2000 രൂപ വരെയുള്ള യുപിഐ, റുപേ കാര്‍ഡ് ഇടപാടുകള്‍ക്ക് ഫീസില്ല; ഉത്തരവുമായി കേന്ദ്രം
ന്യൂഡല്‍ഹി: 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ് ചുമത്താനാവില്ലെന്ന ഉത്തരവുമായി കേന്ദ്ര സര്‍ക്കാര്‍. റുപേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പേയ്‌മെന്റുകള്‍ക്കും ഇത്തരത്തില്‍ പ്രത്യേക ഫീസ് ഈടാക്കാനാവില്ല. കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് വിജ്ഞാപനംപുറത്തിറക്കിയത്. ചെറിയ തുകകളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം കൂടുതല്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളിലൊന്നാണ് യുപിഐ. ചെറിയ തുകകള്‍ പോലും […]
Read more