Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ജാർഖണ്ഡ് തെരഞ്ഞെടുപ്പ് : പ്രതിപക്ഷത്തിന്റെ ഗൂഢാലോചന അവസാനിക്കും : ഹേമന്ത് സോറൻ

പ്രതിപക്ഷത്തിൻ്റെ ഗൂഢാലോചന അവസാനിക്കുമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. രാജ്യത്ത് “ജനാധിപത്യം ശക്തിപ്പെടുത്താൻ” ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചതിന് ശേഷം മുഖ്യമന്ത്രിയും വോട്ട് രേഖപ്പെടുത്തി.
Read more

സ്കൂൾ കായികമേള അലങ്കോലപ്പെടുത്താനുള്ള ശ്രമം; അന്വേഷണത്തിന് മൂന്നംഗ സമിതി

സംസ്ഥാന സ്കൂൾ കായികമേള കൊച്ചി ’24 ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ഉള്ള ശ്രമം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാർ ബി ടി, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. […]
Read more

ജാർഖണ്ഡും പോളിങ് ബൂത്തിൽ

ജാർഖണ്ഡിലെ 81 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അഞ്ചുമണിക്കൂർ പിന്നിടുമ്പോള്‍ 43 നിയമസഭാ മണ്ഡലങ്ങളിൽ ഏകദേശം 29.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ 9 മണി വരെ, ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് സിംഡെഗ സീറ്റിലാണ്, 15.09 ശതമാനം, റാഞ്ചിയിൽ 12.06 ശതമാനം, സെറൈകെല-ഖർസവൻ 14.62 ശതമാനം എന്നിങ്ങനെയാണ് പോളിങ് നിരക്ക്. 31 നിയോജക മണ്ഡലങ്ങളിലായി 950 പോളിംഗ് ബൂത്തുകൾ “സെൻസിറ്റീവ്” ആയി തിരിച്ചറിഞ്ഞതിനാൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മോക്ക് […]
Read more

വോട്ടർമാരുടെ നീണ്ടനിരയില്‍ പ്രതീക്ഷവെച്ച് എൽഡിഎഫ്, യുഡിഫ്, എൻഡിഎ മുന്നണികള്‍

പോളിങ് ബൂത്തുകളിലെ വോട്ടർമാരുടെ നീണ്ടനിരയില്‍ പ്രതീക്ഷവെച്ച് എൽഡിഎഫ്, യുഡിഫ്, എൻഡിഎ മുന്നണികള്‍. നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ വയനാട് ആകെ പോളിങ് – 27.03 ശതമാനവും ചേലക്കരയില്‍ 28.58 ശതമാനവുമായിരിക്കുകയാണ്. മാനന്തവാടി 19.90, സുൽത്താൻ ബത്തേരി 19.49, കൽപ്പറ്റ-21.13, തിരുവമ്പാടി-21.73, ഏറനാട് 22.08, നിലമ്പൂർ- 20.12, വണ്ടൂർ- 2.06 എന്നതാണ് വയനാട്ടിലെ പോളിങ് നിരക്ക്. ചേലക്കരയില്‍ 29 ശതമാനവും ദേശമംഗലത്ത് 28, മുള്ളൂര്‍ക്കരല്‍, 30 ശതമാനവും കൊണ്ടാഴി 28, പാഞ്ഞാള്‍ 30, വരവൂര്‍25, പഴയന്നൂര്‍ 27 തിരുവില്ലാന്‍മല 32, വള്ളത്തോള്‍നഗ‍ര്‍ […]
Read more

ബ്രഹ്മപുരം അഴിമതി കേസ് : പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി

ബ്രഹ്മപുരം അഴിമതി കേസിലെ പ്രതികൾ നൽകിയ വിടുതൽ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മുൻ വൈദ്യുത മന്ത്രി പത്മരാജനടക്കമുള്ളവരുടെ ഹർജിയാണ് കോടതി തള്ളിയത്. കോടികളുടെ നഷ്ടം ഉണ്ടാക്കിയ ഈ കേസിലെ അഞ്ചാം പ്രതിയാണ് സി വി പത്മരാജൻ. 1991 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിയാണിത്. ഡീസൽ പവർ ജനറേറ്റർ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ അഴിമതി നടന്നുവെന്നാണ് കേസ്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസുകൂടിയാണ് ഇത്. സി വി പത്മരാജന് പുറമേ […]
Read more

വയനാടും ചേലക്കരയും പോളിംഗില്‍ മുന്നേറുന്നു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും ശക്തമായ പോളിംഗ്. ആദ്യ 2 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 10 ശതമാനത്തോളം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടില്‍ 9മണി വരെയുള്ള കണക്ക് പ്രകാരം തിരുവമ്പാടി മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്, 7.51 ശതമാനം. വയനാട് ആകെ പോളിങ് – 13.10 ശതമാനവും, ചേലക്കരയില്‍ 14.4 ശതമാനവുമാണ് ഇതുവരെയുള്ള പോളിംഗ് നിരക്ക്. മാനന്തവാടി 6.69, കല്‍പ്പറ്റ 7.04, തിരുവമ്പാടി 7 .51, ഏറനാട് 7.55, നിലമ്പൂര്‍ 6.78, […]
Read more

ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ

തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. താൻ പറയാത്ത കാര്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിൽ എന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. ആത്മകഥ ഇത് വരെ പൂർത്തിയായിട്ടില്ലെന്നും എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഇതുവരെ ഒരാള്‍ക്കും താൻ കൈമാറിയിട്ടില്ലെന്നും ഇത് ഗൗരവമേറിയ കുറ്റമെന്നും അദ്ദേഹം പറഞ്ഞു. . പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി […]
Read more

സിനിമ ഷൂട്ടിങ്ങിനായി മരങ്ങൾ വെട്ടിമാറ്റി : ടോക്സികിന്റെ നിർമാതാക്കൾക്കെതിരെ കേസ്

ബംഗളൂരു: ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനായ ‘ടോക്സിക്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ എച്ച്എം ടി പ്ലാൻ്റേഷനിലെ മരങ്ങൾ വെട്ടി നശിപ്പിച്ചതിനും വനഭൂമി നശിപ്പിച്ചതിനും സിനിമാ നിർമ്മാതാക്കൾക്കെതിരെ കർണാടക വനംവകുപ്പ് ചൊവ്വാഴ്ച എഫ്ഐആർ ഫയൽ ചെയ്തു. സിനിമയുടെ ചിത്രീകരണത്തിനായി ക്രിയേറ്റീവ് സെറ്റ് സ്ഥാപിക്കാനാണ് മരങ്ങൾ വെട്ടിയത്. വനഭൂമി നശിപ്പിച്ചതിൽ രോഷാകുലരായ മന്ത്രി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി നിർമ്മാതാക്കൾക്കും മരങ്ങൾ മുറിക്കാൻ അനുമതി നൽകിയവർക്കും എതിരെ കേസും ഉണ്ടാകും. 1963 ലെ കർണാടക ഫോറസ്റ്റ് […]
Read more

പാന്‍ ഇന്ത്യന്‍ വിസ്മയം കല്‍ക്കി 2898 എ ഡി ഇനി ജപ്പാനിലും

നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച തെലുഗു ചിത്രം കല്‍ക്കി 2898 എ ഡി ജപ്പാനിലും റിലീസിന് ഒരുങ്ങുന്നു. എപിക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2025 ജനുവരി 3ന് ജപ്പാനിലെ പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ചാകും റിലീസ് ചെയ്യുക. പ്രഭാസ് നായകനായി എത്തിയ കൽക്കി ജൂണ്‍ 27നാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ശോഭന, ദിഷ പട്ടാനി എന്നിവരടങ്ങിയ വൻ താരനിര ഉണ്ടായിരുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. […]
Read more

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യൂനമർദവും തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ മുതൽ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix