Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: umathomas

നെടുമ്പാശ്ശേരി വാഹനാപകടം: ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണം; നീതി ഉറപ്പാക്കുമെന്ന് ഉമ തോമസ്

കൊച്ചി: നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും നീതി ലഭ്യമാക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും ഉമ തോമസ് വ്യക്തമാക്കി. അമിതവേഗതയിലുള്ള വാഹനയാത്ര മൂന്ന് വിലപ്പെട്ട ജീവനുകളാണ് കവർന്നെടുത്തതെന്ന് ഉമ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ദുരന്തത്തിൽ തകർന്നത്. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാട് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപാഠികൾക്കും സമ്മാനിച്ച വേദന […]
Read more

കൊച്ചി കോറോ ഹെല്‍ത്ത് കമ്പനിയില്‍ കൂട്ടപിരിച്ചുവിടല്‍; ഇടപെട്ട് ഉമ തോമസ്

കൊച്ചി: കൊച്ചിയിൽ മുന്നറിയിപ്പ് നൽകാതെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 800ലേറെ ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി. യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് എന്ന കമ്പനിക്കെതിരെയാണ് ജീവനക്കാർ പരാതി ഉന്നയിച്ചത്. രാവിലെ ജോലിക്കെത്തിയപ്പോഴാണ് തങ്ങളെ പിരിച്ചുവിട്ട വിവരം ജീവനക്കാർ അറിയുന്നത്. തുടർന്ന് കമ്പനി ഓഫീസ് അടച്ചതായും ജീവനക്കാർ പറയുന്നു. മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി അറിയിച്ചെങ്കിലും, മുമ്പ് പിരിച്ചുവിട്ടവർക്ക് പോലും ഇതുവരെ തുക ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. സംഭവത്തിൽ ഉമ തോമസ് എംഎൽഎ ഇടപെട്ടു. ഉമാ തോമസ് കമ്പനിയിലെത്തി […]
Read more

ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട തൃക്കാക്കര എംഎൽഎ ഉമാ തോമസ് ഇന്ന് ആശുപത്രി വിടും. ജഗദീശ്വരൻ്റെ കൃപയാൽ നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം റിനെ മെഡിസിറ്റി ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഉമാ തോമസ് ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ‘എന്നെ ശുശ്രൂഷിച്ച ഡോക്ടർമാർ, നഴ്സുമാർ, സപ്പോർട്ട് സ്റ്റാഫ്, ഇതുവരെയും പ്രാർഥനയോടെയും, സ്നേഹത്തോടെയും കൂടെ നിന്ന സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ.., അനുഭാവങ്ങൾ പങ്കുവെച്ച എല്ലാവർക്കും ഹൃദയപൂർവം നന്ദി… വിശദമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix