വൈദ്യുതി ഉപയോഗത്തില്‍ 117 മെഗാവാട്ടിന്റെ കുറവ്;ലോഡ് ഷെഡിങ് ഉണ്ടാവില്ല
വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായതിനാല്‍ ലോഡ് ഷെഡിങ് നടപ്പാക്കേണ്ടതില്ലെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗം തീരുമാനിച്ചു. വൈകുന്നേരം ഉപഭോഗം കൂടിയ (പീക്ക്) സമയത്തെ വൈദ്യുതി ഉപയോഗത്തില്‍ ഏകദേശം 117 മെഗാവാട്ടിന്റെ കുറവ് വന്നതിനാല്‍ പ്രാദേശിക നിയന്ത്രണവും കാര്യമായി വേണ്ടി വരില്ല എന്നാണു വിലയിരുത്തല്‍. വേനല്‍ മഴയെത്തുടര്‍ന്നു വൈദ്യുതി ആവശ്യത്തില്‍ കുറവുണ്ടായി. ബുധനാഴ്ച പരമാവധി ആവശ്യം 5251 മെഗാവാട്ടായി കുറഞ്ഞു. ചൊവ്വാഴ്ചത്തെക്കാള്‍ 493 മെഗാവാട്ട് കുറവ്. പ്രതിദിന ആകെ വൈദ്യുതി ഉപയോഗം ചൊവ്വാഴ്ച 11.002 കോടി […]
Read more