കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് സംഘർഷം; അറസ്റ്റിലായവരുടെ എണ്ണം ആറായി
മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. എസ്എഫ്ഐ, യുഡിഎസ്എഫ് പ്രവർത്തകരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി സർവകലാശാലയും അന്വേഷണം ആരംഭിച്ചു. എംഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകനായ ആക്കോട് കൊടിയമ്മൽ സ്വദേശി അഹമ്മദ് മർഷദിനെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ എസ്എഫ്ഐ പ്രവർത്തകൻ മുഹമ്മദ് മിഥിലാജ്, പെട്രോൾ ബോംബ് എറിഞ്ഞതായി ആരോപിക്കപ്പെടുന്ന വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി ഹനീൻ, മേച്ചരിപ്പറമ്പ് സ്വദേശി അഭിഷേക് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. […]
Read more