Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നിയമപരമായി രാജിവെക്കേണ്ടതില്ല, ധാർമികതയുടെ പേരിൽ രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ്: വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ലൈംഗീക പീഡന കേസില്‍ കുറ്റപത്രം സമർപ്പിക്കപ്പെട്ട മുകേഷ് എംഎൽഎ നിയമപരമായി രാജിവെക്കേണ്ടതില്ലെന്നും ധാർമികതയുടെ പേരിൽ രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് തന്നെ ആണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും സതീദേവി കൂട്ടിച്ചേർത്തു. മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെ എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വേവലാതി വേണ്ടെന്നും പി.കെ. ശ്രീമതിയും പറഞ്ഞു. കുറ്റവാളിയെന്ന് കണ്ടാൽ സർക്കാർ ഒപ്പമുണ്ടാകില്ല. എന്നും സർക്കാർ ഇരയ്ക്ക് […]
Read more

ഗുജറാത്തിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഏഴുപേർക്ക് ദാരുണാന്ത്യം

ഗാന്ധിനഗര്‍: ഗുജറാത്തില്‍ സ്വകാര്യ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. നാസിക്-ഗുജറാത്ത് ഹൈവേയില്‍ സപുതര ഘട്ടിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് വീണത്. നാസിക്കില്‍ നിന്ന് തീര്‍ത്ഥാടനത്തിനായി ഗുജറാത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ബസ് രണ്ടായി പിളര്‍ന്നതായാണ് വിവരം. മധ്യപ്രദേശില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 15 പേരുടെ നില ഗുരുതരമാണ്.
Read more

ചൊവ്വാഴ്ച 24 മണിക്കൂർ കെഎസ്ആർടിസി പണിമുടക്ക്

തിരുവനന്തപുരം: ചൊവ്വാഴ്ച 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. തിങ്കളാഴ്ച 12 മണി മുതല്‍ ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് വരെ പണിമുടക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്‍ അറിയിച്ചു. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ഷങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് എത്തിയിരിക്കുന്നത്. ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം നിര്‍ത്തുക, ശമ്പളപരിഷ്‌കരണ കാരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ശമ്പള പരിഷ്‌കരണത്തില്‍ […]
Read more

മുകേഷിനെതിരായ പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ആലുവ സ്വദേശിയായ ഒരു നടി നൽകിയ പരാതിയിൽ കുറ്റം സ്ഥിരീകരിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. എംഎൽഎയ്ക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള നിർണായക സാക്ഷ്യങ്ങൾ ലഭ്യമായിട്ടുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിൽ തെളിവുകളും കേസിന് അനുകൂലമായി കണ്ടെത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൂടാതെ, വിവിധ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭ്യമായിട്ടുണ്ട്.താരസംഘടനയായ അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്ത് […]
Read more

പതിനൊന്നുകാരന്റെ തലയ്ക്ക് തുന്നലിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ; വൈക്കം താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച

വൈക്കം: കോട്ടയത്ത് പതിനൊന്നുകാരന്റെ തലയ്ക്ക് തുന്നലിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ. വൈക്കം താലൂക്ക് ആശുപത്രിയിലാണ് ഗുരുതര വീഴ്ച. ചെമ്പ് സ്വദേശി എസ്. ദേവതീർഥിന്റെ തലയ്ക്കാണ് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ തുന്നൽ ഇട്ടത്.ജനറേറ്ററിന് ഡീസൽ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാൽ തുടർച്ചയായി പ്രവർത്തിപ്പിക്കാറില്ലെന്നുമായിരുന്നു അറ്റൻഡറുടെ മറുപടി.
Read more

നിലമ്പൂരിൽ യുഡിഎഫ് പാട്ടുംപാടി ജയിക്കും

ഈ വർഷത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപ് നിലമ്പൂരിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതകളുണ്ട്. മുന്നണികളും രാഷ്ട്രീയപാർട്ടികളും എല്ലാം നിലമ്പൂരിലെ പോരാട്ടത്തിന് തയ്യാറെടുക്കുകയും ചെയ്തിരിക്കുന്നു. അതി വാശിയേറിയ പോരാട്ടത്തിനാകും നിലമ്പൂർ സാക്ഷ്യം വഹിക്കുക. നിലമ്പൂർ എംഎൽഎ സ്ഥാനം പി വി അൻവർ രാജിവെച്ചതോടെയാണ് മറ്റൊരു നിയമസഭ ഉപതെരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുന്നത്. പാലക്കാട്,ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകൾ നടന്നിട്ട് അധികം നാളുകൾ ആകുന്നില്ല. വീണ്ടുമൊരു ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഏറെയാണ്. അത് രാഷ്ട്രിയ പാർട്ടികൾക്ക് ആണെങ്കിലും […]
Read more

പരസ്പരം പോരടിച്ച് ബെന്യാമിനും കെ ആർ മീരയും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊച്ചി: ഗാന്ധി രക്തസാക്ഷിത്വ കുറിപ്പിൽ പരസ്പരം പോരടിച്ച് എഴുത്തുകാരായ ബെന്യാമിനും കെ ആര്‍ മീരയും. ബെന്യാമിനെതിരായ കെ ആര്‍ മീരയുടെ പോസ്റ്റിന് വീണ്ടും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍. വിമര്‍ശനവും പ്രവര്‍ത്തനവും അധികാരത്തിനും അപ്പക്കഷണങ്ങള്‍ക്കും വേണ്ടി മാത്രമാണെന്ന് തെറ്റായ ധാരണ കെ ആര്‍ മീരയ്ക്ക് ഉണ്ടാകാം. ഞങ്ങള്‍ വിമര്‍ശിക്കുന്നത് ചില മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നാണ് ബെന്യാമിന്റെ മറുപടി. കോണ്‍ഗ്രസിനെയും ഫാസിസ്റ്റ് സംഘടനയായ ഹിന്ദു മഹാസഭയെയും തമ്മില്‍ കൂട്ടിക്കെട്ടി പറഞ്ഞതിനെയാണ് വിമര്‍ശിച്ചത്. കോണ്‍ഗ്രസിനെതിരെ വിമര്‍ശനം വളരെ കാലമായി ഞങ്ങളെല്ലാം ഉയര്‍ത്തുന്നതാണ്. […]
Read more

തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം, കേന്ദ്ര ബജറ്റിൽ ബീഹാറിന് ചാകര

കഴിഞ്ഞ കേന്ദ്രസർക്കാർ ബജറ്റ് ആ സമയത്ത് തെരഞ്ഞെടുപ്പിലേക്ക് കടന്നുപോയ സംസ്ഥാനങ്ങൾക്ക് വാരിക്കോരി പദ്ധതികൾ അനുവദിച്ചുകൊണ്ടായിരുന്നു. ഈ വർഷത്തെയും ബജറ്റ് അത്തരത്തിൽ തെരഞ്ഞെടുപ്പിനെ കാത്തുനിൽക്കുന്ന ബീഹാറിന് വൻകിട പദ്ധതികൾ അനുവദിച്ചുകൊണ്ടാണ്. കാർഷിക മേഖലയ്ക്കും വ്യാവസായങ്ങൾക്കുമായി നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറിന് മഖാന ബോർഡെന്ന നിർണായക പ്രഖ്യാപനവും ഇതിൽ ഉൾപ്പെടുന്നു. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്. ഇതിൻ്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേ ബിഹാർ കേന്ദ്രത്തോട് […]
Read more

മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റ്; നികുതിയിൽ വമ്പൻ ഇളവ്

ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പൂർത്തിയായി. ബജറ്റ് പാർലമെന്റിന് സമർപ്പിച്ചു.തികച്ചും മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ബജറ്റ് അവതരണം ആരംഭിച്ചത്. ഒന്നേകാൽ മണിക്കൂറിലെ ബജറ്റ് അവതരണത്തിലെ ഏറ്റവും സുപ്രധാനമായ പ്രഖ്യാപനം അവസാന മണിക്കൂറുകളിൽ പ്രഖ്യാപിച്ച നികുതി ഇളവുകളാണ്. ഏറ്റവും സുപ്രധാനമായികണക്കാക്കുന്നതും ഈ പ്രഖ്യാപനം തന്നെയാണ്. 12 ലക്ഷം വരെ ആദായ നികുതി ഇല്ല. സമീപകാലത്തെ ഏറ്റവും വലിയ നികുതി ഇളവാണ് […]
Read more

മോട്ടോർ വാഹന വകുപ്പ് പോസ്റ്റുകളിൽ വീണ്ടും മിന്നൽ പരിശോധന: കൈക്കൂലിപ്പണം പിടികൂടി

പാലക്കാട് മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിൽ നിന്ന് വീണ്ടും കൈക്കൂലിപ്പണം പിടികൂടി. വിജിലൻസിന്റെ മിന്നൽ പരിശോധനയ്ക്കിടെയായിരുന്നു വാളയാർ, വേലന്താവളം ചെക്പോസ്റ്റുകളിൽ നിന്ന് കൈക്കൂലി പണം പിടികൂടിയത്. 1,61,060 രൂപയാണ് 3 ചെക്ക്പോസ്റ്റുകളിൽ നിന്നായി വിജിലൻസ് കണ്ടെത്തിയത്. വാളയാർ ഇൻ- 71,560, വാളയാർ ഔട്ട് – 80700, വേലന്താവളം – 8800 രൂപ എന്നിങ്ങനെയാണ് കൈക്കൂലിപ്പണം പിടികൂടിയത്. ഇന്നലെ രാത്രിയിൽ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നുവരെ നീണ്ടുനിന്നു. ഈ മാസം 11 നും 13നും നടന്ന പരിശോധനയിൽ ജില്ലയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix