Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡെത്തി; ഇനിയെന്ന് കേരളത്തിൽ…?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പാകുകയാണ്. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. നേരത്തെ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇനി മുതൽ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഏകീകൃത നിയമം ആയിരിക്കും. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് ജനുവരി മുതൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നേരത്തെ വ്യക്തമാക്കിയിരുന്നു.ഉത്തരാഖണ്ഡിൽ പുതിയ സർക്കാർ രൂപീകരിച്ച ശേഷം സംസ്ഥാനത്ത് യുസിസി നടപ്പാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ തീരുമാനിച്ചിരുന്നു. ഈ കമ്മറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുസിസി നടപ്പിലാക്കാൻ തീരുമാനിച്ചത്. യുണിഫോം സിവിൽ കോഡ് ഉത്തരാഖണ്ഡ് 2024 ബിൽ ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭയിൽ പാസാക്കി.

രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാർച്ച് 12 ന് വിജ്ഞാപനം ചെയ്യുകയായിരുന്നു. നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്. ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയിൽ നിന്നും നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയിൽ വരും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യുസിസി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദർ ബന്ധത്തിലേർപ്പെടുന്നവർക്കും രജിസ്ട്രേഷൻ നിർബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകൾ. നിലവില്‍ ഗോവയാണ് രാജ്യത്ത് ഏകീകൃത സിവില്‍ കോഡുളള ഏക സംസ്ഥാനം. ഉത്തരാഖണ്ഡിൽ യുസിസി നടപ്പാക്കുന്നതോടെ പോർച്ചുഗീസ് ഭരണകാലം മുതൽ യുസിസി നിലവിലുള്ള ഗോവയ്ക്ക് ശേഷം ഇത് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഗുജറാത്ത് അടക്കം ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുസ്ലീം വ്യക്തിനിയമമനുസരിച്ച് വിവാഹത്തെയും വിവാഹമോചനത്തെയും നിയന്ത്രിക്കുന്ന ഹലാല, ഇദ്ദത്ത്, മുത്തലാഖ് എന്നിവ ശിക്ഷാർഹമായ കുറ്റങ്ങളായി രേഖപ്പെടുത്തും ബഹുഭാര്യത്വത്തിന്റെ നിരോധനം, സ്ത്രീ സമത്വത്തിന് മുൻഗണന നൽകുക, തുല്യ അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് റിപ്പോർട്ടിലെ പ്രധാന വശങ്ങൾ.

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷനും സമിതി നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. എല്ലാ മതങ്ങളിലും വിവാഹത്തിനുള്ള നിയമപരമായ പ്രായം ഏകീകൃതമാക്കാനും കരട് രേഖ നിർദേശിക്കുന്നുണ്ട്. ജാതി, മതം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ ഓരോ ഇന്ത്യന്‍ പൗരന്റെയും വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ എന്നിവ നിയന്ത്രിക്കുന്നതിന് ഒരേ തരത്തിലുള്ള സിവില്‍ നിയമങ്ങള്‍ രൂപീകരിക്കാനും നടപ്പിലാക്കാനുമുള്ള നിര്‍ദ്ദേശമാണ് യുസിസി കൊണ്ട് ഉദ്ദേശിക്കുന്നത്. അത് നിലവിലുള്ള മതത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങള്‍ക്ക് പകരമായിട്ടാണ് അവതരിപ്പിക്കുന്നത്. 2019 ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ പ്രകടന പത്രികയില്‍ മുന്നോട്ട് വച്ചിരുന്ന പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന് കൂടിയായിരുന്നു ഏകീകൃത സിവില്‍ കോഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും അവരുടെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഏകീകൃത സിവിൽ കോഡും ഉൾപ്പെട്ടിരുന്നു. ഇന്ത്യയിലെ മത നിയമങ്ങള്‍ നിരവധി വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. രാജ്യത്തെ വ്യത്യസ്ത ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ പോലും നിയമ വ്യവസ്ഥകള്‍ക്ക് മാറ്റമുണ്ട്. സമാനമായി ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലെ നിയമങ്ങള്‍ക്കിടയിലും നിരവധി വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ 200ലധികം ഗോത്രങ്ങള്‍ക്കിടയില്‍ അവരുടേതായ വ്യത്യസ്തമായ ആചാര നിയമങ്ങള്‍ നിലനില്‍ക്കുന്നു. ഭരണഘടയില്‍ നാഗാലാന്‍ഡ് , മേഘാലയ, മിസോറാം സംസ്ഥാനങ്ങളിലെ മത വിഭാഗങ്ങള്‍ക്കും ഭരണഘടന പ്രത്യേക സംരക്ഷണം നല്‍കുന്നുണ്ട്. രാജ്യത്തെ ഒന്നിപ്പിക്കുന്ന നിയമ നിര്‍മാണം എന്ന നിലയിലാണ് ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നവര്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ഈ നിയമം എന്ന് പ്രതികൂലിക്കുന്നവരും വാദിക്കുന്നു. ചില രാഷ്ട്രീയ കക്ഷികള്‍ക്ക് പുറമെ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പെടെ ഏകീകൃത സിവില്‍ കോഡിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഏകീകൃത സിവിൽ കോഡെന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുന്നത്. കേരളത്തിൽ ഭരണം ബിജെപി അല്ലെങ്കിലും സംസ്ഥാനത്തും ഏകീകൃത സിവിൽകോഡ് എന്ന വാദം അവർ പല ഘട്ടങ്ങളിലും ഉയർത്തിക്കാട്ടാറുണ്ട്. ഭൂരിപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ലക്ഷ്യം കണ്ടുള്ള ഏകീകൃത സിവിൽ കോഡ് ആവശ്യത്തോട് കേരളത്തിന്റെ പൊതുവികാരം ബിജെപിക്ക് എതിരാണ്. യുഡിഎഫ് എൽഡിഎഫ് മുന്നണികളും സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡിനെ അത്രകണ്ട് പിന്തുണയ്ക്കുന്നതുമില്ല. ലീഗ് പോലെയുള്ള പാർട്ടികൾ ആകട്ടെ രൂക്ഷമായി എതിർക്കുകയും ചെയ്യുന്നു. അതായത് പറഞ്ഞു വരുമ്പോൾ സംഘപരിവാർ രാഷ്ട്രീയത്തെ കൃത്യമായി എതിർക്കുന്ന കേരളം പോലൊരു സംസ്ഥാനം ഈ അടുത്തകാലത്തൊന്നും ഏകീകൃത സിവിൽ കോഡിനെ ഏറ്റെടുക്കുകയില്ലെന്നതിൽ ഒരു സംശയവും വേണ്ട.

Recent News

Advertisement
WhiteswanTV Footer