ട്രംപിനെതിരായ വധശ്രമത്തെ അപലപിച്ച് രാഹുൽ
ന്യൂഡൽഹി: യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ വധശ്രമത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവത്തിൽ അതീവ ഉത്കണ്ഠാകുലനാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇത്തരം പ്രവൃത്തികളെ ശക്തമായി അപലപിക്കേണ്ടതാണ്. അദ്ദേഹം വേഗത്തിൽ പൂർണ്ണമായി സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു -രാഹുൽ അറിയിച്ചു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവം അപലപിച്ചിരുന്നു. ശക്തമായി അപലപിക്കുന്നുവെന്നും രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.അപലപിച്ച് നേതാക്കൾ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ ഡോണൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ ഞെട്ടിൽ രേഖപ്പെടുത്തിയും […]
Read more