Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: US President

ഡോണള്‍ഡ് ട്രംപിന്റെ ആദ്യ സൗദി സന്ദര്‍ശനം നാളെ

രണ്ടാമത് പ്രസിഡന്റായി അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഡോണാള്‍ഡ് ട്രംപിന്റെ ആദ്യ സൗദി സന്ദര്‍ശനം നാളെ. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തും. ഇസ്രായേല്‍ ഗാസ ആക്രമണം ശക്തമായിരിക്കെ ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശവും പുനര്‍നിര്‍മ്മാണ പദ്ധതിയും ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്,സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറാ,ലബനാന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ എന്നിവരും പങ്കെടുക്കുമെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
Read more

റാണ മുതല്‍ എഫ്-35 വരെ; മോദി – ട്രംപ് കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങള്‍ ഇതൊക്കെ

ഇന്ന് പുലർച്ചെയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയത്.മോദി തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണ് എന്നും കഴിഞ്ഞ നാലുവർഷവും ബന്ധം തുടർന്ന് എന്നും ട്രംപ് പറഞ്ഞു.രാജ്യ താല്‍പര്യങ്ങള്‍ പരമോന്നതമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്നാണ് കൂടിക്കാഴ്ച വേളയിൽ മോദി വ്യക്തമാക്കിയത് . ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി വിഷയങ്ങളായ വ്യാപാരം, പ്രതിരോധം, സാങ്കേതിക വിദ്യ, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങി ഡോണള്‍ഡ് ട്രംപ്- മോദി കൂടിക്കാഴ്ചയില്‍ വിഷയമായി . 2030 ആകുമ്പോഴേക്കും […]
Read more

ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മോദി പങ്കെടുക്കില്ല: ഇന്ത്യയെ പ്രതിനിധീകരിക്കുക എസ് ജയശങ്കര്‍

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. മോദിക്ക് പകരം സ്ഥാനാരോഹണ ചടങ്ങില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആയിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുക. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനുവരി 20നാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. സത്യപ്രതിഞ്ജ ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് […]
Read more
Advertisement
WhiteswanTV Footer