Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മനോരമ ന്യൂസ് മേക്കർ സുരേഷ് ഗോപി

മനോരമയുടെ വാർത്താതാരമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രേക്ഷകരുടെ അഭിപ്രായ വോട്ടെടുപ്പിലൂടെ ആണ് സുരേഷ് ഗോപിയെ മനോരമ ന്യൂസ് മേക്കറായി തെരഞ്ഞെടുത്തത്. പുരസ്കാരം തന്നെ ഇഷ്ടപ്പെടുന്നവരുടെ പ്രാർത്ഥനയാൽ വന്നുചേർന്നതെന്ന് സുരേഷ് ഗോപി. വ്യക്തി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടാൽ മതിയെന്നാണ് ആഗ്രഹം. പദവികൾ ശാശ്വതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു പ്രചാരണങ്ങളിൽ വഴിപ്പെടാതെ പ്രേക്ഷകർ തന്നോട് കാട്ടിയ സ്നേഹത്തിന്റെ ഫലമാണ് പുരസ്കാരം എന്നും സുരേഷ് ഗോപി പറഞ്ഞു.
Read more

നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ജീവിതനിലവാരം താഴോട്ടെന്ന് സി-വോട്ടര്‍ ബജറ്റ് സര്‍വേ

നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ജീവിതനിലവാരത്തില്‍ മെച്ചം കാണാന്‍ പ്രതീക്ഷിക്കുന്നവരുടെ എണ്ണം കുറയുന്നതായി സര്‍വേ വ്യക്തമാക്കുന്നു. വരുമാനത്തിലെ കുറവും നിത്യ ചെലവിന്റെ വര്‍ധനയും കാരണം ആളുകള്‍ നിരാശരാകുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്ര ബജറ്റിന് മുന്നോടിയായി സി-വോട്ടര്‍ സംഘടിപ്പിച്ച സര്‍വേയിലാണ് കണ്ടെത്തല്‍. 37 ശതമാനം പേരാണ് അടുത്ത ഒരു വര്‍ഷത്തില്‍ അവരുടെ ജീവിതനിലവാരം കൂടുതല്‍ താഴ്ന്നിരിക്കും എന്നു കരുതുന്നത്. 2013നു ശേഷം നടത്തിയ സര്‍വേകളില്‍ ഇത്രയധികം നിരാശയായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇത് ആദ്യമായാണ്. 5269 പേരാണ് ഈ സര്‍വെയില്‍ പങ്കെടുത്തത്. ഇവരില്‍ […]
Read more

ചോറ്റാനിക്കരയിലെ ക്രൂരപീഡനം; ചികിത്സയിലായിരുന്ന പോക്സോ കേസ് അതിജീവിത മരിച്ചു

കൊച്ചി: ചോറ്റാനിക്കരയിൽ ക്രൂരപീഡനത്തിന് ഇരയായ പോക്സോ കേസ് അതിജീവിത മരിച്ചു. ആൺ സുഹൃത്തിന്റെ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മർദ്ദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെയാണ് പ്രതി അർദ്ധരാത്രി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെൺകുട്ടി വാതിൽ തുറന്ന ഉടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിച്ചു. […]
Read more

ബഹിരാകാശ നടത്തത്തിൽ ചരിത്രം കുറിച്ച് സുനിത വില്യംസ്

ബഹിരാകാശ നടത്തത്തില്‍ ചരിത്രം കുറിച്ച് സുനിത വില്യംസ്. ബഹിരാകാശത്ത് കൂടുതല്‍ സമയം നടത്തം ചെയ്ത വനിത എന്ന റെക്കോര്‍ഡ് സുനിത വില്യംസ സ്വന്തമാക്കിയിരിക്കുന്നത്. 9 ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറില്‍ അധികമാണ് സുനിത ബഹിരാകാശത്ത് നടന്നത്. നാസയുടെ പെഗ്ഗി വിന്‍സ്റ്റണിന്റെ റെക്കോര്‍ഡാണ് സുനിത മറികടന്നത്. സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി കാരണം ബഹിരാകാശത്തെ താമസം നീട്ടിയത് കൊണ്ടാണ് സുനിതയ്ക്ക് റെക്കോഡ് നേടാന്‍ സാധിച്ചത്. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ആകെ ചെലവിട്ടത്. പെഗ്ഗിക്കൊപ്പമാണ് ഇന്ത്യന്‍ […]
Read more

ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല; ബാലരാമപുരം കൊലപാതകക്കേസിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകക്കേസിലെ പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടൂതൽ വിവരങ്ങൾ പുറത്ത്. ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഉപദ്രവിച്ചിരുന്നതായും ദേവേന്ദുവിനെ ഹരികുമാർ എടുത്തെറിഞ്ഞിരുന്നതായും അമ്മ ശ്രീതു മൊഴി നൽകിയിട്ടുണ്ട്. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ലെന്നാണ് ശ്രീതു പറഞ്ഞത്.കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷം എന്നും ഹരികുമാർ വിശ്വസിച്ചു.ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് കുട്ടിയെ എടുത്തെറിഞ്ഞെന്നും മൊഴി നൽകിയിട്ടുണ്ട്. ശേഷം സ്വന്തം കട്ടിൽ മണ്ണെണ്ണ […]
Read more

‘പത്തനാപുരത്തെ’ ഷെറിനെ സംരക്ഷിക്കുന്നതാര്..?

തന്റെ ഭർത്യപിതാവിനെ കൊലചെയ്ത കേസിൽ മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടയിൽ ഷെറിൻ പുറത്തേക്ക് ഇറങ്ങുമ്പോൾ അതിനൊപ്പം ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. പത്തനാപുരം കാരിയായ ഷെറിനെ ആരാണ് ഈ കാലമത്രയും സംരക്ഷിച്ചതെന്ന ചോദ്യം. ആ ചോദ്യം ആകട്ടെ എത്തിനിൽക്കുന്നത് പിണറായി മന്ത്രിസഭയിലെ മന്ത്രിമാരിയിലേക്ക് വരെയാണെന്നതാണ് സത്യം. ഏറെക്കുറെ മന്ത്രിയുടെ പേര് വരെ നമ്മൾ പറയുന്നില്ലെങ്കിലും നാട്ടിൽ പാട്ടാണ്. അതിവേഗത്തിലാണ് ഷെറിന് മോചനം നല്‍കാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. മന്ത്രിസഭയിലെ […]
Read more

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 5-ാം തീയതി മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുമെന്നും 6 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് (30/01/2025) വൈകുന്നരം 5 മണി വരെ 68.71 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഇന്നലെ മാത്രം 2,51,795 കാർഡ് ഉടമകളും ഇന്ന് […]
Read more

ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിലിട്ടത് അമ്മാവൻ, സഹായിച്ചത് അമ്മ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയായ കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കുഞ്ഞിനെ കിണറ്റിലിട്ട് കൊലപ്പെടുത്തിയത് കുഞ്ഞിൻ്റെ അമ്മാവൻ ഹരികുമാർ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ദേവേന്ദുവിനെ കൊലപ്പെടുത്താൻ സഹായിച്ചത് കുട്ടിയുടെ അമ്മ ശ്രീതുവാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മുതൽ തന്നെ ശ്രീതുവിൻ്റെ മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നു. തനിക്കൊപ്പമാണ് മകൾ ദേവേന്ദു കിടന്നുറങ്ങിയതെന്ന അമ്മയുടെ മൊഴി കേസിലെ നിർണായക വഴിത്തിരിവായി. അമ്മാവനൊപ്പമാണ് കിടന്നുറങ്ങിയതെന്ന മൊഴിയാണ് അച്ഛൻ ശ്രീജിത്ത് പൊലീസിന് നൽകിയത്. അന്വേഷണത്തിനൊടുവിൽ കുട്ടി യഥാർത്ഥത്തിൽ […]
Read more

തലസ്ഥാനത്ത് സ്‌കൂൾ ബസിൽ കത്തിക്കുത്ത്; ഒമ്പതാം ക്ലാസുകാരന് കുത്തേറ്റു

തിരുവനന്തപുരം: നെട്ടയത്ത് സ്വകാര്യ സ്‌കൂളിന്റെ ബസിൽ കത്തിക്കുത്ത് നടന്നു. പ്ലസ്‌വൺ വിദ്യാർത്ഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിയത്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാർത്ഥിയെ വട്ടിയൂർക്കാവ് പൊലീസ് പിടികൂടി.
Read more

എസ്ഐയെ കഴുത്തിനുപിടിച്ച് നിലത്തടിച്ച് പ്ലസ് ടു വിദ്യാർത്ഥി

പത്തനംതിട്ട: എസ്ഐയെ കഴുത്തിന് പിടിച്ച് നിലത്തടിച്ച് പ്ലസ് ടു വിദ്യാർത്ഥി. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ.ജിനുവിനാണ് മർദനമേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റ ഉദ്യോ​ഗസ്ഥൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്‌സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യംചെയ്തതിനാണ് എഐയെ വിദ്യാർത്ഥി മർദിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ‌ സ്ഥിരമായി സംഘർഷം നടത്താറുണ്ട്. ഇവിടെ കുറച്ച് ദിവസമായി വിദ്യാർഥിനികളെ കമന്റടിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് എസ്.ഐ.യും പൊലീസുകാരനും സംഭവസ്ഥലത്ത് എത്തിയത്. ഈ സമയത്താണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix