Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ലോകചെസ് ചാമ്പ്യന്‍ഷിപ്പ് : നാലാം മത്സരത്തില്‍ ലിറനെ സമനിലയില്‍ തളച്ച് ഗുകേഷ്

ലോകചെസ് ചാമ്പ്യന്‍ഷിപ്പിലെ നാലാം മത്സരത്തില്‍ ഇന്ത്യയുടെ ഡി ഗുകേഷും നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനും സമനിലയില്‍ പിരിഞ്ഞു. 42 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും സമനിലയ്ക്ക് വഴങ്ങുകയായിരുന്നു. രണ്ട് പേരും തുടര്‍ച്ചയായി മൂന്ന് തവണ ഒരേ നീക്കം നടത്തിയതോടെയാണ് സമനില അനിവാര്യമായത്. ഇന്നത്തെ സമനിലയോടെ ഇരുവര്‍ക്കും രണ്ട് പോയിന്റ് വീതമായി. ആദ്യ മത്സരം ലിറനും മൂന്നാം മത്സരം ഗുകേഷും ജയിച്ചപ്പോള്‍ രണ്ടും നാലും മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. 14 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ കിരീടം […]
Read more

പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ ഇനി സോഷ്യല്‍ മീഡിയ ഉപയോഗിക്കേണ്ട

സൈബര്‍ ബുള്ളിങും സോഷ്യല്‍മീഡിയ തട്ടിപ്പുകളും അരങ്ങുതകര്‍ക്കുന്ന കാലമാണല്ലോ ഇത്. സത്രീകളുടെ ഫോട്ടോസിനും വീഡിയോസിനും താഴെ വരുന്ന വായിക്കാന്‍ കൊള്ളാത്ത കമന്റ്‌സും ഇന്‍ബോക്‌സില്‍ വരുന്ന അശ്ലീല ചുവയുള്ള മെസ്സേസുകളുടേയും ഉറവിടം തേടിയാല്‍ ഇത്തരം വാചകങ്ങളൊക്കെയും സ്‌പെല്ലിങ് തെറ്റാതെ പടച്ചുവിടുന്നത് പലപ്പോളൊക്കെയും കുട്ടികളാണെന്ന് കണ്ടെത്താറുണ്ട്. അതില്‍ അതിശയം തോന്നേണ്ട കാര്യമില്ല. അതൊക്കെയും സര്‍വ്വസാധാരണമായിക്കഴിഞ്ഞല്ലോ. പണ്ട് മണ്ണപ്പം ചുട്ടുനടന്നുവെന്നും പറഞ്ഞ് ഇന്നത്തെകുട്ടികള്‍ക്ക് ആ കഥയൊന്നും കേള്‍ക്കേണ്ട. അവരൊക്കെയും ഇന്‍സ്റ്റാഗ്രാമത്തിലാണ്. എത്രയും പെട്ടന്ന് മലയാളികള്‍ക്കിടയില്‍ നടപ്പിലാകേണ്ട നിയമം ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പാസ്സാക്കിയിരിക്കുന്നു. പതിനാറ് […]
Read more

വിസി നിയമനം: ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം

തിരുവനന്തപുരം : സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം. ഹൈക്കോടതി വിധിയേയും ഭരണഘടനാ വ്യവസ്ഥകളേയും ഗവര്‍ണര്‍ വെല്ലുവിളിക്കുന്നെന്നും എല്ലാ സീമകളും ലംഘിക്കുന്നെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്ത് സര്‍വകലാശാലകളെ താറുമാറാക്കുന്നെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയെ ഗവര്‍ണര്‍ കാവിവത്കരിച്ചു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തില്‍ നമസ്‌കരിച്ച് ചുമതലയേറ്റെടുത്ത വിസി അതിന് ഉദാഹരണമാണ്. വിദ്യാര്‍ത്ഥികളെ അണിനിരത്തി ഗവര്‍ണര്‍ക്കെതിരെ സമരം നടത്തുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടിയില്‍ യുഡിഎഫ് നിലപാട് എന്തെന്നും […]
Read more

ശ്രീനിവാസന്‍ വധക്കേസ്: പ്രതികളുടെ ജാമ്യത്തിനെതിരെ സുപ്രീം കോടതി

ഡല്‍ഹി: പാലക്കാടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഓരോ പ്രതികളുടേയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ജാമ്യം നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യത്തിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഹര്‍ജി സുപ്രീം കോടതി അടുത്ത മാസം വീണ്ടും പരിഗണിക്കും. ഈ വര്‍ഷം ജൂണിലാണ് കര്‍ശന ഉപാധികളോടെ […]
Read more

സയ്യിദ് മുഷ്താഖ് അലി ട്രോഫി: മുംബൈയെ തകര്‍ത്ത് കേരളം

ഹൈദരാബാദ് : സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളം. 43 റണ്‍സിനാണ് സഞ്ജു സാംസണ്‍ നയിച്ച കേരളത്തിന്റെ വിജയം. കേരളം ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 191 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ എംഡി നിതീഷാണ് മുംബൈയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍, മധ്യനിര ബാറ്റര്‍ സല്‍മാന്‍ നിസാര്‍ […]
Read more

സംഭാൽ സർവേ : തുടർ നടപടികൾ സ്വീകരിക്കുന്നത് സുപ്രീം കോടതി വിലക്കി

ഉത്തർപ്രദേശിലെ സംഭാലിൽ പള്ളിയുടെ സർവേ സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിൽ സംഭാൽ കോടതിയെ സുപ്രീം കോടതി വിലക്കി. സമാധാനവും ഐക്യവും ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശവും നൽകി. മസ്ജിദ് അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവിട്ട വിചാരണക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സംഭാൽ ഷാഹി ജുമാമസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിലാണ്‌ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. സർവേ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മസ്ജിദ് കമ്മിറ്റിയോട് കോടതി ഇന്ന് നിർദേശിച്ചു. […]
Read more

മഞ്ഞുമ്മല്‍ ബോയ്സ് കള്ളപ്പണത്തിന്റെ മഞ്ഞുമലകളോ ?

കോടികള്‍ ചിലവഴിച്ച് മലയാള സിനിമകള്‍ നിര്‍മ്മിക്കുന്നതിന് പിന്നില്‍ കള്ളപ്പണ മാഫിയയോ… ? ആണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കോടികള്‍ വാരിയ മഞ്ഞുമ്മല്‍ ബോയ്സ് എക്കാലത്തേയും മലയാളം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഇടം പിടിച്ചിരുന്നു. 150 കോടി രൂപ രാജ്യത്തെ തീയേറ്ററുകളില്‍ നിന്നും രാജ്യത്തിന് പുറത്തുനിന്നുമടക്കം 250 കോടി രൂപയും കളക്ട് ചെയ്തെന്നായിരുന്നു സിനിമാ നിര്‍മ്മാതാക്കളുടെ അവകാശവാദം. കേരളത്തിലും തമിഴ്നാട്ടിലുമായി വന്‍ തുക കളക്ട് ചെയ്ത ചിത്രം എന്ന പേരില്‍ ചിത്രത്തിന് വലിയ സ്വീകാര്യതയുണ്ടായി. നടനും നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിറിന്റെ […]
Read more

ഇ പി യുടെ ആത്മകഥ : പൊലീസ് പിടിച്ചത് പുലിവാല്‍

ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പൊലീസ് പുലിവാല് പിടിച്ചിരിക്കുകയാണോ…? ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭരണ കക്ഷിയിലെ ഉന്നത നേതാവായ ഇ പി ജയരാജന്റെ ആത്മകഥ ചോര്‍ത്തിയത് ആരാണെന്ന ചോദ്യത്തിലാണ് പൊലീസ് പ്രതിരോധത്തിലായിരിക്കുന്നത്. ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് ദിവസം ഇ പി യുടെ ആത്മകഥയുടെ പി ഡി എഫ് ചോര്‍ന്നതാണ് സി പി ഐ എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയത്. പാലക്കാട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സരിനെ വിമര്‍ശിച്ചും, ഒന്നാം പിണറായി സര്‍ക്കാരിന്റെ മികവ് രണ്ടാം പിണറായി […]
Read more

സാമൂഹ്യസുരക്ഷാ പെൻഷൻ ക്രമക്കേടിൽ കടുത്ത നടപടികളുമായി ധനവകുപ്പ്‌

തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ പെൻഷൻ ക്രമക്കേടിൽ കടുത്ത നടപടികളിലേക്ക്‌ കടക്കാൻ ധനവകുപ്പ്‌. കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി. അനർഹരായ മുഴുവൻ പേരെയും പട്ടികയിൽനിന്ന്‌ ഒഴിവാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ധനമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ സ്വീകരിക്കുന്ന തുടർ നടപടികൾ അടിയന്തിരമായി തന്നെ റിപ്പോർട്ട്‌ ചെയ്യണമെന്നും ധനവകുപ്പ്‌ നിർദേശിച്ചിട്ടുണ്ട്‌. ബിഎംഡബ്‌ള്യു കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷണർ […]
Read more

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: നാലാം മത്സരം ഇന്ന്, വിജയം തുടരാന്‍ ഗുകേഷ്

ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ നാലാം മത്സരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും ഒന്നര പോയിന്റ് വീതം നേടി തുല്യനിലയിലാണ്. 14 റൗണ്ടുകളാണ് ചാമ്പ്യന്‍ഷിപ്പിലുള്ളത്. ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ വിജയിയാകും. വെളുത്ത കരുക്കളുമായി ആദ്യ മത്സരത്തിനിറങ്ങിയ ഗുകേഷിന് പക്ഷെ ലിറന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. എന്നാല്‍ കറുത്ത കരുക്കളുമായി രണ്ടാം മത്സരത്തില്‍ സമനില പിടിച്ചത് ആത്മവിശ്വാസം നല്‍കി. മൂന്നാം മത്സരത്തില്‍ വീണ്ടും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix