Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കുളത്തൂപ്പുഴയിലെ ഓയിൽ പാം എസ്റ്റേറ്റിൽ വൻ തീപ്പിടുത്തം

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിലെ ഓയിൽ പാം എസ്റ്റേറ്റിൽ വൻ തീപ്പിടുത്തം. ഉച്ചയ്ക്ക് 1.30 നാണ് തീപ്പിടുത്തം ഉണ്ടായത്. തീ ഇതുവരെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. 70 ഏക്കറാണ് എസ്റ്റേറ്റ്. രണ്ട് കിലോമീറ്ററിലധികം വരുന്ന പ്രദേശങ്ങളിലേക്ക് തീ പടർന്നിട്ടുണ്ട്. കാറ്റ് വീശുന്നത് പ്രതികൂല ഘടകമാണ്. സമീപ പ്രദേശങ്ങളിൽ ആകെ പുക നിറഞ്ഞു നിൽക്കുകയാണ്. പുക ശ്വസിച്ച് മൂന്ന് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Read more

‘എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം’; മോദിക്ക് ഫ്രാന്‍സില്‍ ഊഷ്മള സ്വീകരണം, AI ഉച്ചകോടിക്ക് തുടക്കം

പാരീസ്: എ.ഐ. ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. കഴിഞ്ഞദിവസം പാരീസിലെത്തിയ മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസെ പാലസിൽ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴവിരുന്നിനെത്തിയ ദൃശ്യങ്ങളും ഇമ്മാനുവല്‍ മാക്രോണ്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് മോദിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഇമ്മാനുവല്‍ മാക്രോണ്‍ പങ്കുവെച്ചത്. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും അത്താഴവിരുന്നിനെത്തിയിരുന്നു. എന്റെ സുഹൃത്തായ മാക്രോണിനെ കാണാനായതില്‍ […]
Read more

ചികിത്സാചെലവ് നിഷേധിച്ചു; ഇൻഷുറൻസ് കമ്പനി ചികിത്സാ തുക പലിശസഹിതം നൽകണമെന്ന് ഉത്തരവ്

കോഴിക്കോട്: യുവതിയ്ക്ക് ചികിത്സാചെലവ് നിഷേധിച്ചുവെന്ന പരാതിയിൽ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെടുത്ത കേസില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ കോടതിയുടെ ഉത്തരവ്. കക്കട്ടില്‍ മലയന്റെ പറമ്പത്ത് അരുണ്‍ ലാലിന്റെ ഭാര്യ അനുഷ്യ(30)ക്ക് ചികിത്സയ്ക്കായി വേണ്ടിവന്ന 2,53,716 രൂപ ഒമ്പത് ശതമാനം പലിശയോടുകൂടി നഷ്ടപരിഹാരമായും കോടതിച്ചെലവിലേക്ക് 10,000 രൂപയും ആദിത്യ ബിര്‍ള ഇന്‍ഷുറന്‍സ് കമ്പനി നൽകണമെന്ന് കോഴിക്കോട് പെര്‍മനന്റ് ലോക് അദാലത്ത് വിധിച്ചു. 2021 ഒക്ടോബര്‍ ഏഴിന് അനുഷ്യ ഭര്‍ത്താവിന്റെയും മകളുടെയും ആരോഗ്യ പരിചരണ കവറേജിന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസിയെടുത്തിരുന്നു. […]
Read more

വീട് തല്ലിത്തകര്‍ക്കുന്ന തരത്തിലുള്ള ആക്രമണം നടത്തിയാൽ ജാമ്യത്തിന് നഷ്ടപരിഹാരം കെട്ടിവെക്കണമെന്ന വ്യവസ്ഥയും ഏർപ്പെടുത്താമെന്ന് ഹൈക്കോടതി

കൊച്ചി: വീട് തല്ലിത്തകർക്കുന്ന തരത്തിലുള്ള ആക്രമണം നടത്തിയാൽ പ്രതികൾക്ക് ജാമ്യത്തിനായി നഷ്ടപരിഹാരം കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്താമെന്ന ഹൈക്കോടതി. വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ക്ക് നഷ്ടപരിഹാരവും കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഓരോരുത്തരും വളരെ കഷ്ടപ്പെട്ടാണ് അവരുടെ സ്വപ്‍ന ഭവനം നിർമിക്കുന്നത്. മറ്റൊരാൾക്ക് അത് തകർക്കാൻ എളുപ്പമാണ്. അതിനു വേണ്ടി കഷ്ടപ്പെട്ടവരുടെ കഷ്ടപ്പാടുകൾ പരിഗണിക്കണം. ശരീരത്തിനേല്‍ക്കുന്ന പരിക്ക് ചികിത്സിച്ച് ഭേദമാക്കാം. സ്വത്തുവകകള്‍ നിശിപ്പിച്ചാല്‍ പണം മാത്രമാണ് […]
Read more

പാതിവില തട്ടിപ്പ്; അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: പാതിവില തട്ടിപ്പുകേസ് പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയക്കാരും ജുഡീഷ്യറിയിലെ ഉന്നതരുമടക്കം ഉള്‍പ്പെട്ട കേസായതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കവെ അനന്തുകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുവാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. കേസില്‍ റിമാന്‍ഡിലായ അനന്തുകൃഷ്ണനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയത്. അതേസമയം കേസ് ക്രൈംബ്രാഞ്ച് […]
Read more

ഐസിയു പീഡനക്കേസ്: ഡോ. പ്രീത ഉൾപ്പെടെയുള്ളവരെ പ്രതിചേർക്കണമെന്ന് അതിജീവിത

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യു. പീഡനക്കേസില്‍ ഡോക്ടര്‍ കെ.വി. പ്രീത ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കണമെന്ന് അതിജീവിത. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തരമേഖല ഐ.ജിക്ക് അതിജീവിത പരാതി നല്‍കി. അതിജീവിതയുടെ വൈദ്യപരിശോധന നടത്തിയതില്‍ ഡോക്ടര്‍ കെ.വി. പ്രീതയ്ക്കും ആശുപത്രി അധികൃതര്‍ക്കും വീഴ്ച ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മെഡിക്കോ ലീഗല്‍ കേസുകളില്‍ പരിചയസമ്പന്നരായ ഡോക്ടര്‍ വേണമെന്നിരിക്കെ കെ.വി. പ്രീതിയെ നിയോഗിച്ചതില്‍ വീഴ്ച ഉണ്ടായെന്നും അതിജീവിത പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐ.ജി. രാജ്പാല്‍ […]
Read more

സ്വന്തമായി വീടില്ലാത്തവർക്ക് വീട് വെയ്ക്കാൻ അനുമതി നൽകിയില്ലെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് അനുമതി നൽകിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി.വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും പഞ്ചായത്തോ നഗരസഭയോ അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ അഞ്ച് സെന്‍റും സ്ഥലത്ത് വീട് വെയ്ക്കാനാണ് അനുമതി നൽകേണ്ടത്. അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസവും […]
Read more

ആമസോണും ഡിജിഎഫ്റ്റിയും ചേര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കും

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കാനായി ആമേസോണും വിദേശ വ്യാപാര ഡയറക്ടറേറ്റും (ഡിജിഎഫ്ടി) തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നു. 2023 നവംബറില്‍ ഒപ്പുവച്ച ധാരണാപത്രത്തെ അടിസ്ഥാനമാക്കിയാണിത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാരിന്‍റെ ജില്ലകള്‍ കയറ്റുമതി കേന്ദ്രങ്ങളായി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ ധാരണാപത്രത്തിന്‍റെ ലക്ഷ്യം. പുതിയ സഹകരണത്തിലൂടെ ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകള്‍ക്ക് ഇ-കൊമേഴ്സ് കയറ്റുമതിയ്ക്ക് ആവശ്യമായ പിന്തുണ നല്‍കും. സന്തോഷ് സാരംഗി (അഡീഷണല്‍ സെക്രട്ടറി, ഡിജിഎഫ്ടി ഡയറക്ടര്‍ ജനറല്‍), ചേതന്‍ ക്രിഷ്ണസ്വാമി […]
Read more

പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു

പാലക്കാട്: പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അരങ്ങാട്ടുവീട്ടില്‍ ബാലകൃഷ്ണന്‍ എന്നാണ് യഥാര്‍ത്ഥപേര്. പച്ചഷര്‍ട്ടും പച്ചലുങ്കിയും തലയില്‍ പച്ചക്കെട്ടുമായിരുന്നു കല്ലൂര്‍ ബാലന്റെ സ്ഥിരമായുളള വേഷം. പാലക്കാട്ഒറ്റപ്പാലം പാതയില്‍ മാങ്കുറുശിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെ കല്ലൂര്‍മുച്ചേരിയിലാണ് അരങ്ങാട്ടുവീട്ടില്‍ ബാലകൃഷ്ണന്‍ എന്ന കല്ലൂര്‍ ബാലന്റെ വീട്. പത്താം ക്ലാസുവരെയാണ് ബാലകൃഷ്ണന്‍ പഠിച്ചത്. പിന്നീട് അച്ഛനെ കള്ളുകച്ചവടത്തില്‍ സഹായിക്കാനിറങ്ങി. ശ്രീ നാരായണഗുരുവിന്റെ തത്വങ്ങളില്‍ വിശ്വസിച്ച് തുടങ്ങിയപ്പോള്‍ കള്ള് കച്ചവടത്തില്‍ നിന്നുമാറി. […]
Read more

ജനാധിപത്യ സമൂഹങ്ങളില്‍ ജനങ്ങളുടെ ജിഹ്വയും മന:സാക്ഷിയുമാണ് മാധ്യമങ്ങള്‍: ഡോ സി വി ആനന്ദബോസ്

തിരുവനന്തപുരം: മാധ്യമങ്ങളുടെ കൈപിടിച്ചല്ലാതെ ജനാധിപത്യത്തിനോ ഭരണകൂടത്തിനോ നിലനില്‍പ്പില്ലെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി. ആനന്ദബോസ് പറഞ്ഞു. കേരള മീഡിയ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. രാജ്യത്തിന്റെ നേട്ടം ലോകത്തിനു മുമ്പില്‍ ശരിയായി അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു അറിവിനേക്കാള്‍ തിരിച്ചറിവാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടത്. ജനാധിപത്യ സമൂഹങ്ങളില്‍ ജനങ്ങളുടെ ജിഹ്വയും മന:സാക്ഷിയുമാണ് മാധ്യമങ്ങള്‍. നഗ്നസത്യങ്ങള്‍ പറയുന്നതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ മാധ്യമങ്ങളെ വിശ്വസിക്കുന്നത്. സമൂഹത്തില്‍ അക്രമവും അഴിമതിയും കാണിക്കുന്നവരുടെ യഥാര്‍ത്ഥമുഖം വെളിപ്പെടുത്തുകയാണ് മാധ്യമങ്ങളുടെ ദൗത്യമെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix