Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഡി.കെ. ശിവകുമാറിന് സുപ്രീംകോടതിയിൽ തിരിച്ചടി

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. സി.ബി.ഐയുടെ എഫ്‌.ഐ.ആര്‍ ചോദ്യം ചെയ്താണ് ഡി.കെ. ശിവകുമാർ സുപ്രീംകോടതിയെ സമീപിച്ചത്. കര്‍ണാടക ഹൈകോടതിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹരജി തള്ളിയത്. മന്ത്രിയായിരിക്കെ 2013 – 2018 കാലയളവില്‍ ഡി.കെ ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സി.ബി.ഐയുടെ എഫ്.ഐ.ആറിൽ പറയുന്നത്. ഈ എഫ്.ഐ.ആറിനെ ചോദ്യം ചെയ്ത് കർണാടക ഹൈകോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. മാത്രമല്ല, […]
Read more

ചെന്നൈ – തിരുവനന്തപുരം മെയിലിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം

തിരുവനന്തപുരം: ചെന്നൈ-തിരുവനന്തപുരം മെയിലിന്റെ (12623) സമയ ക്രമത്തിൽ ഇന്നുമുതൽ മാറ്റം. 15 മിനിറ്റ് നേരത്തെ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. രാത്രി 7.45 ന് ചെന്നൈയിൽ നിന്നും പുറപ്പെട്ടിരുന്ന ട്രെയിൻ ജൂലൈ 15 മുതൽ 7.30 ന് പുറപ്പെടും. ഇതിനനുസരിച്ച് ഒരോ സ്റ്റേഷനിലും എത്തുന്ന സമയത്തിൽ മാറ്റം വരും. പാലക്കാട് പുലർച്ചെ 3.30 ന് എത്തുന്ന ട്രെയിൻ ഇനി മുതൽ 3.40 നായിരിക്കും എത്തുക. എറണാകുളം ടൗണിൽ വൈകിട്ട് 6.20 ന് എത്തുന്ന […]
Read more

എയർ ഇന്ത്യയുടെ ദുബൈ വിമാനം റദ്ദാക്കി

നെടുമ്പാശ്ശേരി: സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയർ ഇന്ത്യയുടെ ദുബൈ വിമാനം റദ്ദാക്കി. രാവിലെ 11 ന് പുറപ്പെടേണ്ട വിമാനമാണ് മുടങ്ങിയത്. പകരം സംവിധാനമാവശ്യപ്പെട്ട് യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം സൃഷ്ടിച്ചു. തുടർന്ന് ഏതാനും പേരെ മറ്റു ചില വിമാനങ്ങളിലേക്ക് റീ ഷെഡ്യൂൾ ചെയ്തു. മറ്റുള്ള യാത്രക്കാരെ താത്കാലികമായി ഹോട്ടലുകളിലേക്ക് മാറ്റി.
Read more

രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഒ.പി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഒന്നര ദിവസമാണ് മെഡിക്കൽ കോളജിലെ കേടായ ലിഫ്റ്റിൽ രോഗി കുടുങ്ങിക്കിടന്നത്. ഓർത്തോ ഒ.പിയിൽ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ അകപ്പെട്ടത്. ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിച്ചപ്പോഴാണ് ഒരാൾ അകത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ശനിയാഴ്ച 11 മണിക്കാണ് നടുവേദനയുമായി രവീന്ദ്രൻ നായർ മെഡിക്കൽ […]
Read more

വിങ്ങിപ്പൊട്ടി മേയര്‍ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയിയെ രക്ഷിക്കാൻ കഴിയാത്തതിൽ വിങ്ങിപ്പൊട്ടി മേയർ ആര്യാ രാജേന്ദ്രൻ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ സികെ ഹരീന്ദ്രൻ എംഎൽഎയോട് സംസാരിക്കുമ്പോഴായിരുന്നു മേയര്‍ കരഞ്ഞത്. ഇത്രയും കഷ്ടപ്പെട്ടിട്ടും ജീവൻ രക്ഷിക്കാനായില്ലെന്നും ജോയിയെ ജീവനോടെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പറഞ്ഞ മേയര്‍ സാധ്യമായതെല്ലാം നഗരസഭയുടെ ഭാഗത്ത് നിന്ന് ചെയ്തെന്നും എംഎൽഎയോട് പറഞ്ഞു. നഗരസഭയുടെ അനാസ്ഥയാണ് ജോയിയുടെ മരണത്തിന് കാരണമെന്ന വിമർശനങ്ങൾക്കിടെയാണ് മേയർ വികാരാധീനയായത്. ഒപ്പമുണ്ടായിരുന്ന സികെ ഹരീന്ദ്രൻ എംഎൽഎ മേയറെ ആശ്വസിപ്പിച്ചു. […]
Read more

ആമയിഴഞ്ചാൻ ദുരന്തം; മാപ്പർഹിക്കാത്ത കുറ്റം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം അഴുക്ക് ചാലിൽ നിന്ന് മൂന്നാം ദിനം കണ്ടെടുത്തുവെന്നത് അതീവ ഖേദകരമെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ദൗർഭാഗ്യകരമായ ഈ സംഭവം കേരള സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയെ തുറന്ന് കാട്ടുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കൈയ്യാളുന്ന സിപിഎം ആമയിഞ്ചാനിലെ പരാജയം കൂടി ഏറ്റെടുക്കാനുള്ള രാഷ്ട്രീയ ധാർമ്മികത കാട്ടണമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സമാനതകളില്ലാത്ത അപകടം തന്നെയാണ് ആമയിഞ്ചാൻ തോട്ടിൽ സംഭവിച്ചിരിക്കുന്നത്. രാജ്യത്ത് സ്വച്ഛഭാരത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രധാനമന്ത്രി […]
Read more

പ്രതിപക്ഷ നേതാവ് പറഞ്ഞതില്‍ പൊരുളുണ്ടോ…?

‘ക്രിമിനലുകളെ മാലയിട്ട് സ്വീകരിക്കുന്ന ആരോഗ്യമന്ത്രിക്ക് പകര്‍ച്ച വ്യാധികള്‍ തടയാന്‍ നേരമില്ല… സങ്കടകരമായ അവസ്ഥയാണ് സംസ്ഥാനത്ത് ഉയര്‍ന്നു വരുന്നത്, സര്‍ക്കാരും തദ്ദേശ വകുപ്പും ആരോഗ്യവകുപ്പും ഒരു ഏകോപനവുമില്ലാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്, കേരളത്തില്‍ ഒരിടത്തും മഴക്കാല പൂര്‍വശുചീകരണം നടന്നിട്ടില്ല, മഴക്കാല പൂര്‍വ ശുചീകരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തദ്ദേശ മന്ത്രി പരിഹസിക്കുകയായിരുന്നു. അലക്കിത്തേച്ച വടിവൊത്ത വാക്കുകള്‍ കൊണ്ട് പ്രതിപക്ഷത്തെ പരിഹസിച്ച തദ്ദേശ മന്ത്രിയോട് ചോദിക്കാനുള്ളത്, മഴക്കാല പൂര്‍വ ശുചീകരണം പരാജയപ്പെട്ടതിനാല്‍ എവിടെ മഴ പെയ്താലും വെള്ളം […]
Read more

കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു.
Read more

കണ്ണൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അംഗൻവാടികൾ, പ്രഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവക്ക് മാറ്റമില്ല.
Read more

ആരാണ് കെ.ആംസ്‌ട്രോങ്ങ് ? ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണ് ?

അനുഷ എൻ.എസ് കൊലക്കേസില്‍ പ്രതിയായ ഗുണ്ടാ നേതാവ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലുപ്പെട്ടു. തമിഴ്‌നാട്ടിലാണ് ഉത്തരേന്ത്യന്‍ മോഡല്‍ ഏറ്റുമുട്ടല്‍ കൊല അരങ്ങേറിയത്.തമിഴ്മാട്ടിലെ BSP നേതാവ് കെ. ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തില്‍ തിരുവെങ്കിടമാണ് പൊലീസുമായുള്ള പോരാട്ടത്തിനിടയില്‍ കൊല്ലപ്പെട്ടത്. ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ തിരുവെങ്കിടം പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ വെടിയേല്‍ക്കുന്നത്. ചെന്നൈയിലെ മാധവരാമിന് സമീപത്ത് വെച്ച് തിരുവെങ്കിടത്തിനുനേരെ മറ്റുവഴികളില്ലാതെ വന്നതോടെ വെടിയുതിര്‍ക്കേണ്ടി വന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ജൂലൈ അഞ്ചിനായിരുന്നു ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ആംസ്‌ട്രോങ് കൊല്ലപ്പെടുന്നത്. 11 അംഗ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix