Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

എം ടി വാസുദേവൻ നായർക്ക് പത്മവിഭൂഷണ്‍; മൂന്ന് മലയാളികൾക്ക് പത്മഭൂഷണ്‍

ന്യൂഡല്‍ഹി: മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. പത്മഭൂഷണ്‍ പുരസ്‌കാരവും (2005) ജ്ഞാനപീഠവും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള എം.ടി കഴിഞ്ഞ ഡിസംബര്‍ 25നാണ് വിടവാങ്ങിയത്. മലയാളികളായ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിനും ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും സിനിമ താരവും നര്‍ത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷണ്‍ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മയ്ക്കും ഉള്‍പ്പടെ 113 പേര്‍ക്ക് […]
Read more

സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയേക്കാൾ താപനില ഉയരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയെക്കാള്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് […]
Read more

അത് ഭാസ്കരൻ തന്നെ; സ്ഥിരീകരണവുമായി പൊലീസ്

കാട്ടാക്കട: 35 വർഷം മുമ്പ് ജയിലിൽ നിന്നിറങ്ങി ഒളിവിൽ പോയി തിരിച്ചെത്തിയ ഭാസ്കരൻ യഥാർത്ഥ ആളാണെന്ന് സ്ഥിരീകരണം. വർഷങ്ങൾക്ക് മുമ്പ് മുങ്ങിയ ഭാസ്കരൻ തന്നെയാണ് ഇപ്പോൾ തിരിച്ചെത്തിയതെന്ന് പൊലീസ് റിപ്പോർട്ട്. ആൾമാറാട്ടമല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഭാസ്കരനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിൽ എത്തുന്നവരിൽ പ്രശ്നക്കാരല്ലെന്ന് തെളിയുന്ന അന്തേവാസികളെയാണ് തുറന്ന ജയിലിലേക്ക് മാറ്റുന്നത്. മതിൽക്കെട്ടില്ലാത്ത കാട്ടാക്കട നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിൽ കൃഷിയും അനുബന്ധ ജോലികളുമായി ശിഷ്ടകാലം കഴിയാം. തുറന്ന ജയിലിൽ എത്തുന്നവർ […]
Read more

അഡ്വ എം പി കൃഷ്ണന്‍ നായര്‍ നിര്യാതനായി

കൊച്ചി: ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ എം പി കൃഷ്ണന്‍ നായര്‍ (85) നിര്യാതനായി. നായര്‍ ആന്റ് നായര്‍ അസോസിയേറ്റസ് എന്ന ലോ ഫേമിന്റെ ഉടമയായിരുന്നു. സംസ്‌കാരം ഞായറാഴ്ച നടക്കും. കോട്ടയം കോതനല്ലൂരില്‍ ധവളഗിരി ബംഗ്ലാവില്‍ മഞ്ഞപ്പാട്ട് പത്മനാഭപിള്ളിയുടേയും മാധവിയമ്മയുടേയും എട്ടാമത്തെ മകനാണ്. ജബല്‍പൂരിലായിരുന്നു അഭിഭാഷകജീവിതം ആരംഭിച്ചത്.   1977 മുതല്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കയാണ്. സുപ്രിംകോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്. സംസ്ഥാന നോട്ടറി അഡ്വക്കറ്റ്‌സ് അസോസിയേഷന്റെ സ്ഥാപക അധ്യക്ഷനാണ്. ലാര്‍ക്, ലീഫ്, പി സി […]
Read more

രണ്ടു ഗഡു ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍

ക്ഷേമനിധി, സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍ ഇന്ന് മുതല്‍ ലഭിക്കും. 26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. 62 ലക്ഷത്തിലേറെപേര്‍ക്ക് 3200 രൂപവീതമാണ് ലഭിക്കുക. ജനുവരിയിലെ പെന്‍ഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്. ഇതിന് 1604 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
Read more

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ കണ്ടെത്തി

തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തി. വെറ്റിലപ്പാറ ഭാഗത്താണ് ആനയെ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ആന ഉണ്ടായിരുന്ന തുരുത്തിൽ തന്നെയാണ് മറ്റ് രണ്ട് ആനകൾക്കൊപ്പം ഈ ആനയെയും കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി വനവകുപ്പ് ഉദ്യോഗസ്ഥർ ആനയ്ക്കായി തെരച്ചിൽ നടത്തിവരികയായിരുന്നു. വൈൽഡ് ലൈഫ് ചീഫ് സർജൻ ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് അണയ്ക്കായി തെരച്ചിൽ നടത്തിയിരുന്നത്. ചാലക്കുടിപ്പുഴയിലെ തുരുത്തിൽ നിന്ന് മാറ്റി മയക്കുവെടി വെക്കാനുള്ള ശ്രമത്തിൻറെ ഭാഗമായി പടക്കം […]
Read more

പുരുഷ കമ്മീഷൻ വരുമോ…?; രാഹുൽ ഈശ്വറിന് എൽദോസ് കുന്നപ്പിള്ളി കൂട്ട്

സമീപകാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് പുരുഷ കമ്മീഷനെന്നത്. പുരുഷന്മാരുടെ ക്ഷേമത്തിനും മറ്റ് വിഷയങ്ങളിലെ പരിഹാരങ്ങൾക്കും വേണ്ടി ഒരു കമ്മീഷൻ വേണമെന്ന് വാദം ഉയർത്തുന്നവർ നിരവധിയാണ്. രാഹുൽ ഈശ്വർ ആണ് അത്തരം ഒരു വാദത്തിന് കൂടുതൽ ഊർജ്ജം നൽകുന്നത്. പാറശാല ഷാരോൺ വധക്കേസിലെ കുറ്റവാളി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എഎം ബഷീറിൻ്റെ കട്ടൌട്ടിൽ പാലഭിഷേകം നടത്താൻ ഓൾ കേരള മെൻസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാഹുൽ ഈശ്വറിന്റെ പരാമർശം. […]
Read more

2026ല്‍ 100 സീറ്റ് നേടി എല്‍ഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്ന് എം വി ഗോവിന്ദൻ

പാലക്കാട്‌: 2026ല്‍ 100 സീറ്റ് നേടി എല്‍ഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്‍റെ പരാമര്‍ശം. ചെന്നിത്തലയും സതീശനും സുധാകരനും മുഖ്യമന്ത്രിയാകാന്‍ മല്‍സരിക്കുകയാണ്. എന്നാല്‍ ഇവരാരും മുഖ്യമന്ത്രിയാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയാണെന്നും ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ആശങ്കയുണ്ടെങ്കില്‍ അത് പരിഹരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം […]
Read more

സ്‌കൂള്‍ കായികമേളയിൽ പ്രതിഷേധിച്ച സ്കൂളുകളുടെ വിലക്ക് പിൻവലിക്കുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളന വേദിയില്‍ പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകളുടെ വിലക്കാണ് നീങ്ങുന്നത്. വിലക്ക് പിന്‍വലിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങും. കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം അധ്യാപകര്‍ക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. നവംബറില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേള സമാപനച്ചടങ്ങില്‍ പോയിന്റ് തര്‍ക്കത്തെച്ചൊല്ലി പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.വിദ്യാര്‍ത്ഥികളും പൊലീസുമായി സംഘര്‍ഷം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു നടപടി.
Read more

കിണറ്റിൽ വീണ ആനയെ മണ്ണിട്ട് മൂടണമെന്ന് പി വി അൻവർ

മലപ്പുറം: മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ മണ്ണിട്ട് മൂടണമെന്ന വിവാദ പ്രസ്താവനയുമായി പി വി അൻവർ രംഗത്ത്. ആന ചവിട്ടി കൊല്ലുമ്പോൾ കൊടുക്കാനുള്ള അഞ്ചുലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വെച്ചിരിക്കുകയാണ് വനം വകുപ്പെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ആനയെ മയക്കുവെടി വച്ച് കിണറ്റിൽ നിന്ന് കയറ്റി ദൂരെ ഉൾക്കാട്ടിൽ വിടണമെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മയക്കുവെടി വെക്കുന്നതിൽ തീരുമാനമെടുക്കുമെന്നാണ് വനം വകുപ്പ് പ്രതിഷേധക്കാരോട് പറഞ്ഞിരിക്കുന്നത്. മലപ്പുറം ഊര്‍ങ്ങാട്ടിരിയിലാണ് കാട്ടാന കിണറ്റില്‍ വീണത്. കൂരങ്കല്ല് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix