Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അത് ഭാസ്കരൻ തന്നെ; സ്ഥിരീകരണവുമായി പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാട്ടാക്കട: 35 വർഷം മുമ്പ് ജയിലിൽ നിന്നിറങ്ങി ഒളിവിൽ പോയി തിരിച്ചെത്തിയ ഭാസ്കരൻ യഥാർത്ഥ ആളാണെന്ന് സ്ഥിരീകരണം. വർഷങ്ങൾക്ക് മുമ്പ് മുങ്ങിയ ഭാസ്കരൻ തന്നെയാണ് ഇപ്പോൾ തിരിച്ചെത്തിയതെന്ന് പൊലീസ് റിപ്പോർട്ട്. ആൾമാറാട്ടമല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഭാസ്കരനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിൽ എത്തുന്നവരിൽ പ്രശ്നക്കാരല്ലെന്ന് തെളിയുന്ന അന്തേവാസികളെയാണ് തുറന്ന ജയിലിലേക്ക് മാറ്റുന്നത്. മതിൽക്കെട്ടില്ലാത്ത കാട്ടാക്കട നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിൽ കൃഷിയും അനുബന്ധ ജോലികളുമായി ശിഷ്ടകാലം കഴിയാം. തുറന്ന ജയിലിൽ എത്തുന്നവർ പരോളിലിറങ്ങി മുങ്ങിയാൽ ശിക്ഷാകാലം സെൻട്രൽ ജയിലിലാണ് കഴിയേണ്ടത്.

പരിചയക്കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ 35 വർഷങ്ങൾക്ക് മുമ്പാണ് ഭാസ്കരനെ വധക്കേസിൽ ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഇടുക്കി നെടുങ്കണ്ടം പ്രകാശ് ഗ്രാമം സ്വദേശിയായ ഭാസ്കരൻ 1991 ഫെബ്രുവരി 11നാണ് തുറന്ന ജയിലിൽ നിന്ന് പരോളിനിറങ്ങി മുങ്ങിയത്.

Recent News

Advertisement
WhiteswanTV Footer