Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സ്വർണവില കുതിച്ചുയർന്നു; പവന് 60760 രൂപ

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 85 രൂപ കൂടി 7595 രൂപയും പവന് 680 രൂപ വർധിച്ച് 60760 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണ വിലയിലും വർധനവ് ഉണ്ടായി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6275 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 98 രൂപയിൽ തന്നെയാണ് നിരക്ക്. യുഎസ് പ്രസിഡന്റിന്റെ നയങ്ങളും ഡോളറിന്റെ കുതിപ്പും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ശനിയാഴ്ച നടക്കാൻ പോകുന്ന കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന സൂചനകളുമുണ്ട്. […]
Read more

വാട്സ്ആപ്പ് വഴിയോ ഇലക്ട്രോണിക് മാധ്യമം വഴിയോ പൊലീസ് നോട്ടീസ് അയക്കരുത്: സുപ്രീം കോടതി

വാട്സ്ആപ്പ് അല്ലെങ്കിൽ മറ്റു ഇലക്ട്രോണിക് മീഡിയകളിലൂടെ പൊലീസിന് നോട്ടീസ് അയക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. ഭാരതീയ നാഗരിക്ക് സുരക്ഷാ സൻഹിത 2023 പ്രകാരം, നോട്ടീസ് അനുവദനീയമായ രീതികളിലൂടെ മാത്രമേ നൽകാവൂ എന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷും രാജേഷ് ബിന്ദലും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത് സംബന്ധിച്ച് പൊലീസിന് നിർദേശങ്ങൾ നൽകാൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. നോയിഡയിൽ അസിസ്റ്റൻ്റ് പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ സതേന്ദർ കുമാറിന്റെ കേസിലാണ് സുപ്രീം കോടതി ഈ നിർദ്ദേശം […]
Read more

വിശപ്പ് സഹിക്കാന്‍ കഴിഞ്ഞില്ല, ചെന്താമര പിടിയിലാകുമ്പോൾ; സംഘർഷഭരിതം, സംഭവബഹുലം

പാലക്കാട്‌: കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ച് ജയിലിൽ തുടരവേ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി പിന്നെയും രണ്ടുപേരെ വകവരുത്തിയ സംഭവം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പൊലീസ് പിടികൂടിയത് സ്വന്തം വീടിന് തൊട്ടടുത്തു നിന്ന് തന്നെയാണ്. ചെന്താമരയ്ക്ക് വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. ഭക്ഷണം കഴിക്കാന്‍ ഇയാള്‍ വീട്ടിലേക്ക് വരുമെന്നും കണക്കുകൂട്ടി. പൊലീസിന്റെ കണക്കുകൂട്ടൽ പോലെ തന്നെ ചെന്താമര അവരുടെ വലയിലേക്ക് വന്ന് വീഴുകയായിരുന്നു. പ്രതി കീഴടങ്ങിയതല്ലെന്നും ഓടാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ […]
Read more

സംസ്ഥാനത്തെ ജിമ്മുകളില്‍ പരിശോധന; ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടികൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ ജിമ്മുകളില്‍ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്‍റെ പരിശോധന. സംസ്ഥാനത്തെ 50 ജിമ്മുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടികൂടി. രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളും പിടിച്ചെടുത്തവയിലുണ്ട്. മരുന്നുകളിലെല്ലാം സ്റ്റിറോയിഡുകളുടെ സാന്നിധ്യവും കണ്ടെത്തി. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകള്‍ അനധികൃതമായി ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയത്. ഈ ജിമ്മുകള്‍ക്കെതിരെ കേസെടുത്ത് […]
Read more

സിപിഎമ്മുകാരുടെ കണ്ണിലുണ്ണിയായി പുതിയ ഗവര്‍ണര്‍

പഴയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനും സർക്കാരും തമ്മിലുള്ള പുകിലുകൾ നമ്മൾ എത്രയോ കണ്ടതാണ്. മുഖ്യമന്ത്രിയുമായി നേരിട്ട് യുദ്ധമായിരുന്നല്ലോ അദ്ദേഹം നടത്തിയിരുന്നത്. എന്നാൽ പുതിയ ഗവർണർക്ക് സർക്കാരിനോടും മുഖ്യനോടുമൊക്കെ മൊഹബത്താണ്. റിപ്പബ്ലിക് ദിന സത്കാരത്തില്‍ രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പട പടയായി എത്തിയിരുന്നു. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചങ്ങായിമാരാണ്. അനുഭവ പാരമ്പര്യവും ഭരണ പരിചയവുമുള്ള മികച്ച മുഖ്യമന്ത്രിയെന്നാണ് പിണറായിയെ ഗവര്‍ണര്‍ പുകഴ്ത്തിയത്. സിപിഎമ്മിനും ഗവര്‍ണറെ കുറിച്ച് നല്ല മതിപ്പാണ്. കഴിഞ്ഞദിവസം […]
Read more

ടിക്കറ്റ് എടുക്കാത്തതിൽ തർക്കം; കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്

തൃശ്ശൂർ: ടിക്കറ്റ് എടുക്കാത്തതിനെ തുടർന്ന് സംഘർഷം. കന്യാകുമാരി എക്സ്പ്രസിലാണ് കത്തിക്കുത്ത് നടന്നത്. കായംകുളത്തേക്ക് യാത്ര ചെയ്ത യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടയിലാണ് കത്തിക്കുത്തുണ്ടായത്. ബാംഗ്ലൂരിൽ നിന്നും ട്രെയിനിൽ കയറിയ യുവാക്കൾക്ക് പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. പരിശോധനയിൽ ടിടിഇ ഫൈൻ ഈടാക്കി. ഇതോടെ ടിക്കറ്റ് എടുക്കാത്തതിന്റെ പേരിൽ യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടയിലാണ് യുവാക്കളിൽ ഒരാൾ മറ്റൊരാളെ കുത്തിയത്. പരിക്ക് ഗുരുതരമല്ല. പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

സൗന്ദര്യവർധക വസ്തുക്കളിൽ അളവിൽ കവിഞ്ഞ് മെർക്കുറി; 33 സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു

തിരുവനന്തപുരം: വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വ്യാപനം തടയാനായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ ‘ഓപ്പറേഷന്‍ സൗന്ദര്യ’ പരിശോധനയില്‍ 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. കൂടാതെ ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പരിശോധനയുടെ മൂന്നാം ഘട്ടം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യം രണ്ടുഘട്ട പരിശോധനകളില്‍, സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ദുരുപയോഗം ചെയ്യപ്പെട്ട രാസവസ്തുക്കളുടെ അളവുകൂടുതലാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ലിപ്സ്റ്റിക്, ഫേസ് ക്രീം തുടങ്ങിയ സാമ്പിളുകളില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ മെര്‍ക്കുറി കണ്ടെത്തിയിട്ടുണ്ട്. […]
Read more

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡെത്തി; ഇനിയെന്ന് കേരളത്തിൽ…?

ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പാകുകയാണ്. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. നേരത്തെ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇനി മുതൽ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഏകീകൃത നിയമം ആയിരിക്കും. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് ജനുവരി മുതൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് […]
Read more

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിൽ

വയനാട്: വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രിയങ്ക ഗാന്ധി എംപി നാളെ വയനാട് സന്ദർശിക്കും. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം പി രംഗത്ത് വന്നിരുന്ന. ഏറ്റവും പ്രാധാന്യമുള്ള ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരത്തിന് അടിയന്തിരമായ നടപടികൾ വേണമെന്ന് പ്രിയങ്ക ഗാന്ധി അനുശോചന കുറിപ്പിൽ പറഞ്ഞിരുന്നു. രാധയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് പ്രിയങ്ക ഗാന്ധി ആശ്വസിപ്പിച്ചിരുന്നു. രാധയുടെ ഭര്‍ത്താവ് അച്ചപ്പനോടും മകന്‍ അനിലിനോടുമാണ് പ്രിയങ്ക ഫോണില്‍ സംസാരിച്ചത്. സംഭവത്തില്‍ ദുഃഖം അറിയിക്കുകയും […]
Read more

സംസ്ഥാനത്തെ റേഷൻ സമരം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. റേഷൻ വ്യാപാരികളുടെ ആവിശ്യം മന്ത്രി അംഗീകരിച്ചു. വേതന പാക്കേജ് സംബന്ധിച്ച റിപ്പോർട്ടിൽ ഉടൻ ചർച്ച തുടങ്ങാമെന്ന് മന്ത്രി അറിയിച്ചു. എന്നാൽ, ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമാനിച്ചിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix