Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

‘ഇടീം മിന്നലും’ ഫസ്റ്റ് ലുക്ക്‌ മോഷൻ പോസ്റ്റർ പുറത്ത്

കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിൽ ന‍ർമത്തിന് പ്രാധാന്യം നൽകി അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ നടൻ ജയസൂര്യ റിലീസ് ചെയ്തു. ‘ഇടീം മിന്നലും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനാലാമത് ചിത്രമാണിത്.ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. […]
Read more

‘പന്തം’ ടീസർ പുറത്ത്‌

വൈറൽ ഷോർട്ട്‌ ഫിലിം ‘കാക്ക’യ്ക്ക് ശേഷം അജു അജീഷ്‌ സംവിധാനം ചെയ്യുന്ന ‘പന്തം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. പുതുമുഖങ്ങളോടൊപ്പം സംവിധായകനും, തിരക്കഥാകൃത്തും, ‘മാക്ട’ ചെയർമാനുമായ മെക്കാർട്ടിൻ ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട്‌ സിനിമ അഭിനയത്തിലേക്ക്‌ കടക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌. സമകാലീക രാഷ്ട്രീയ സംഭവങ്ങളെ കോർത്തിണക്കിക്കൊണ്ട്‌ വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ്‌ പി.ടി യും, റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വി.എസും ചേർന്ന് നിർമിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.രചന- അജു അജീഷ്‌, ഷിനോജ് […]
Read more

കെജ്‌രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക; അറസ്റ്റിന് പിന്നാലെ ശരീരഭാരം എട്ട് കിലോ കുറഞ്ഞെന്ന് ആംആദ്മി

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി. മൂന്ന് മാസം മുമ്പ് മദ്യനയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ദിനംപ്രതി വഷളായി​​ക്കൊണ്ടിരിക്കുകയാണ്. മാർച്ച് 21 ന് ഇ.ഡി അറസ്റ്റ് ചെയ്ത ശേഷം കെജ്‌രിവാളിന്റെ ഭാരം എട്ട് കിലോ കുറഞ്ഞു. 70 കിലോയുണ്ടായിരുന്ന ഭാരം 61 കിലോയായി കുറഞ്ഞുവെന്ന് ആംആദ്മി പ്രസ്താവനയിൽ വ്യക്തമാക്കി. സമഗ്രമായ ആരോഗ്യ പരിശോധന നടത്തണമെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചിട്ടും മെഡിക്കൽ ബോർഡ് ചില രക്തപരിശോധനകൾ […]
Read more

പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന സൂചന നല്‍കി വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും നാട്ടിലെ വികസനത്തിനും കൂടെ നില്‍ക്കുന്ന ചെറുപ്പക്കാരനായ നേതാവ് തന്നെ വരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി സീസണല്‍ ഇഷ്യു […]
Read more

മണിപ്പൂരിൽ കുക്കി-മെയ്തേയി വിഭാഗങ്ങൾ തമ്മിൽ വീണ്ടും വെടിവെപ്പ്

ഇംഫാൽ: മണിപ്പൂരിൽ കുക്കി-മെയ്തേയി വിഭാഗങ്ങൾ തമ്മിൽ വീണ്ടും വെടിവെപ്പ്. ഇംഫാൽ ജില്ലയിലാണ് വീണ്ടും സംഘർഷമുണ്ടായത്. തമ്നപൊക്പി, ലാംലൈ മേഖലകളിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് വെടിവെപ്പുണ്ടായത്. മലമുകളിൽ നിന്ന് ഒരു സംഘം ഗ്രാമങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗ്രാമങ്ങളിലെ വളണ്ടിയർമാർ തിരിച്ചടിച്ചതോടെ സംഘർഷസാധ്യതയുണ്ടായി. സുരക്ഷാസേന പ്രദേശത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഒരു മണിക്കൂർ സമയം വെടിവെപ്പ് നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, വെടിവെപ്പിൽ ആരെങ്കിലും മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.അതേസമയം, മണിപ്പൂർ സർക്കാർ ഹൈകോടതി നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന […]
Read more

‘വിശേഷം’ ജൂലൈ 19 ന് തിയേറ്ററുകളിലേയ്ക്ക്

സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വിശേഷം’ ജൂലൈ 19 ന് തിയേറ്ററുകളിലെത്തും. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘വിശേഷ’ത്തിൻ്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്. സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ് 2 ഫിലിംസിന്റെ ആദ്യ ചിത്രമാണ് ‘വിശേഷം’. ആൽബർട്ട് പോളും, കുര്യൻ സി. മാത്യുവുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സാഗർ […]
Read more

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; അനുപാതം തെറ്റിയതും പഴകിയ മെത്തനോൾ ഉപയോഗിച്ചതും ദുരന്ത കാരണം

ചെന്നൈ: പഴകിയ മെത്തനോൾ തെറ്റായ അനുപാതത്തിൽ വാറ്റിയതാണ് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന് കാരണമെന്ന് പൊലീസ്. 25 ലിറ്റർ സ്പിരിറ്റ്‌ ആറിരട്ടി ചൂടുവെള്ളത്തിൽ മിക്സ് ചെയ്താണ് വാറ്റിയിരുന്നത്. ഈ അനുപാതം തെറ്റിയതും പഴകിയ മെത്തനോൾ ഉപയോഗിച്ചതും ദുരന്ത കാരണമായെന്ന് പൊലീസ് കണ്ടെത്തി. കള്ളക്കുറിച്ചിയിലെ വാറ്റുകാർ സ്ഥിരമായി അനധികൃത സ്പിരിറ്റ് വാങ്ങിയിരുന്ന വെള്ളിമലൈ എന്നയിടത്ത് രണ്ട് മാസം മുൻപ് പൊലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. ദുരന്തത്തിന് ഇടയാക്കിയ വ്യാജചാരായം വിറ്റ ഗോവിന്ദരാജുവും ഇവിടെ നിന്നാണ് സ്പിരിറ്റ്‌ വാങ്ങിയിരുന്നത്. ഇതോടെ ഗോവിന്ദ […]
Read more

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ‘ചന്ദ്രിക’

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക. മോദിയുടെ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റു മായാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാടെന്ന് പറഞ്ഞുകൊണ്ടാണ് ചന്ദ്രിക ദിനപത്രത്തിലെ മുഖ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്. പിണറായി വിജയനെ ലക്ഷ്യം വെച്ചാണ് സി പി എം നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നതെന്നും സ്വന്തം മുഖം വികൃതമായത് മനസിലാകാതെ മറ്റു പാർട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചു പറയുകയാണ് മുഖ്യമന്ത്രിയെന്നും വിമര്‍ശിക്കുന്നു. മുസ്ലീം ലീഗിനെ ഒപ്പം നിർത്താൻ നടത്തിയ ശ്രമങ്ങൾ അമ്പേ പരാജയപെട്ടുവെന്നും […]
Read more

ഇപി ജയരാജൻ ജാവദേക്കറെ കണ്ടതിൽ ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം ഒരുങ്ങുന്നുവെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഇപി ജയരാജൻ ജാവദേക്കറെ കണ്ടതിൽ ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം ഒരുങ്ങുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിയുടെ നെടുംതൂണായ പിണറായിയെ മാറ്റുന്ന കാര്യം സിപിഎമ്മിന് മുന്നിൽ ഇല്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് എംവി ​ഗോവിന്ദൻ്റെ പ്രതികരണം. ഇപി ജയരാജൻ ജാവദേക്കറെ കണ്ടത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് കണ്‍വീന‍‍ർ ഇ.പി ജയരാജൻ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിന് […]
Read more

ടിപി വധക്കേസ്; ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശ പട്ടിക തയ്യാറാക്കിയത് പി ജയരാജൻ അംഗമായ ജയിൽ ഉപദേശക സമിതി

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശ പട്ടിക തയ്യാറാക്കിയത് സിപിഎം നേതാവ് പി ജയരാജൻ അംഗമായ ജയിൽ ഉപദേശക സമിതിയെന്ന് റിപ്പോർട്ട്. ഇന്നലെയാണ് ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം പുറത്തുവന്നത്. മൂന്ന് പ്രതികളെ പുറത്തിറക്കാനാണ് സർക്കാർ നീക്കം. അതേസമയം, വിഷയത്തില്‍ ഗവര്‍ണറെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. നിയമ സഭയില്‍ നാളെ വിഷയം ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി മറികടന്നാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix