മണിക്കൂറുകളോളം മൂത്രം പിടിച്ചുവെക്കുന്ന ശീലമുണ്ടോ? സംഭവിക്കുന്നത് ഇത്…
തിരക്കായതിനാൽ, യാത്രയിൽ, ജോലിക്കിടയിൽ എഴുന്നേറ്റ് പോകാനുള്ള മടി തുടങ്ങിയ കാരണങ്ങൾ കൊണ്ട് പലരും മൂത്രം പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ട്. ഇടയ്ക്കൊക്കെ ഇങ്ങനെ സംഭവിക്കുന്നത് സാധാരണയായി വലിയ പ്രശ്നമാകണമെന്നില്ല. എന്നാൽ പതിവായി മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം മൂത്രാശയത്തിന്റെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന് അറിയുക. ശരീരം പുറന്തള്ളുന്ന മാലിന്യമാണ് മൂത്രം. വൃക്കകൾ ഉൽപാദിപ്പിക്കുന്ന മൂത്രം മൂത്രാശയത്തിൽ ശേഖരിക്കപ്പെടുകയും നിറയുമ്പോൾ തലച്ചോറിലേക്ക് മൂത്രമൊഴിക്കണമെന്ന സന്ദേശം നൽകുകയും ചെയ്യുന്നു. ആവശ്യമായ സമയത്ത് മൂത്രമൊഴിക്കാതെ നിരന്തരം പിടിച്ചുവയ്ക്കുന്നത് ഈ സ്വാഭാവിക സംവിധാനത്തെ ബാധിക്കുന്നു. പേശികൾ […]
Read more