സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ജീവിതനിലവാരം താഴോട്ടെന്ന് സി-വോട്ടര്‍ ബജറ്റ് സര്‍വേ

നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ജീവിതനിലവാരത്തില്‍ മെച്ചം കാണാന്‍ പ്രതീക്ഷിക്കുന്നവരുടെ എണ്ണം കുറയുന്നതായി സര്‍വേ വ്യക്തമാക്കുന്നു. വരുമാനത്തിലെ കുറവും നിത്യ ചെലവിന്റെ വര്‍ധനയും കാരണം ആളുകള്‍ നിരാശരാകുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്ര ബജറ്റിന് മുന്നോടിയായി സി-വോട്ടര്‍ സംഘടിപ്പിച്ച സര്‍വേയിലാണ് കണ്ടെത്തല്‍. 37 ശതമാനം പേരാണ് അടുത്ത ഒരു വര്‍ഷത്തില്‍ അവരുടെ ജീവിതനിലവാരം കൂടുതല്‍ താഴ്ന്നിരിക്കും എന്നു കരുതുന്നത്.

2013നു ശേഷം നടത്തിയ സര്‍വേകളില്‍ ഇത്രയധികം നിരാശയായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇത് ആദ്യമായാണ്. 5269 പേരാണ് ഈ സര്‍വെയില്‍ പങ്കെടുത്തത്. ഇവരില്‍ മൂന്നില്‍ രണ്ടുപേര്‍ വിലക്കയറ്റത്തെ കുറിച്ചുള്ള ഒരു കാര്യക്ഷമമായ നടപടി ഉണ്ടാകുന്നതായും പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം വീട്ടുചെലവ് വര്‍ധിപ്പിക്കുകയും ആളുകളുടെ വാങ്ങല്‍ശേഷി കുറയ്ക്കുകയും ചെയ്തു. സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെപ്പേര്‍ക്കും ഒരു വര്‍ഷത്തിലേറെയായി വരുമാന വര്‍ധന ഉണ്ടായിട്ടില്ല. നാളെ കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സര്‍വേ പുറത്തുവന്നത്.

Advertisement

വിജയ് യെ പൂട്ടാൻ ഈ വിവാദം പോരാ

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ടിവികെ അധ്യക്ഷൻ വിജയ്ക്കും നടി തൃഷയ്ക്കും എതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ രംഗത്തെത്തിയിരിക്കുകയാണ്. വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് വീട്ടിൽ

Read More »

വൈകിയതിന് പരീക്ഷാകേന്ദ്രത്തിൽ കയറ്റിയില്ല; 10-ാംക്ലാസുകാരി ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കി

പട്‌ന: വൈകിയെത്തിയതിനെ തുടർന്ന് പരീക്ഷാകേന്ദ്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ ദുഃഖത്തിൽ പത്താം ക്ലാസുകാരി ജീവനൊടുക്കി. ബിഹാറിലെ മസൗർഹിയിലാണ് സംഭവം. കോമൾ കുമാരി എന്ന വിദ്യാർഥിനിയാണ് ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. രാവിലെ ഒൻപതുമണിയായിരുന്നു പരീക്ഷാകേന്ദ്രത്തിലെ

Read More »

കെ.സി വേണുഗോപാലിന് ഇപ്പോൾ അടുക്കള കയറാൻ മാത്രമാണ് സമയം ; പരിഹാസവുമായി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളെയും കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളെയും രൂക്ഷമായി പരിഹസിച്ച് വി. ശിവൻകുട്ടി. അടുക്കളയിൽ കയറിപ്പോകുന്നത് കണ്ടാൽ തോന്നും ആദ്യമായിട്ടാണ് കപ്പ കാണുന്നതെന്ന്. കപ്പയ്ക്കും അടുക്കളയ്ക്കും മത്തിക്കും

Read More »

വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ

കൽപറ്റ: വയനാട്ടിൽ പീഡനത്തിന് ഇരയായ 16 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ബന്ധുവും അയൽവാസിയുമായ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More »

നടൻ അൽക്കു എക്‌സൈസ് പിടിയിൽ ; ആക്ഷൻ ഹീറോ ബിജു’വിലെ താരമാണ് അൽക്കു

കൊച്ചി: ജൂനിയർ ആർട്ടിസ്റ്റായ തിരൂർ സ്വദേശി അൽക്കു എന്ന ഷെഫീഖിനെയാണ് 52 ലിറ്റർ മദ്യവുമായി എക്‌സൈസ് അറസ്റ്റ്‌ചെയ്തത്. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 58 കുപ്പി ബിയറും ഇയാളിൽനിന്ന് പിടികൂടി. പ്രതിയുടെ കാറും

Read More »

ബെംഗളൂരുവിൽ അമിതവേഗത്തിൽ വന്ന ബൈക്കിടിച്ചു അപകടം;ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് ഉച്ചഭക്ഷണം കഴിക്കാനായി പോകവെ അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം.കേമ്പെഗൗഡ സ്വദേശിയായ 27 കാരി യോഗേശ്വരിയാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിക്കാനായി ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് സഹപ്രവർത്തകയ്ക്കൊപ്പം

Read More »
Advertisement