഴ് തായ് വാഴ്ത്തി”നെ അവഗണിച്ചുവെന്ന ആരോപണവുമായി ഡിഎംകെയും സിപിഐയും രംഗത്ത്. ചടങ്ങിന്റെ തുടക്കത്തിലും അവസാനത്തിലും “വന്ദേമാതരം” പൂർണരൂപത്തിൽ ആലപിച്ചപ്പോൾ തമിഴ് തായ് വാഴ്ത്തിന് അർഹമായ പ്രാധാന്യം നൽകിയില്ലെന്നാണ് ഇരുപാർട്ടികളും ആരോപിക്കുന്നത്. ദേശീയ ഗാനത്തിന് മുമ്പായാണ് വന്ദേമാതരം ആലപിച്ചതും വിമർശനങ്ങൾക്ക് ഇടയാക്കി. തമിഴ്നാട്ടിൽ ഒരു സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിനെ പിന്നിലാക്കി വന്ദേമാതരത്തിന് ഇത്രയും പ്രാധാന്യം നൽകുന്നത് ആദ്യമാണെന്ന് ഡിഎംകെ ചൂണ്ടിക്കാട്ടി. […]
Read more

സിനിമയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കാരണം വിജയ്: ജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത നടൻ ജയ് നടത്തിയ പ്രതികരണം ശ്രദ്ധേയമായി. സിനിമയിൽ താൻ നിലനിൽക്കാൻ പ്രധാന കാരണം വിജയ് ആണെന്നും അദ്ദേഹത്തോടുള്ള കടപ്പാട് അറിയിക്കാനാണ് ചടങ്ങിൽ എത്തിയതെന്നും ജയ് പറഞ്ഞു. വിജയ് മുഖ്യമന്ത്രിയാകുമെന്ന വിജയം താൻ ഏറെ മുൻപേ മനസിൽ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഭരണമാണ് അടുത്ത അഞ്ച് വർഷം ഉണ്ടാകുകയെന്ന് ആത്മവിശ്വാസമുണ്ടെന്നും ജയ് വ്യക്തമാക്കി. “വിജയ് പറഞ്ഞ കാര്യങ്ങൾ അദ്ദേഹം നടപ്പാക്കും. വാഗ്ദാനങ്ങൾ […]
Read more

തമിഴ്നാട് മുഖ്യമന്ത്രിയായ വിജയ്ക്ക് അഭിനന്ദനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോസഫ് വിജയ്ക്ക് അഭിനന്ദനവുമായി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ജനങ്ങൾ ജനാധിപത്യ സംവിധാനത്തിലൂടെ നൽകുന്ന വിധി വലിയ ഉത്തരവാദിത്വമാണെന്നും തമിഴ്നാട്ടിലെ ജനങ്ങൾ വിജയിൽ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നിവ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളവും തമിഴ്നാടും ദീർഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ, ഫെഡറൽ സംവിധാനവും മതനിരപേക്ഷതയും ശക്തിപ്പെടുത്താൻ ഇരു സംസ്ഥാനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് ആശംസാ സന്ദേശത്തിൽ […]
Read more

വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമർശനവുമായി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ ഡിഎംകെ വിമർശനം ഉയർത്തി. ചടങ്ങിൽ തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിച്ചതിനെ “അവഹേളനം” എന്നാണ് ഡിഎംകെ ആരോപിച്ചത്. ഇത് തന്നെയാണോ “മാറ്റം” എന്ന് എംപി പി വിൽ‌സൺ ചോദിച്ചു. ഇതിനിടെ, ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ വിജയ്‌യെ പരിഹാസ സ്വരത്തിൽ അഭിനന്ദിച്ച് സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചു. വിജയ് സത്യപ്രതിജ്ഞയ്ക്കുശേഷം നടത്തിയ പ്രസംഗത്തിലെ വിമർശനങ്ങൾക്ക് മറുപടിയായാണ് സ്റ്റാലിന്റെ പ്രതികരണം. ഖജനാവിൽ പണം ഉണ്ടെന്നും “പണം […]
Read more

തമിഴ് ജനതയുടെ ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിജയ്ക്ക് കഴിയട്ടെ: രമേശ് ചെന്നിത്തല

എറണാകുളം: തമിഴ്നാടിന്റെ ചരിത്രത്തില്‍ ഒരു പുതിയ യുഗം പിറന്നിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ജാേസഫ് വിജയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തമിഴ് ജനതയുടെ ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിജയ്ക്ക് കഴിയട്ടെ എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീവനാഡിയായ ഫെഡറല്‍ വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും വിജയ്ക്ക് കഴിയട്ടെയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ മതേതര കക്ഷികളുടെ പിന്തുണയോടെയാണ് വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.
Read more

തമിഴ്‌നാട്ടിൽ പുതുയുഗം; തമിഴ് മക്കൾക്കായി വാഗ്ദാനങ്ങളുമായി ടിവികെ

ചെന്നൈ: ദിവസങ്ങളോളം നീണ്ട കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാഷ്ട്രീയ നിരീക്ഷകരെ വരെ ഞെട്ടിച്ച് വലിയ വിജയമാണ് വിജയ് നേടിയത്. രണ്ട് ദ്രാവിഡ പാർട്ടികൾ അറുപത് വർഷത്തോളം കയ്യടക്കിവെച്ചിരുന്ന ഭരണത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. മിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട് തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ വിപുലമായ ക്ഷേമപദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിരുന്നത്. ഒമ്പതോളം വാഗ്ദാനങ്ങളാണ് ടിവികെ മുൻപോട്ട് വെച്ചിരിക്കുന്നത്. 60 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ, പ്രതിവര്‍ഷം […]
Read more

ഇനി തമിഴകം തലൈവർ വാഴും; മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം വേദിയായാണ് ചടങ്ങ് നടന്നത്. തമിഴ്നാട് ഗവർണർ ആർ എൻ രവി വിജയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിജയിയുടെ കുടുംബാംഗങ്ങൾ, ടിവികെ പ്രവർത്തകർ, സിനിമാ താരങ്ങൾ തുടങ്ങിയവരുടെ വലിയ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ […]
Read more
Advertisement
WhiteswanTV Footer