ഉത്തർപ്രദേശിൽ SIRന് ശേഷം 1.27 കോടി ഹിന്ദു വോട്ടർമാർ പട്ടികയ്ക്ക് പുറത്ത്; ബിജെപിക്ക് ആശങ്ക
ലഖ്നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രത്യേക തീവ്ര പരിഷ്കരണം ബിജെപിയെ തിരിഞ്ഞ് കൊത്തിയോ എന്നതാണ് ഇപ്പോഴത്തെ ചർച്ച. എസ്ഐആറിന് ശേഷം ഏകദേശം 1.27 കോടി ഹിന്ദു വോട്ടർമാര്മാര് പട്ടികയിൽ നിന്ന് പുറത്തായെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന ബിജെപി ക്യാമ്പിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിച്ചേക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. ഇതോടെ പുറത്തായ ഭൂരിഭാഗം പേരെയും വോട്ടർപട്ടികയിൽ തിരിച്ചുചേർക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കാനാണ് ബിജെപി നേതാക്കൾക്കുള്ള കർശന നിർദേശം. […]
Read more