“ഉറുമി രണ്ടാം ഭാഗം തിരക്കഥ പൂർത്തിയായി,പിന്തുടര്‍ച്ചയായി രണ്ട് സിനിമകള്‍ കൂടെ മനസിലുണ്ട്; ശങ്കർ രാമകൃഷ്ണൻ
ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഉറുമി’. 2011 ലായിരുന്നു ചിത്രം റിലീസിനെത്തിയത്. ഹിസ്റ്റോറിക്കൽ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് എക്കാലത്തും ലഭിച്ചിട്ടുള്ളത്. പ്രഭു ദേവ, ജെനീലിയ, നിത്യ മേനോൻ, ജഗതി, ആര്യ, വിദ്യ ബാലൻ തുടങ്ങീ തെന്നിന്ത്യൻ സിനിമയിലെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ശങ്കർ രാമകൃഷ്ണൻ ആയിരുന്നു ചിത്രത്തിൻറെ തിരക്കഥ രചിച്ചത്. ഇപ്പോഴിതാ ഉറുമിക്ക് രണ്ടാം ഭാഗം വരുമെന്ന് പറഞ്ഞിരിക്കുകയാണ് […]
Read more